47 ശതമാനം സ്ഥലങ്ങളിലും ഉരുൾപൊട്ടൽ ആവർത്തിക്കാൻ സാധ്യത ; ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ




കേരളത്തിൽ  47 ശതമാനം സ്ഥലങ്ങളിലും ഉരുൾപൊട്ടൽ ആവർത്തിക്കാൻ സാധ്യതയെന്ന് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ. വിവിധ ജില്ലകളിലെ ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. 2018 ജൂൺ വരെ ഉണ്ടായ ഉരുള്പൊട്ടലുകളാണ് പഠനവിധേയമാക്കിയത്. പ്രളയത്തിന് ശേഷം ഈ പ്രദേശങ്ങളിൽ ഭൂമി വിണ്ടു കീറുന്ന പ്രതിഭാസം ഉണ്ടായിട്ടുണ്ട്. ഭൂമി വിണ്ടു കീറിയ സ്ഥലങ്ങളിൽ കനത്ത മഴയുണ്ടായാൽ ഉരുൾപൊട്ടലുണ്ടാകാൻ സാധ്യതയുണ്ടെന്നും സർവേയിൽ കണ്ടെത്തി. 

 

ഇടുക്കി, തൃശൂർ ജില്ലകളിൽ രണ്ടായിരത്തിലധികവും വയനാട്ടിൽ 250 ഉം ഉരുൾപൊട്ടലാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. റവന്യൂ വകുപ്പുമായി ചേർന്നാണ് ജി.എസ്.ഐ പ്രളയ ബാധിത മേഖലയിൽ ഉരുൾപൊട്ടൽ ഭീഷണിയെ പറ്റി പഠനം നടത്തുന്നത്. ജി.എസ്.ഐ നടത്തിയ പഠനപ്രകാരം ഉയർന്ന ഉരുൾപൊട്ടൽ സാധ്യത പ്രവചിച്ചിരുന്ന സ്ഥലങ്ങളിൽ തന്നെയാണ് പ്രളയസമയത്ത് ഉരുൾപൊട്ടലുകൾ ആവർത്തിച്ചത്. ഈ പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് ജി.എസ്.ഐ നൽകുന്നത്. ഇന്ത്യയിലെ ഉരുൾപൊട്ടൽ സാധ്യത മേഖലകൾ ഉൾപ്പെടുത്തി ഭൂപടം തയ്യാറാക്കാനും ജി.എസ്.ഐ ശ്രമം നടത്തുന്നുണ്ട്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment