സംരക്ഷിത വന മേഖലയിലും ഖനന മാഫിയകളെ സഹായിക്കുവാൻ കേരള സർക്കാർ ഒരിക്കൽ കൂടി




രാജ്യത്തെ വന്യ ജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ചുറ്റും പരിസ്ഥിതി ലോല പ്രദേശം നിർണ്ണയിക്കാനുള്ള നിർദ്ദേശം 2011 ലാണ് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങൾക്കു നൽകുന്നത്.സുപ്രീം കോടതി ഉത്തരവിനെ തുടർന്നായിരുന്നു മന്ത്രാലയത്തിന്റെ ഈ നടപടി. 8വര്‍ഷം പിന്നിട്ട ശേഷം 2019 സെപ്തംബറില്‍ മാത്രമാണ് കേരളത്തില്‍ നിയമം നടപ്പിലാക്കിയത്‌. വന മേഖലകൾക്ക് ചുറ്റം ഒരു KM മുതൽ 15 KM വരെ പ്രദേശം ഇക്കോ സെൻസിറ്റീ വായി പ്രഖ്യാപിക്കാം എന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം ഉണ്ടെന്നിരിക്കെ, ഒരു KM പ്രദേശം മാത്രം ഇക്കോ സെൻസിറ്റീവായി പ്രഖ്യാപിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്.


ഇക്കോ സെൻസിറ്റീവ് മേഖല പ്രഖ്യാപിച്ചിട്ടില്ലെങ്കിൽ അത്തരം വനങ്ങൾക്ക് ചുറ്റും 10 KM വീതിയിൽ ഖനന പ്രവർത്തനങ്ങൾ അനുവദിക്കപ്പെടില്ലായിരുന്നു. സംസ്ഥാനത്തിന്റെ കരട് നിർദ്ദേശം, കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ഖനനങ്ങളുടെ മേലുള്ള വിലക്ക് സംരക്ഷിത വനങ്ങളുടെ ചുറ്റും ഒരു KM താഴെയുള്ള ചെറിയ ഒരു ഭൂപ്രദേശത്ത് മാത്രമായി ഒതുങ്ങും എന്നതായിരുന്നു അവസ്ഥ. വന്യ ജീവി സങ്കേതങ്ങളുടെ 10 KM ചുറ്റളവിൽ ഖനനം നടത്തണമെങ്കിൽ കേന്ദ്ര വന്യ ജീവി ബോർഡിന്‍റെ അനുമതി വേണമെന്നാണ് 2009ലെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇതു സംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി.ഈ കരട് വിജ്ഞാപനത്തിൻ മേൽ അധിക വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ നിർദ്ദേശം സംസ്ഥാനങ്ങൾ നൽകിയാൽ മാത്രമേ അന്തിമ വിജ്ഞാപനം ഇറക്കാൻ കേരളമടക്കമുളള സംസ്ഥാനങ്ങൾ അധിക വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ നിർദേശങ്ങൾ സമർപ്പിച്ചില്ല. ഇതിനായി അഞ്ച് തവണ കേരളത്തിന് തങ്ങൾ കത്തയച്ചിട്ടുണ്ടെന്നും അഞ്ച് തവണയും മറുപടി ലഭ്യമായില്ലെന്നും കേന്ദ്രം അറിയിച്ചു.കരട് വിജ്ഞാപനമിറങ്ങി ഒന്നര വർഷത്തിനുള്ളിൽ അന്തിമ വിജ്ഞാപനം ഇറക്കാനായില്ലെങ്കിൽ കരട് ലാപ്സാകുമായിരുന്നു.സംസ്ഥാനത്തിന്റെ അലംഭാവം മൂലം നേരത്തേ പുറപ്പെടുവിച്ച കരട് വിജ്ഞാപനം അസാധുവായി. 


മുൻപ് മഹാരാഷ്ട്ര സർക്കാർ സുരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള പരിസ്ഥിതി ലോല പ്രദേശത്തിന്റെ വീതി ഒരു കിലോമീറ്ററാക്കി നിശ്ചയിച്ചപ്പോൾ സുപ്രീം കോടതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അതി നിശിതമായി വിമർശിച്ചിരുന്നു.ഇത്രയും കുറഞ്ഞ ദൂരപരിധി നിർണയിക്കാനുള്ള കാരണം വ്യക്തമാക്കാൻ കോടതി അന്ന് ആവശ്യപ്പെട്ടിരുന്നു.തുടർന്ന് മഹാരാഷ്ട്ര സർക്കാരിന്റെ ആ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തു.


സംസ്ഥാനത്ത് വന്യ ജീവി സങ്കേതങ്ങളോട് ചേർന്ന് പ്രവർ‍ത്തിച്ചിരുന്ന അറുപതോളം പാറമടകൾ പുതിയ നിർദ്ദേശപ്രകാരം കഴിഞ്ഞ ഡിസംബറിൽ അടച്ചുപൂട്ടേണ്ടിവന്നു. കേന്ദ്ര വന്യ ജീവി ബോർഡിന്‍റെ അനുമതി പത്രത്തിന്‍റെ സഹായത്താല്‍ മാത്രമേ ഖനനം തുടര്‍ന്നു നടത്താവൂ എന്നാണ് സംസ്ഥാന മൈനിങ് ആന്‍റ് ജിയാളോജി വിഷയത്തില്‍ എടുത്ത നിലപാട്.


ഖനന നിയന്ത്രണത്തിനെതിരെ ക്വാറി ഉടമകൾ ഹൈക്കോടതിയിൽ ഹ‍ർജി നൽകിയപ്പോള്‍ രണ്ടു മാസത്തിനുളളിൽ ക്വാറി ഉടമകളുടെ അപേക്ഷ വന്യ ജീവി ബോർഡ് പരിഗണിച്ചില്ലെങ്കിൽ ക്വാറികൾ തുറക്കാമെന്നായിരുന്നു ഹൈകോടതി വിധി. കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകാതിരുന്ന തിനാല്‍ ക്വാറി ഉടമകൾക്ക് തുണയായി. അതു വഴി ക്വാറികള്‍ ഫെബ്രുവരി അവസാനം തുറക്കുവാന്‍ അവസരം ഉണ്ടായിരിക്കുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന്‍റെ മറവിൽ കേന്ദ്ര വന്യ ജീവി ബോർഡിനെ പഴിചാരിയാണ് ഈ നീക്കം.പ്രധാനമന്ത്രി അധ്യക്ഷനായ വന്യ ജീവി ബോർഡ് വർഷത്തിൽ ഒന്നോ രണ്ട് തവണയാണ് യോഗം ചേരുന്നത് എന്നതിനാല്‍ രണ്ടു മാസത്തിനകം ക്വാറി ഉടമകളുടെ പരാതി വന്യ ജീവി ബോർഡ് പരിഗണിക്കുക പ്രായോഗികമല്ല. അതിന്‍റെ മറവില്‍ അവര്‍ക്ക് ഖനനം പുനരാരംഭിക്കാം. വന സംരക്ഷണത്തിനായി വാദിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല എന്നതിനാലാണ് ഭാഗികമായി നിര്‍ത്തി വെച്ച ഖനനം വീണ്ടും ആംഭിക്കുവാന്‍ അവസരം ഒരുങ്ങുന്നത്.


സംസ്ഥാന Mining and Geology അധ്യക്ഷ സ്ഥാനത്ത് പ്രവര്‍ത്തിച്ചു വന്ന ശ്രീ K. ബിജുവിനെ തലസ്ഥാനത്ത് നിന്നും മാറ്റിയതില്‍ (മാറിയതില്‍) ഖനന മാഫിയകളുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രസ്തുത പോസ്റ്റില്‍ ഇനി മുതല്‍ സിവില്‍ സര്‍വ്വീസ് കേഡര്‍ തസ്തികയില്‍ ഇല്ലാത്ത ഒരാളെ ഇരുത്തു വാനായി വേണ്ട ചരടുവലികള്‍ അന്തിമ ഘട്ടത്തില്‍ എത്തി എന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഇതേ സമയം തന്നെ ഖനന മേഖലയുടെ അധ്യക്ഷ പദവിയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന്‍ ചുമതല വഹിക്കുന്ന വ്യവസായ വകുപ്പ് സെക്രട്ടറി മറ്റൊരു ശിക്ഷ കോടതിയില്‍ നിന്നും വാങ്ങിയിരുന്നു. വ്യവസായിക്ക് നല്‍കേണ്ട ഇളവുകള്‍ യഥാ സമയം നല്‍ക്കാത്തതനെതിരായ ശിക്ഷയായി 100 മരങ്ങള്‍ വെച്ച് പിടിപ്പിക്കണം എന്നായിരുന്നു വിധി. 


സംസ്ഥാനം വന്‍ വരള്‍ച്ചയിലേക്ക് എടുത്തെറിയപെടുമ്പോള്‍ നമ്മുടെ കാടുകള്‍ പോലും ഇളക്കി മറിക്കുവാന്‍ അവസരം ഒരുക്കിയ ഖനനത്തെ വീണ്ടും കെട്ടഴിച്ചു വിടുവാന്‍ സര്‍ക്കാര്‍ ഒരിക്കല്‍ കൂടി മുന്നിലുണ്ട്

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment