മുൻ എംപിയുടെ ഹൈറേഞ്ച് സംരക്ഷണ യജ്‌ഞം ഇടവേളയിലേക്ക്




കേരള രാഷ്ട്രീയത്തില്‍ വിശിഷ്യ ഇടതുപക്ഷ സമരങ്ങളില്‍ വൻ  സാനിധ്യം അറിയിച്ച ഇടുക്കിയിലെ അമരാവതിയും തോട്ടം തൊഴിലാളി സമരങ്ങളും കമ്യൂണിസ്റ്റ് സര്‍ക്കാരിന് പീരുമേട്ടിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഉണ്ടായ വിജയവും ഒക്കെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജോയിസ് ജോര്‍ജ്-രാജേന്ദ്രന്‍ നേതാക്കളുടെ പ്രഭാവത്തില്‍ മുങ്ങിപോയിരിക്കുന്നുവോ ?.   


കൊട്ടകംബേല്‍ ഭൂമിയെ പറ്റി പറഞ്ഞു കേട്ടിരുന്ന  വാര്‍ത്തകൾ ശരി വെക്കുമ്പോള്‍ ഭൂമി തട്ടിപ്പിന്‍റെ സൂത്രധാരനും ഗുണഭോക്താവും High range സംരക്ഷണ സമിതി നേതാവാണ് എന്ന വസ്തുത അദ്ദേഹത്തെ പിൻതുണച്ചവരെ  നാണം കെടുത്തുണ്ടേതാണ്. ഇതേയാൾ ഇടതു പക്ഷത്തിന്‍റെ 2014-19 ഇടുക്കി MPയുമായിരുന്നു എന്നത് ഇടതു പക്ഷ രാഷ്ട്രീയത്തെ സംശയത്തോടെ കാണുവാൻ വഴി ഒരുക്കിയിട്ടുണ്ട്.


നീലഗിരി എന്ന പേരു കൊണ്ട് പ്രസിദ്ധമായ കുന്നുകളില്‍ പെട്ട മൂന്നാറിന്‍റെ പടിഞ്ഞാറ് വട്ടവട, കോട്ടകംബേൽ വില്ലേജിലെ 32 ഏക്കര്‍ ഭൂമിയെ കുറിഞ്ഞി മല (നീലകുറിഞ്ഞി) സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചത് ഇടതുപക്ഷ  ഭരണമായിരുന്നു. (2006) കുറിഞ്ഞി സംരക്ഷിത മലയില്‍ ഭൂമി കൈയേറ്റം നടത്തിവന്ന ഒരാള്‍ ഇടതു പക്ഷത്ത് നിന്നും മലനിരകളുടെ സംരക്ഷണ നേതാവായി പ്രവർത്തിക്കുക, അതും AKG യെ പോലെയുള്ളവരുടെ സമര ഭൂമിയില്‍. എല്ലാ നിയമങ്ങളെയും നോക്കു കുത്തിയാക്കി, ആദിവാസികളെ പല വിധത്തില്‍ കബളിപ്പിച്ച് ,കുടുംബ അംഗങ്ങ ള്‍ക്കായി 30 ഏക്കര്‍ ഭൂമി നിയന്ത്രിച്ചു. അതില്‍ യൂക്കാലി കൃഷി നടത്തി പണം സമ്പാദിച്ചു.പശ്ചിമഘട്ടം സംരക്ഷിക്കുവാന്‍ മുന്നോട്ടു വെച്ച സമിതി നിര്‍ദ്ദേശങ്ങളെ   ജനങ്ങളെ ധരിപ്പിക്കും വിധം അവതരിപ്പിച്ച് കലാപങ്ങള്‍ ഉണ്ടാക്കുവാന്‍ പോലും അവസരം ഒരുക്കി നേതാവായി തെരഞ്ഞെടുപ്പില്‍ വിജയിക്കുക.ഇതിനെ ഒക്കെ പിന്തുണക്കുവാന്‍ കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ കേരളത്തിന്‍റെ പ്രകൃതിയെ പറ്റിയുള്ള അവരുടെ ഉത്തരവാദിത്തങ്ങള്‍ എത്ര നിഷേധ അര്‍ത്ഥത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ബോധ്യപെടും.


പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപെട്ട് WGEEP മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ ജനാധിപത്യപരമായി ചര്‍ച്ച ചെയ്യുവാന്‍ പോലും അവസരം ഒരുക്കാതെ, കുടിയേറ്റ കര്‍ഷകരെ തെറ്റി ധരിപ്പിച്ച് , സമരങ്ങള്‍ സംഘടിപ്പിക്കവാന്‍ വ്യക്തിപരമായ ഗുണ ഭോക്താവുകൂടിയായി ശ്രീ ജോയീസ് ജോര്‍ജ്ജ് രംഗത്ത് ഉണ്ടായിരുന്നു. ആദിവാസികളുടെ ഭൂമിക്കായി നടത്തിയ നിരവധി അട്ടിമറികളെ ന്യായീകരിക്കുവാന്‍ ജോയീസ്സിനൊപ്പം ഉണ്ടായിരുന്ന ഇടതു പാര്‍ട്ടികള്‍ ഇടുക്കിയുടേയും വയനാടിന്‍റെയും നട്ടെല്ലൊടിക്കുവാന്‍ കൂട്ട് നില്‍ക്കുകയായിരുന്നു എന്ന് വ്യക്തമാക്കപ്പെട്ടു. 


കേരളത്തിന്‍റെ വടക്കെ അത്രുത്തി മുതല്‍(പരപ്പ)മുതല്‍ പശ്ചിമഘട്ടത്തിന്‍റെ തെക്കേഅറ്റത്തുള്ള വെള്ളറടയിലും വരെ നടക്കുന്ന കൈയേറ്റങ്ങള്‍, ഖനനങ്ങള്‍, ഇവക്കു നൽകിയ അവസരങ്ങൾ ദുരന്തങ്ങളായി തീരുകയായിരുന്നു.വന്‍കിട നിര്‍മ്മാണങ്ങള്‍ സൃഷ്ടിച്ച വയനാട്ടിലെയും മലപ്പുറത്തെയും കൂട്ട മരണങ്ങൾക്കും സാമ്പത്തിക നഷ്ടങ്ങൾക്കും പിന്നിലെ ത്രിതല പഞ്ചായത്തു മുതലുള്ള  നേതാക്കളുടെ പങ്ക് കേരളം ചര്‍ച്ച ചെയ്യേണ്ടതാണ്.


ആദിവാസികൾക്കനുവദിച്ച ഭൂമി എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തി, വ്യാജ രേഖയുണ്ടാക്കി, പിടിച്ചെടുത്ത മുൻ MP യെ ആദിവാസി സംരക്ഷണ നിയമങ്ങളുടെ പ്രത്യേക അവകാശങ്ങൾ ഉപയോഗിച്ച് ജയിലടക്കുവാൻ സർക്കാർ വൈകരുത്.


ഭൂമി കച്ചവടക്കാര്‍ക്കും തോട്ടം മുതലാളിമാര്‍ക്കും ടൂറിസം വ്യവസായികള്‍ക്കും വേണ്ടി ഗാട്ഗില്‍ കമ്മീഷനെ അട്ടിമറിച്ചവര്‍ ജന നേതാക്കളായി വാഴാതിരിക്കുവാൻ വേണ്ട മുൻകരുതലുകൾ  പൊതുജനം കൈകൊള്ളണം. 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment