പാലക്കാട് ജില്ലയിൽ വീണ്ടും ചൂട് കൂടുന്നു; മുൻകരുതലുകൾ ഒരുക്കാതെ അധികൃതർ




ഇടവപ്പാതി എത്തിയിട്ടും പാലക്കാട് ജില്ലയിൽ ചൂടിന് ശമനമില്ല. ചെറിയ ഒരിടവേളയ്ക്ക് ശേഷം വീണ്ടും താപനില 40 ഡിഗ്രി സെൽഷ്യസിലേക്കു കുതിക്കുകയാണ്. മേയ് അവസാനമായിട്ടും ചൂട് 40 ഡിഗ്രിയിലേക്ക് ഉയരുന്ന അസാധാരണ പ്രതിഭാസമാണ് ജില്ലയിൽ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മലമ്പുഴയിലും പട്ടാമ്പിയിലും രേഖപ്പെടുത്തിയത് 35 ഡിഗിരിക്കും 39 ഡിഗ്രിക്കും ഇടയിൽ ചൂടുള്ളതായാണ്. 


കാലവർഷം എപ്പോൾ എത്തുമെന്ന് ഇനിയും ഉറപ്പായിട്ടില്ല. അടുത്ത മാസം ആദ്യ ആഴ്ചയോടെ കാലവർഷം ലഭിച്ചുതുടങ്ങുമെന്ന പ്രതീക്ഷയിലാണു ജില്ല. സ്‌കൂൾ തുറക്കുമ്പോഴേക്ക് മഴ എത്തിയില്ലെങ്കിൽ വിദ്യാർത്ഥികളെ സ്‌കൂളുകളിൽ തിരുത്തുന്നത് ഏറെ പ്രശനങ്ങൾ ഉണ്ടാക്കും. നിലവിൽ മുതിർന്ന ആളുകൾ കുഴഞ്ഞു വീണുള്ള അപകടങ്ങൾ ജില്ലയിൽ ഏറെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കുട്ടികളെ കൂടി ചൂടത്ത് പുറത്തിറക്കിയാൽ ഇത്തരം അപകടങ്ങൾ വർദ്ധിക്കാൻ ഇടയുണ്ട്. 


ജില്ലയിൽ ഇത്തവണ വേനൽക്കാലത്ത് 3 സൂര്യാഘാത മരണങ്ങളും ഒരു താപാഘാത മരണവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  മറ്റു ചില സംഭവങ്ങളിലും താപാഘാത ലക്ഷണങ്ങൾ ഉണ്ട്. വിശദ പരിശോധനാ റിപ്പോർട്ട് ലഭ്യമായാൽ മാത്രമേ ഇത്തരം സംഭവങ്ങളിൽ മരണകാരണം വ്യക്തമാകൂ.


താപനില വർധിച്ചതോടെ തൊഴിൽ സമയ ക്രമീകരണം ഏർപ്പെടുത്തിയിരുന്നെങ്കിലും വേനൽമഴ ലഭിക്കുകയും ചൂടു കുറയുകയും.ചെയ്തതോടെ ഈ മാസം 20നു പിൻവലിച്ചു. അതിനുശേഷം ചൂട് ഉയർന്നെങ്കിലും പിന്നീട് ക്രമീകരണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. ഇപ്പോൾ അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവിലും വർധനയുണ്ട്. 45 മുതൽ 89 വരെയാണ് ആർദ്രതയുടെ അളവ്. സൂര്യാഘാതവും ചൂടും വാർത്തകളിൽ നിന്ന് പോയതോടെ വേണ്ട കരുതലും സുരക്ഷയും മറന്ന മട്ടിലാണ് അധികൃതർ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment