ഇടവപ്പാതിയുടെ വരവ് ഭയപ്പാടാകുമ്പോൾ




ഇടവപ്പാതി രണ്ടു ദിവസത്തിനകം ആരംഭിക്കുകയാണ്. കഴിഞ്ഞ 3 വർഷത്തെ മഴക്കാല അനുഭവങ്ങൾ ഭയപ്പെടുത്തുന്നതാണ്. 2021ലെ വേനൽ മഴ 108% അധികമായിരുന്നു. 


ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കു പടിഞ്ഞാറൻ മൺസൂൺ സീസണിൽ കേരളത്തിൽ 2000 m.m മുകളിൽ മഴ ലഭിക്കുമ്പോൾ പടിഞ്ഞാറൻ രാജസ്ഥാനിൽ ലഭിക്കുന്നത് ഏകദേശം 500 m.m മഴ മാത്രമാണ്.ദീർഘകാല അടിസ്ഥാനത്തിൽ, സീസണിൽ ഇന്ത്യാ ഭൂപ്രദേശം മുഴുവൻ ലഭിക്കുന്ന ശരാശരി മഴ ഏകദേശം 900 mm വരും.മഴ ലഭ്യതയിൽ 10 മുതൽ 20% വരെ ചാഞ്ചാട്ടം പ്രകടമാണെങ്കിലും മൺ സൂണിനെ സ്ഥിരതയാർന്ന കാലാവസ്ഥാ പ്രതിഭാസമായിട്ടു പരിഗണിക്കുന്നു.

മൺസൂൺ സമീപ കാലഘട്ടത്തിൽ കൂടുതൽ അസ്ഥിരമാകുന്നു.ഇതിൽ 2 വർഷങ്ങ ളിൽ (2013, 2018) ശരാശരിയിൽ നിന്ന് 20% അധിക മഴ ലഭിച്ചപ്പോൾ 3 വർഷങ്ങ ളിൽ(2012, 2015, 2016) ശരാശരിയിൽനിന്നും 20% കുറഞ്ഞു.ദക്ഷിണേന്ത്യയിൽ 93 മുതൽ 107 % വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.ചെറിയ പ്രദേശങ്ങളെ അടിസ്ഥാന മാക്കി മഴയുടെ ലഭ്യതയെപ്പറ്റി ഇപ്പോൾ പറയാനാവുകയില്ലെങ്കിലും തെക്കൻ കേരള ത്തിൽ മഴ കുറഞ്ഞ് മധ്യകേരളത്തിൽ ജൂണിൽ കൂടുതൽ മഴയ്ക്കു സാധ്യതയുണ്ടെ ന്നാണ് സൂചന.


കാലാവസ്ഥാ സംഭവങ്ങളായ എൽനിനോ,ലാലിനോ തുടങ്ങിയവക്ക് മൺസൂൺ മഴയെ സ്വാധീനിക്കാം.150 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ,എൽനിനോ ഉണ്ടാകുന്ന വർഷങ്ങളിൽ 70% അവസരത്തിലും ഇന്ത്യയിൽ മൺസൂൺ മഴ കുറ ഞ്ഞു.കേരളത്തിലെ വലിയ വരൾച്ചയും ഉഷ്‌ണ തരംഗങ്ങളും ഉണ്ടായ 2016 ഒരു എൽനിനോ വർഷമായിരുന്നു.Positive Indian Ocean Dipole(IOD)എന്നത് ഇന്ത്യൻ മഹാ സമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള സമുദ്രജലം ശരാശരിയേക്കാൾ കൂടുതൽ ചൂടാകുന്ന അവസ്ഥയാണ് .


പോസിറ്റീവ് IOD സാഹചര്യം 2019 മൺസൂണിന്റെ രണ്ടാം പകുതി മുതൽ നില നിന്നത് 2019ൽ മൺസൂൺ രണ്ടാം പാദ മഴയെ സജീവമാക്കി.ഈ മൺസൂൺ കാലത്തു കിഴക്കൻ ശാന്ത സമുദ്രത്തിലെ താപനില നിഷ്പക്ഷ അവസ്ഥയിൽ (ന്യൂട്രൽ ഫേസ്)തുടരുവാനാകുന്നതിനാൽ മഴ കൂടുതൽ ലഭിക്കും.കേരളത്തിൽ മൺ സൂണിന്റെ രണ്ടാം പാദം കൂടുതൽ സജീവമാക്കാനുള്ള സാഹചര്യം ഒഴിവായേക്കും.


സാധാരണയായി കാലവർഷ സമയത്തു കാണപ്പെടുന്നത് ‘നിംബോ-സ്ട്രാറ്റസ്’ വിഭാഗത്തിൽ പെടുന്ന ഉയരം കുറഞ്ഞ മേഘങ്ങളാണ്.ഇത്തരം മേഘങ്ങളിൽ ഹിമ കണങ്ങളുടെ സാന്നിധ്യം കുറവായതിനാൽ മൺസൂൺ സമയത്ത് ഇടിയും മിന്നലും ഉണ്ടാകുന്നത് വിരളമായിരുന്നു.അടുത്ത കാലത്തായി മൺസൂൺ സമയത്തും അന്ത രീക്ഷത്തിൽ12-15 Km വരെ ഉയരത്തിൽ ഹിമകണങ്ങളുടെ സാനിധ്യമുള്ള ഇടി മിന്നൽ മേഘങ്ങളായ കൂമ്പാര (ക്യുമുലോ നിംബസ്) മേഘങ്ങളെ കാണാം.


കാലവർഷത്തിലുണ്ടായ മാറ്റങ്ങൾ മഴയുടെ സ്വഭാവത്തെയും മാറ്റിമറിക്കുന്നു.അത് കേരളത്തെ വലിയ തരത്തിൽ പ്രതിസന്ധിയിലാക്കുന്നു.ഈ വർഷത്തെ കാല വർഷ ത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ് എന്ന കാലാവസ്ഥ വകുപ്പിൻ്റെ വാർത്ത ആശ്വാസം നൽകുന്നതാണ്

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment