ശക്തമായ കാറ്റും മഴയും; യുവാവ് മരിച്ചു; രണ്ട് പേർക്ക് പരിക്ക്




കൊട്ടാരക്കര: കലയപുരംഅന്തമണിൽ ശക്തമായ മഴയിലും കാറ്റിലും ചുടുകട്ട കമ്പനിയുടെ മേൽക്കൂരയും ഭിത്തിയും തകർന്ന് ഒരാൾ മരിച്ചു .മണ്ണടി സ്വദേശി ഷിനു എന്ന് വിളിക്കുന്നമുഹമ്മദ് ബിലാൽ (26)ആണ് മരണപ്പെട്ടത്. കമ്പനി ഉടമയ്ക്കും രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്കും പരിക്കേറ്റു.


വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. തൊട്ടടുത്ത പുരയിടത്തിൽ തടി മുറിക്കാനെത്തിയതായിരുന്നു ഷിനു എന്ന മുഹമ്മദ് ബിലാൽ. ശക്തമായ കാറ്റിലും മഴയിലും സമീപത്തെ സാരഥിബ്രിക്സ് എന്ന കട്ടചൂളയിലേക്ക് ഓടിക്കയറിയതായിരുന്നു. കാറ്റ് കൂടുതൽ ശക്തമായതോടെ കമ്പനിയുടെ മേൽക്കുരയും ചുമരും പൊളിഞ്ഞ് വീഴുകയായിരുന്നു.


ഈ സമയം അവിടെയുണ്ടായിരുന്ന രണ്ട് ബംഗാളി തൊഴിലാളികൾക്കും കമ്പനി ഉടമ രാധാകൃഷ്ണനും പരിക്കേറ്റു. നാട്ടുകാർ ചേർന്ന് ഷിനുവിനെ കൊട്ടാരക്കര താലൂക്ക്ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളികളെയും രാധാകൃഷ്ണനെയും കൊട്ടാരക്കരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment