​നെ​ല്ലും മീ​നും പ​ദ്ധ​തി​യു​ടെ മ​റ​വി​ല്‍ ക​ണ്ട​ല്‍​ക്കാ​ടു​ക​ള്‍ വെട്ടി നശിപ്പിക്കുന്നു




​നെ​ല്ലും മീ​നും പ​ദ്ധ​തി​യു​ടെ മ​റ​വി​ല്‍ ഏ​ക്ക​റു​ക​ളി​ലെ ക​ണ്ട​ല്‍​ക്കാ​ടു​ക​ള്‍ വെ​ട്ടി​ന​ശി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​കരാണ് പരാതിയുമായി രംഗത്തുള്ളത്. പ​ഴ​യ​ങ്ങാ​ടി ന​ഗ​ര​സ​ഭ​യി​ലും ചെ​റു​കു​ന്ന്, ഏ​ഴോം പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ണ്ട​ല്‍​ക്കാ​ടു​ക​ള്‍ വെ​ട്ടി ന​ശി​പ്പി​ക്കു​ന്ന​താ​യാ​ണ്​ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​രാ​തി.


ലോ​ക്​​ഡൗ​ണി​ന്റെ മ​റ​വി​ല്‍ വ്യാ​പ​ക​മാ​യി ക​ണ്ട​ല്‍​മ​ര​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്ന്​ ആ​രോ​പ​ണ​മു​ണ്ട്. ​താ​വം, ദാ​ലി​ല്‍, കൊ​ട്ടി​ല ഭാ​ഗ​ങ്ങ​ളി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ അ​ട​ക്കം ഏ​ക്ക​ര്‍ ക​ണ​ക്കി​ന്​ സ്ഥ​ല​ത്തെ ക​ണ്ട​ലാ​ണ്​ വെ​ട്ടു​ന്ന​ത്. നേ​ര​ത്തെ പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ പ​രി​ധി​യി​ലും ക​ണ്ട​ല്‍​ക്കാ​ടു​ക​ള്‍ വെ​ട്ടി​ന​ശി​പ്പി​ച്ചി​രു​ന്നു. വ​നം​വ​കു​പ്പും കൃ​ത്യ​മാ​യി ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന്​ പ​രാ​തി​യു​ണ്ട്.


നേ​ര​ത്തെ മു​ട്ട​ത്ത്​ ക​ണ്ട​ല്‍​ക്കാ​ടു​ക​ള്‍ വെ​ട്ടി​യ​പ്പോ​ള്‍ നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന്​ വ​നം വ​കു​പ്പ്​ ത​ട​ഞ്ഞി​രു​ന്നു. ആ​മ, ഞ​ണ്ട്, മ​ത്സ്യം തു​ട​ങ്ങി നി​ര​വ​ധി ജീ​വ​ജാ​ല​ങ്ങ​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യാ​ണ്​ ഇ​തു​മൂ​ലം ന​ശി​ക്കു​ന്ന​ത്. ച​തു​പ്പു​ക​ളി​ലെ കൃ​ഷി​പ​ദ്ധ​തി അ​ശാ​സ്​​ത്രീ​യ​മാ​ണെ​ന്നാ​ണ്​ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​രോ​പ​ണം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment