കല്ലുള്ളതോട് വന മേഖലയോട് ചേർന്ന് നടക്കുന്ന അനധികൃത മരം മുറി അവസാനിപ്പിക്കണമെന്നാവശ്യം




കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ പഞ്ചായത്ത് വില്ലേജ് പരിധിയിൽ കല്ലുള്ളതോട് വന മേഖലയോട് ചേർന്ന് നടക്കുന്ന അനധികൃതമായ  മരം മുറിയും കുന്നുകൾ ഇടിച്ച് നിരത്തി അശാസ്ത്രീയ റോഡ് നിർമാണവും അവസാനിപ്പിക്കണമെന്ന് കട്ടിപ്പാറ-പുതുപ്പാടി സംയുക്ത പശ്ചിമഘട്ട സംരക്ഷണ ഏകോപ സമിതി യോഗം ആവശ്യപ്പെട്ടു.


ചെങ്കുത്തായ സ്ഥലങ്ങളിൽ സ്വകാര്യ വ്യക്തികൾ നടത്തുന്ന കാട്ടുചോലകൾ നികത്തിയതുൾപ്പടെയുള്ള വ്യാപക മരം മുറി പരിസ്ഥിതി ആഘാതങ്ങൾക്കും മഴക്കാലത്ത് ഉരുൾപൊട്ടലിനും ഭീഷണിയുയർത്തുന്ന തരത്തിലുള്ളതാണ്. വ്യാപകമായി മരം മുറിച്ച് കടത്തിനെതിരെ കലക്ടർക്ക് നൽകിയ പരാതി നിലനിൽക്കെ കലക്ടറും താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറും അന്വേഷണം നടത്തി വേഗത്തിൽ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.


വികാസ് ലാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ രവി, മുഫ്സിൽ പിലാശ്ശേരി, എ എസ് അജീഷ്, അരവിന്ദൻ ചമൽ, വിഎ മുസ്തഫ,ഷാഹിദ് കുട്ടമ്പൂര്, അബ്ദുൾ വാഹിദ്, നവാസ് പ്ലാപ്പറ്റ എന്നിവർ സംസാരിച്ചു. തീരുമാന പ്രകാരം രവി മാഷ്, നവാസ് പ്ലാപ്പറ്റ, അരവിന്ദൻ ,വികാസ് ലാൽ എന്നിവർ സ്ഥലം സന്ദർശിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment