കടലാസില്‍ ഒതുങ്ങിയ ഇടുക്കിയിലെ ആന പാര്‍ക്ക് പദ്ധതി 




ഇടുക്കിയിലെ ആന പാര്‍ക്ക് പദ്ധതി കടലാസില്‍ ഒതുങ്ങി. ഇടുക്കി ചിന്നക്കനാലില്‍ സര്‍ക്കാര്‍ ആദ്യ ആന പാര്‍ക്ക് പദ്ധതി പ്രഖ്യാപിച്ചത് കാട്ടാന ശല്യത്തിന് പരിഹാരം കാണാനായാണ്. എന്നാല്‍ ആന പാര്‍ക്ക് പദ്ധതി വൈകിപ്പിക്കുന്നത് കയ്യേറ്റ ഭൂമാഫിയയെ സഹായിക്കാനെന്ന ആരോപണവും ഉയരുന്നുണ്ട്. ചിന്നക്കനാല്‍, സൂര്യനെല്ലി അടക്കമുള്ളവ ഏറ്റവും കൂടുതല്‍ കാട്ടാന ശല്യം ഉള്ള പ്രദേശങ്ങളാണ്.


ആന പാര്‍ക്ക് പദ്ധതി, ഇവിടുത്തെ കോളനികളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ച്‌ ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ മതില്‍ കെട്ടി ദേശീയ ഉദ്യാനവുമായി ബന്ധിപ്പിക്കുന്നതാണ്. കാടിന്റെ വ്യാപ്തി വര്‍ധിപ്പിച്ച്‌ തീറ്റയും വെള്ളവും ഒരുക്കുന്നതോടെ കാട്ടാനകള്‍ കാടിറങ്ങുന്നത് തടയാന്‍ കഴിയുമെന്നായിരുന്നു അവകാശവാദമുണ്ടായിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സ്ഥലം ഏറ്റെടുക്കല്‍ പോലും ആരംഭിച്ചിട്ടില്ല.


പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണം റവന്യൂ ഭൂമിയിലെ കയ്യേറ്റ മാഫിയയെ സഹായിക്കുന്നതിനായാണ് പദ്ധതി വൈകിപ്പിക്കുന്നതെന്നാണ്. മുന്‍പ് സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ പ്രദേശവാസികളും രംഗത്തെത്തിയിരുന്നു. എന്നാല്‍ പദ്ധതി വൈകാന്‍, ഏറ്റെടുക്കുന്ന പ്രദേശങ്ങളെ സംബന്ധിച്ചുള്ള വ്യക്തത വരുത്താനും ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനും വനം വകുപ്പ് തയാറാകാത്തതും കാരണമാകുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment