വന്യ ജീവി സങ്കേതങ്ങളുടെ ബഫര്‍ സോണ്‍ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു
കോഴിക്കോട്: വന്യ ജീവി സങ്കേതങ്ങളുടെ ബഫര്‍ സോണ്‍ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. ഒരു കിലോ മീറ്ററിനുള്ളില്‍ ജനവാസ മേഖലകള്‍ ഉണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വനം മന്ത്രി കെ രാജു അറിയിച്ചു.


ഇത് സംബന്ധിച്ച്‌ തിങ്കളാഴ്ച ഉന്നത തല ഉദ്യോഗസ്ഥ യോഗം വിളിക്കും. മലബാര്‍ വന്യ ജീവി സങ്കേതവുമായി ബന്ധപ്പെട്ട നടക്കുന്ന പ്രക്ഷോഭം അനാവശ്യമാണ്.ആവശ്യമെങ്കില്‍ കോഴിക്കോട് കളക്ടറും സമരസമിതി നേതാക്കളുമായി ചര്‍ച്ച സംഘടിപ്പിച്ച്‌ പ്രശ്നം പരിഹരിക്കാന്‍ ഇടപെടുമെന്നും മന്ത്രി അറിയിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment