വേനൽ മഴ ശക്തം; റാന്നിയിൽ മൂന്ന് വീടുകൾ തകർന്നു




പത്തനംതിട്ട: വേനല്‍ മഴയില്‍ കനത്ത നാശം. പത്തനംതിട്ട റാന്നിയിൽ വേനൽ മഴ കനത്തതോടെ മൂന്ന് വീടുകൾ പൂർണമായും തകർന്നു.  100ലേറെ വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് നിരവധി സ്ഥലത്ത് മരം കടപുഴകി വീണിട്ടുണ്ട്. വൈദ്യുതി ബന്ധം വിവിധയിടങ്ങളില്‍ താറുമാറായതായും റിപ്പോര്‍ട്ടുണ്ട്. 


പത്തനംതിട്ട ജില്ലയില്‍ വേനല്‍ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഏപ്രില്‍ അവസാനത്തോടെ സംസ്ഥാനത്ത് ഇപ്പോള്‍ അനുഭവിക്കുന്ന ചൂടിന് ശമനം ഉണ്ടായേക്കും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വ്യാപകമായി മഴപെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു.


അതേസമയം ചൂട് നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയങ്ങളില്‍ വെയില്‍ നേരിട്ടേല്‍ക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment