കേരളത്തിലെ കുടിവെള്ളം സുരക്ഷിതമോ?




കുടിവെള്ളം സുരക്ഷിതവും ജനങ്ങൾക്ക്‌ സ്വീകാര്യവുമാകണം എന്നതാണ് സർക്കാർ ആവർത്തിക്കുന്ന നിലപാട്. കേരളം ഈ കാര്യത്തിൽ സുരക്ഷിതമല്ല എന്നു കാണാം. ശുദ്ധമായ ജലത്തിന് നിറമോ, മണമോ, രുചിയോ ഉണ്ടാകുവാൻ പാടില്ല. വെള്ളത്തിന്റെ pH മൂല്യം അനുവദനീയമായ അളവിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുകയോ വെള്ളത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ജൈവ ഘടകങ്ങളോ (കോളിഫോം / ഇ-കോളി ബാക്ടീരിയ വൈറസ്‌, പ്രോട്ടോസോവ മുതലായവ) രാസഘടകങ്ങളോ (കാത്സ്യം കാർബണേറ്റ്, മഗ്നീഷ്യം, ഇരുമ്പ്, ക്ലോറൈഡ, ഫ്ലൂറൈഡ, സൽഫേറ്റ്, നൈട്രേറ്റ്, മുതലായവ) ഘനലോഹങ്ങളോ (കാഡ്മിയം, ലെഡ്ക്രോമിയം, ആർസനിക്, മെർക്കുറി മുതലായവ) ഉണ്ടായിരിക്കുകയോ ചെയ്താൽ ആ വെള്ളം മലിനജലമാണ്. അത് കുടിക്കാൻ പറ്റിയ സുരക്ഷിത വെള്ളമല്ല.


കേന്ദ്ര ജല വിഭവ വികസന പരിപാലന കേന്ദ്രം കുടി വെള്ളത്തിന്റെ ഗുണനിലവാരം എളുപ്പം തിരിച്ചറിയുവാൻ ഉതകുന്ന Water cat എന്ന ആപ്പ് വികസിപ്പിച്ചിരിക്കുന്നു എന്ന വാർത്ത ആശ്വാസകരമാണ്. കോഴിക്കോട് സിറ്റിയിൽ ആരംഭിച്ച ആപ്പ് പ്രവർത്തനത്തിനായി കിറ്റ് വഴി ജല സാമ്പിൾ ശേഖരിക്കും. pH , ഇരുമ്പ്, ക്ലാെറൈഡ്, അമോണിയ മുതലായ 10 ഘടങ്ങൾ പരിശോധിക്കും. ഇതിന്റെ അളവ് ഫോണിന്റെ ആപ്പിൽ അവതരിപ്പിക്കണം. ജല വിഭവ വികസന പരിപാലന കേന്ദ്രത്തിന്റെ സർവറിൽ കണക്ട് ചെയ്തതിനാൽ ഫലം ഉടൻ അറിയാം. ജല മലിനീകരണം ശക്തമായി കൊണ്ടിരിക്കുന്ന കേരളത്തിന്  Water cat സഹായകരമാണ്.


വ്യാവസായിക മലിനീകരണം - വ്യവസായ ശാലകളിൽ നിന്ന് സംസ്കരിക്കപ്പെടാതെ രാസ മാലിന്യങ്ങൾ അടങ്ങിയ മലിനജലം അതെപ്പടി പുറത്തേക്കു വിടുന്നതും അത് ജലാശയങ്ങളിലെത്തുന്നതുമാണ് കേരളത്തിലും അപകടകരമായ ജല മലിനീകരണത്തിനുള്ള കാരണം.


നഗര മാലിന്യം - മാലിന്യങ്ങൾ ചിതറി കിടക്കുകയും പല കേന്ദ്രങ്ങളിൽ ശേഖരിക്കപ്പെട്ടു സംസ്ക്കരിക്കപ്പെടാതെ കിടക്കുകയും ചെയ്യുന്നത് മറ്റൊരു കാരണമാണ്. മഴക്കാലത്ത് ഇവ ഗുരുതരമായ ജലമലിനീകരണത്തിന് ഇടയാക്കുന്നു.


കൃഷിയിടങ്ങളിൽ പലയിടത്തും അശാസ്ത്രീയമായും അമിതമായും രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നത് വഴി ഉപരിതല ജലവും ഭൂഗർഭ ജലവും മലിനമാകുന്നു. വീടുകൾ , ഫ്ലാറ്റുകൾ ലോഡ്ജുകൾ തുടങ്ങി മനുഷ്യവാസമുള്ളിടതെല്ലാം മലമൂത്ര വിസർജ്ജനം നടക്കുന്നു സുരക്ഷിതമല്ലാത്ത, അധികം അന്തരമില്ലാത്ത (കക്കൂസ് ടാങ്കും കിണർ/ജലസ്രോതസ്സും തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലം മണ്ണിന്റെ ഘടന അനുസരിച്ച് 7.5 മീറ്റർ മുതൽ 15 മീറ്റർ വരെ) കക്കൂസ് ടാങ്കും ജല സ്രോതസ് മലിനമാക്കുന്നു . മഴക്കാലത്തെ കലക്കു വെള്ളത്തിന് സുരക്ഷിത വെള്ളത്തെ മലിനമാക്കുവാൻ കഴിയും.


സംസ്ഥാനത്തെ മഴയുടെ സ്വഭാവത്തിലുണ്ടായ മാറ്റവും ഭൂഗർഭജല സംഭരികളുടെ ശോഷണവും ശുദ്ധ ജലത്തിന്റെ അളവ് കുറക്കുവാൻ അവസരമൊരുക്കുന്നു. ഒപ്പമാണ് വ്യവസായ യൂണിറ്റുകൾ മുതൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ആൾക്കൂട്ടം വരുത്തി വെക്കുന്ന മലനീകരണവും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment