പുലിമലപ്പാറ ഖനനനീക്കത്തിന് ഹൈക്കോടതിയുടെ നിരോധന ഉത്തരവ്




പത്തനംതിട്ട: ഏനാദിമംഗലം പുലിമലപ്പാറ ഖനനത്തിനെതിരെ കേരള ഹൈക്കോടതിയുടെ നിരോധന ഉത്തരവ്. ക്വാറി മാഫിയ അരങ്ങുവാഴുന്ന ഏനാദിമംഗലം പഞ്ചായത്തിൽ ചായയോട് ഗിരിനിരകളിൽ ജനവാസ മേഖലയിൽ പുതിയതായി ആരംഭിക്കാൻ പോകുന്ന ക്വാറിയ്ക്കെതിരെ ജനങ്ങൾ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. 


ഇതിനിടയിൽ പഞ്ചായത്ത് ലൈസൻസ് തടഞ്ഞുവച്ചിരിക്കുന്നു എന്ന് കാണിച്ച് ക്വാറി ഉടമ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ കക്ഷിചേർന്ന ചായലോട് ആശ്രമം യു പി  ,ഹൈസ്കൂൾ, സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം, ജനകീയ സമിതി കേരള നദീസംരക്ഷണസമിതിയും കക്ഷിചേർന്നിരുന്നു. 


കേസ് നിലനിൽക്കെ ക്വാറി ഉടമ കോടതിയെ തെറ്റിധരിപ്പിച്ച് മറ്റൊരു ബെഞ്ചിൽ നിന്നും ക്വാറിയിൽ മിഷിനറി ഇൻസുലേഷൻ സ്ഥാപിക്കാൻ ഉത്തരവ് നേടി. ഇതിനെതിരെ ജനകീയ സമിതി നേതാക്കളായ കെ.ജി.രാജനും മാത്യുക്കുട്ടിയും കേരളാഹൈക്കോടതി ചീഫ് ജസ്റ്റീസിന് സമർപ്പിച്ച റിട്ട് പെറ്റീഷനാണ് നിരോധന ഉത്തരവ്.
 

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment