കേരളത്തിൻ്റെ അതിർത്തികൾ നമ്മുടെ സഹോദരങ്ങളെ സ്വാഗതം ചെയ്യട്ടെ




പ്രിയ മുഖ്യമന്ത്രി,


മലയാള നാടിൻ്റെ ജനകീയ ആരോഗ്യ നയം ആഗോളവൽക്കരണത്തിൻ്റെ കുത്തൊഴുക്കിൽ നഷ്ടപ്പെടാത്തതിൽ ഇന്നു കേരളം  അഭിമാനിക്കുന്നുണ്ട്. വിദ്യാഭ്യാസത്തെ പോലെ ആരോഗ്യ രംഗവും വ്യവസായമാക്കി മാറ്റുവാൻ ലോകത്താേടാവശ്യപ്പെട്ട അമേരിക്കൻ പാതയിലേയ്ക്ക് ഇംഗ്ലണ്ട് എത്തിയത്തിൻ്റെ ദുരന്തം അവർ ഏറ്റുവാങ്ങി വരുന്നു.


ആരോഗ്യ രംഗത്തെ ഇൻഷ്വറൻസ് പദ്ധതികളുടെ പൊള്ളത്തരം ബോധ്യപ്പെട്ട കോവിഡ്  കാലത്ത്, കേന്ദ്ര സർക്കാർ കൊണ്ടു വന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി മറ്റൊരു അട്ടിമറിയായി കേരളം തിരിച്ചറിയണം.കേരളം കോവിഡ് പ്രതിരോധത്തിലെ രണ്ടാം ഘട്ട വിജയത്തി നടുത്തു നിൽക്കുമ്പോൾ,പ്രവാസികളായ എല്ലാ മലയാളിക ൾക്കും തടസ്സമില്ലാതെ കടന്നു വരുവാൻ അവസരം ഒരുക്കുന്നതിൽ ഒരു തരത്തിലുള്ള തടസ്സവും ഉണ്ടാകരുത്.വരുന്നവരെ ശിശ്രൂഷിക്കാൻ അവരുടെ ഗ്രാമങ്ങൾ  തയ്യാറാണ്.നിർദ്ദേശങ്ങൾ പാലിക്കുവാൻ വരുന്ന വരും.   


നമ്മുടെ നാട്ടുകാർ വരട്ടെ, അവരെ ഞങ്ങളുടെ ഗ്രാമങ്ങൾ കരുതലോടെ സ്വീകരിക്കും എന്നുറപ്പു പറയുവാൻ ഗ്രാമസഭകൾ തൊട്ട് ജില്ലാ പഞ്ചായത്തു സമിതിയും MLA, MP മാരും തയ്യാറാണ്.50 ലക്ഷം പാർട്ടി ബന്ധുക്കളുള്ള മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് അതിനു കഴിയുന്നില്ല? 


കളക്ടർ എന്ന ഉദ്യോഗസ്ഥ രൂപങ്ങളുടെ തനിമ അറിയാവുന്നവരാണ് നാട്. Media mania രോഗ ബാധിതരായ ഇക്കൂട്ടർ മുഖ്യമന്ത്രിക്കും സമ്പന്നർക്കും മണി അടി നടത്തുവാൻ മുതൽ കാറോടിച്ച് കൊലപാതകങ്ങൾ നടത്തുവാൻ വരെ യോഗ്യത നേടിയ team അംഗങ്ങളാണ്.അവരെ മുൻ നിർത്തി മാത്രമുള്ള അനുവാദം നൽകൽ, ഒരുക്കങ്ങൾ (ബ്യുറോക്രസിയുടെ തനിമ കൊണ്ട്)മനുഷത്വപരമാകുവാൻ ബുദ്ധിമുട്ടായിരിക്കും.


എല്ലാ മലയാളിക്കും മടങ്ങി വരുവാൻ അവകാശമുള്ളതിനാൽ അവരുടെ യാത്രയെ തടയുന്ന ഒരു സമീപനവും കേരളം സ്വീകരിക്കരുത്.


വരുന്നവർ നമ്മുടെ മിത്രങ്ങൾ മാത്രമാണ്.1000 km വരെ അകലെ പെട്ടു പോയവരെ സർക്കാർ ഉദ്യോഗസ്ഥരുടെ ചുമതലയിൽ നാട്ടിൽ നിന്നും KSRTC വാഹനങ്ങൾ അയച്ചു മടക്കി കൊണ്ടു വരുവാൻ നടപടി സ്വീകരിക്കണം.


3000 ബസ്സുകൾ എങ്കിലും നമ്മുടെ പക്കലുണ്ട്. സർക്കാർ പണിക്കാരെ അതിനു പരിശീലിപ്പിച്ചയക്കണം. 


മറ്റുള്ള ഇടങ്ങളിൽ നിന്നു Train ഓടിക്കുവാൻ കത്തെഴുതിയാൽ പോര.സമരമെങ്കിൽ സമരം.വരുന്നവരുടെ മുഴുവൻ ചെലവും കേരളം വഹിക്കണം.


ഇതിനു കഴിയാത്ത സർക്കാർ കേരളത്തിന് അപമാനകരമാണ്. 


കോവിഡ് കാലം പരിസ്ഥിതി സംരക്ഷണത്തിന് അവസരം ഒരുക്കുന്നതിന് പകരം കൈയ്യും മെയ്യും മറന്നുള്ള പാറ പൊട്ടിക്കലും കൈയ്യേറ്റവും സാധ്യമാക്കി വരുന്നു. അടുത്ത മഴക്കാലം വരവായി. കഴിഞ്ഞ രണ്ടു മഴക്കാലവും സർക്കാരിനെ ഒന്നും പ്രത്യേകിച്ചു പഠിപ്പിച്ചിട്ടില്ല.എല്ലാത്തിനും ന്യായീകരണങ്ങൾ നൽകുവാൻ പാർട്ടിക്കാരും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.നാളെയും അവർ ശ്രമങ്ങൾ തുടരും.


അനധികൃത കെട്ടിടങ്ങളുടെ എണ്ണം 12000 ത്തിനും മേലയാണെന്ന് സുപ്രീം കോടതിക്കു മുമ്പാകെ കേരളത്തിൻ്റെ സെക്രട്ടറി പോയി പറഞ്ഞത് അംഗക്ക് ഓർമ്മയുണ്ടാകുമോ ? 


മൃഗങ്ങളിൽ നിന്നു പകരുന്ന രോഗങ്ങൾ വർധിക്കുകയാണ് കേരളത്തിൽ. എല്ലാത്തിനും കാരണം പ്രകൃതിയിൽ നടക്കുന്ന അട്ടിമറികളാണെന്ന് മനസ്സിലാക്കുവാൻ ലോക ആരോഗ്യ സംഘടനയുടെ സഹായമാവിശ്യമില്ല . നിയമസഭാ സമിതികളുടെ കണ്ടെത്തൽ ധാരാളം മതിയാകും .


പക്ഷേ, കേരളീയരുടെ താൽപ്പര്യമെന്നാൽ റിയൽ എസ്റ്റേറ്റ് ലോകത്തിൻ്റെ താൽപ്പര്യം മാത്രമാണെന്ന് മനസ്സിലാക്കുവാൻ ഇഷ്ടപെടുന്നവരുടെ ഉപദേശങ്ങൾ സ്വീകരിക്കുന്ന മുഖ്യമന്ത്രി,കോവിഡ് കാലത്തിനു ശേഷവും കേരളത്തെ ദുരന്തങ്ങളി ലേക്കാണ് നയിക്കുന്നത് എന്ന് തിരിച്ചറിയുമോ?

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment