തൊടിയോടും പുഴയോടും കാടിനോടുമുള്ള സമീപനങ്ങൾ മാറ്റാനുള്ളതവാട്ടെ ഈ ഓണം 




വിഷു-തിരുവാതിര-ഓണം വിശേഷ ദിവസങ്ങളില്‍ ഭര്‍ത്താക്കന്മാര്‍ വീട്ടില്‍ എത്തി ചേർന്നില്ല എങ്കില്‍ വിവാഹ മോചനത്തിന് തന്നെ അത് കാരണമായിരുന്നു എന്ന് ചരിത്രകാരന്‍ ശ്രീ ഗോപാല പണിക്കര്‍
(Malabar and  its Folks) എഴുതിയുണ്ട്. 


ബാര്‍ത്തലോമ്യയുടെ സഞ്ചാര വിവരണത്തില്‍ എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഓണ ഉത്സവത്തെ പറ്റി, പഴയ മണ്‍ പാത്രങ്ങള്‍ കളഞ്ഞു പുതിയവ എടുക്കുന്ന നാട്ടുകാർ, ചാണകം മെഴുകുകയും പൂക്കള്‍ വിരിക്കുകയും ചെയ്യും എന്ന് വിവരിച്ചു. ചെറുപ്പക്കാര്‍ ആഘോഷത്തിന്‍റെ ഭാഗമായി രണ്ടു ചേരിയില്‍ നിന്നും ചേരിപ്പോര്, കയ്യാം കളി, അമ്പെയ്ത്ത് എന്നിവ നടത്തുന്നു. വേണാട്ടു രാജാക്കന്മാര്‍ ശ്രീ പത്മനാഭനില്‍ നിന്നും വില്ലും അമ്പും സ്വീകരിക്കും. കേരളം തമിഴ്നാടിന്‍റെ ഭാഗമായിരുന്ന കാലത്ത് മധുര, തിരുപ്പതി, കുടക് എന്നിവടങ്ങളിലും ഓണം വിശേഷമായി കൊണ്ടാടി. തിരുപ്പതി ദേവാലയത്തില്‍ തിരുവോണ ദിവസം വളരെ പ്രധാനമാണ്. 


തുമ്പ, തെറ്റി, മുല്ല, ചെമ്പകം, ചെമ്പരത്തി, പഗോഡ, മുക്കുറ്റി, കാക്ക പൂവ്, ഈച്ച പൂവ്, കോളാംമ്പി, ശംഖുപുഷ്പം, ഈടാമിക്കി (സുന്ദരി പൂവ്) തുടങ്ങിയ കാട്ടുപൂക്കൾ  വിരിഞ്ഞിരുന്ന നാട്ടിൽ, തുമ്പിയും ചിത്ര ശലഭങ്ങളും സാനിധ്യമറിയിച്ച കാലം ഒരോർമ്മയായി മാറിയത് അവിചാരിതമല്ല. ഓണസദ്യയിലെ നാടിന്റെ പുത്തരിച്ചോർ മുതൽ എല്ലാം പരദേശത്തെയായി മാറിയ ചുറ്റുപാടുകൾ നമ്മുടെ നൊസ്റ്റാൾജിയയെ ബാധിക്കുന്നില്ല. (?)


സങ്കല്പങ്ങളിലെ യാഥാർത്ഥ്യമായി അടയാളപ്പെടുത്തി വന്ന  ഓണം, യാഥാർത്ഥ്യത്തിലെ സങ്കല്പമാകുമ്പോൾ, അനുഭവിക്കുന്ന രൂപമാറ്റത്തിനു പിന്നിൽ പ്രകൃതിയോടുള്ള വെല്ലുവിളികളാണ് കാരണമെന്ന് തിരിച്ചറിയണം. തൊടിയോടും പുഴയോടും കാടിനോടും ലോകത്തോടാകെയുമുള്ള നമ്മുടെ സമീപനങ്ങൾ മാറ്റി കുറിക്കുവാൻ  ഓണ നാളുകൾ നമ്മെ പ്രേരിപ്പിക്കട്ടെ.


ഏവർക്കും ഗ്രീൻ റിപ്പോർട്ടറിന്റെ സ്‌നേഹം നിറഞ്ഞ ഓണാശംസകൾ

 

Watch also...

പ്രകൃതിയുടെ ഉത്സവത്തെ നമ്മള്‍ മറക്കുന്നു; വാണിജ്യ ഉത്സവമായി മാറുന്ന ഓണം

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment