വാഗ്‌ദാനങ്ങൾ ഒന്നും നടപ്പായില്ല; ഈ മഴക്കാലത്തും നെട്ടോട്ടമോടി ജനം




2018 മുതൽ കേരളം ആവർത്തിച്ചു നേരിടുന്ന പരിസ്ഥിതി ആഘാതത്തിന്റെ ഗൗരവം മനസ്സിലാക്കുവാൻ പതിനാലാം നിയമസഭക്കു മുന്നിൽ നിയമസഭാ പരിസ്ഥിതി സമിതി അവതരിപ്പിച്ച നിർദ്ദേശങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത്. അവതരണം നടന്നിട്ട് വർഷം പിന്നിട്ടു.


നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു.


1.നവ കേരള നിർമ്മാണം പ്രകൃതി.സൗഹൃദമാകണം.
  നിർമ്മാണത്തിനായി സോഷ്യൽ ആഡിറ്റിംഗ് .


2. ജലസംരക്ഷണം സജ്ജീവമാക്കൽ.


3. ഗൃഹ നിർമ്മാണത്തിന് ശക്തമായ മാർഗ്ഗരേഖ.


4. ജൈവവേലി നിർമ്മാണം 


5. പരിസ്ഥിതി സൗഹൃദ എഞ്ചിനീയറിംഗ് 


6. വീടുകളുടെ വലിപ്പം, എണ്ണം നിയന്ത്രിക്കുന്ന പാർപ്പിട നയം 


7. ഭൂപ്രകൃതി പരിഗണിച്ചുള്ള വ്യത്യസ്ഥ നിർമ്മാണ രീതികൾ


8. വീടുകൾക്കും വാണിജ്യ സമുച്ചയത്തിനും വ്യത്യസ്ഥ ഇടങ്ങൾ 


9. പൊതു സ്ഥാപന നിർമ്മാണം മാതൃകാ മാർഗ്ഗങ്ങളിലൂടെ 


10. പരിസ്ഥിതി സൗഹൃദ ടൂറിസം.


11. ഖനനങ്ങൾക്കു നിയന്ത്രണം.


12. പ്രളയം ഭൂമിയിലുണ്ടാക്കിയ മാറ്റങ്ങൾ ശാസ്ത്രീയമായി പഠിച്ച് നടപടികൾ.


13. കാലാവസ്ഥയ്ക്ക് അനുയോജ്യമായ റോഡുകൾ നിർമ്മിക്കൽ 


14. നദികളുടെ സംരക്ഷണത്തിന് അതോറിട്ടി.


15. കുളങ്ങളെ ഡിജിറ്റൽ മാപ്പിംഗിലൂടെ സംരക്ഷിക്കൽ.


16. തണ്ണീർ തടങ്ങൾ സംരക്ഷിക്കുവാൻ ശക്തമായ നടപടികൾ


17. മലമ്പുഴ ഡാമിനടുത്തുള്ള ഇമേജ് എന്ന (ആശുപത്രി) മാലിന്യ പ്ലാന്റ് മാറ്റി സ്ഥാപിക്കൽ.

18. വെള്ളപ്പൊക്ക നിർണ്ണയ കേന്ദ്രങ്ങൾ സ്ഥാപിക്കൽ.


19. അണകെട്ടുകളെ പറ്റി സുരക്ഷാ പഠനം 


20. പശ്ചിമഘട്ടത്തിലെ 13000 ഉരുൾപൊട്ടൽ,17000 മണ്ണിടിച്ചിൽ സാധ്യത കേന്ദ്രങ്ങളെ പ്രത്യേകം പരിഗണിച്ച്  ഖനനവും നിർമ്മാണവും. 


21. ഭൂഗർഭത്തിലെ  മാറ്റത്തെ പറ്റി പഠനം, ശേഷം വേണ്ട നടപടികൾ.


22. കുട്ടനാടിന്റെ വെള്ളപൊക്കം,വെള്ളകെട്ട് പരിഹരിക്കുവാൻ പദ്ധതികൾ 


23. ചെറുതോണിക്കായുള്ള പുനർ നിർമ്മാണം വേഗത്തിൽ നടപ്പിലാക്കൽ. 

24. നദികളിലെ കൈയ്യേറ്റം ഒഴിപ്പിക്കൽ


തുടങ്ങിയ 40 നിർദ്ദേശങ്ങൾ സമിതി സർക്കാരിനു മുന്നിൽ അവതരിപ്പിച്ചു.

എന്നാൽ, ഇതിലൊന്നു പോലും നടപ്പാക്കുവാൻ തയ്യാറാകാത്ത പിണറായി സർക്കാരിനു വേണ്ടി മുഖ്യമന്ത്രി, 'മഴക്കാലത്ത് മലയിടിച്ചിലിൽ നിന്നു രക്ഷ നേടുവാൻ നാട്ടുകാർ തയ്യാറെടുത്തു കൊള്ളൂ' എന്ന് അപകട സൈറൺ മുഴക്കിയത് മലയാളി മാലോകർ അറിഞ്ഞിരിക്കുമല്ലോ?
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment