കരുവാരക്കുണ്ടിൽ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു




മലപ്പുറം: കരുവാരക്കുണ്ട്​ ആര്‍ത്തലക്കുന്നില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. കഴിഞ്ഞ ഒരാഴ്​ചയായി ആര്‍ത്തലക്കുന്നിലെ ജനവാസ മേഖലയില്‍ ചികിത്സയിലായിരുന്നു ആന. കാട്ടിലേക്ക്​ മടക്കി അയക്കാന്‍ ശ്രമിച്ചെങ്കിലും അവശനിലയിലായതിനാല്‍ കഴിഞ്ഞിരുന്നില്ല.


മറ്റു ആനകളുമായുണ്ടായ ഏറ്റുമുട്ടലിലായിരുന്നു ആനക്ക്​ പരിക്കേറ്റത്​. വായിലും ഉദരത്തിലുമായിരുന്നു പരിക്ക്​. ജൂണ്‍ നാലിനാണ്​ ആനക്ക്​ വനംവകുപ്പിന്‍െറ നേതൃത്വത്തില്‍ ചികിത്സ ആരംഭിച്ചത്​. ഞായറാഴ്ച ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രനാഥ്, ചീഫ് ഫോറസ്റ്റ് വെറ്റനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കരുവാരക്കുണ്ടിലെത്തി ആനയ്ക്ക് ചികിത്സ നല്‍കിയിരുന്നു.


പോസ്​റ്റ്​മോര്‍ട്ടത്തിന്​ ശേഷം ആനയുടെ മൃതദേഹം സംസ്​കരിക്കും

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment