തിരുവനന്തപുരം ലുലു മാളിന്റെ നിര്‍മാണം: പരിസ്ഥിതി വിഷയങ്ങളില്‍ വിട്ടുവീഴ്‌ചയില്ലെന്ന് ഹൈക്കോടതി




തിരുവനന്തപുരം ലുലു മാളിന്റെ നിര്‍മാണം സംബന്ധിച്ച്‌ കേരള ഹൈക്കോടതി കലക്‌ടറുടെ റിപ്പോര്‍ട്ട് തേടി. പ്രദേശം നേരിട്ട് പരിശോധിക്കാന്‍ കലക്‌ടറോട് കോടതി നിര്‍ദേശിച്ചു. മാര്‍ച്ച്‌ ഒന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. പരിസ്ഥിതി വിഷയങ്ങളില്‍ വിട്ടുവീഴ്‌ചയില്ലെന്നും ഭാവിതലമുറയെ ബാധിക്കുന്ന കാര്യമാണെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.


പാര്‍വതീ പുത്തനാര്‍ കയ്യേറിയാണ് മാള്‍ നിര്‍മാണമെന്നും തീരപരിപാലന ചട്ടം ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി എം.കെ.സലിം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എസ്.വി.ഭട്ടിയും ബച്ചു കുര്യനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.


മാള്‍ നിര്‍മാണത്തിന് ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുള്ളതാണെന്നും ഇതവഗണിച്ചാണ് നിര്‍മാണമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment