കാസർഗോഡ് ജില്ലാ പരിസ്ഥിതി സമിതി സംഘം പാറമടകൾ സന്ദർശിക്കുന്നു
സംസ്ഥാനത്തിന്റെ അടിത്തറയിളക്കുന്ന ക്വാറികളുടെ എണ്ണം വർധിച്ചു വരികയാണ്. ഇവയെ നിയന്ത്രിക്കേണ്ട സർക്കാരും അധികാരികളും ഇവയ്ക്ക് കൂട്ട് നിൽക്കുകയാണ്. അനുവദിച്ചുട്ടുള്ള ക്വാറികളുടെ എണ്ണത്തിൽ പല മടങ്ങ് കൂടുതൽ ക്വാറികൾ സംസ്ഥാനത്ത് ഉണ്ടായിട്ടും അവയെ കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാർ.


കാസർഗോഡ് ജില്ലയിലും ക്വാറികൾ ഭൂമിയുടെ ആണിക്കല്ല് ഇളക്കികൊണ്ടിരിക്കുകയാണ്. കാവേരിക്കുളം മുതൽ കോട്ടഞ്ചേരി വരെ വിവിധ പാറമടകൾ കാസർഗോഡ് ജില്ലാ പരിസ്ഥിതി സമിതി സംഘം സന്ദർശിക്കും. നാളെ രാവിലെ 9 മുതൽ തുടങ്ങുന്ന സന്ദർശനം വൈകുന്നേരം വരെ തുടരും

സന്ദർശന സമയം ഇനി പറയുന്ന പ്രകാരമാണ്

ഒടയൻ ചാൽ - 09.00
മുണ്ടത്തടം - 10.00
ബളാൽ - 11.30
ഏറാൻ ചിറ്റ - 12.30
കാരാട്ട് - 01.15
ചീർക്കയം - 03.15
പാമതട്ട് - 04.15 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment