ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം അടുത്തമാസം മുതൽ





 

ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം തിരുവനന്തപുരത്ത് അടുത്തമാസം പ്രവർത്തനസജ്ജമാകും.അറബിക്കടലിലെ ന്യൂനമർദ്ദരൂപീകരണവും കടലിലെ താപനിലയും കാറ്റിന്റെ ഗതിയുമെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കാൻ കഴിയുന്ന അത്യാധുനിക സംവിധാനങ്ങളുള്ള കേന്ദ്രമാണ് ഒരുങ്ങുന്നത് .തിരുവനന്തപുരം കൊച്ചി എന്നിവിടങ്ങളിലെ ഡോപ്ലർ വെതർ റഡാറുകൾ, ഉപഗ്രഹചിത്രങ്ങൾ,സമുദ്ര ശാസ്ത്രപഠനകേന്ദ്രത്തിൽ നിന്നുള്ള വിവരങ്ങൾ ഇവയെല്ലാം ഉപയോഗിച്ചാവും പ്രവർത്തനം.

 


രാജ്യത്തെ നാലാമത്തെ ചുഴലിക്കാറ്റ് നിരീക്ഷണകേന്ദ്രമായിരിക്കും ഇത്.തീരദേശം ,മത്സ്യബന്ധനം ,കപ്പലുകൾ ,വ്യോമഗതാഗതം തുടങ്ങിയവയ്ക്കുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ ഇവിടെനിന്ന് ലഭ്യമാകും 
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment