മഴയിൽ മുങ്ങി കേരളം




സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമായി. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാലാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. വ്യാപക നാശ നഷ്ടങ്ങളാണ് മഴയിൽ സംസ്ഥാനത്തുടനീളം ഉണ്ടായിരിക്കുന്നത്. പലയിടത്തും വെള്ളം കയറിയ നിലയിലാണ്. നദികൾ കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയതോടെ സംസ്ഥാനത്തുടനീളം ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്


ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ഇ​ടു​ക്കി ക​ല്ലാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. സെ​ക്ക​ന്‍​ഡി​ല്‍ 10 ക്യു​ബി​ക് മീ​റ്റ​ര്‍ വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്. ഭുതത്താന്‍ കെട്ട് ഡാമിന്റെ 13 ഷട്ടറുകള്‍ ഉയര്‍ത്തി. ആകെ 15 ഷട്ടറുകളാണുള്ളത്. ഇപ്പോഴത്തെ ജല നിരപ്പ് 30. 60 മീറ്റര്‍ ആണ്. രാവിലെ 11 ഷട്ടറുകളാണ് തുറന്നിരുന്നത്. എന്നാല്‍ ജല നിരപ്പ് ഉയര്‍ന്നതോടെ വീണ്ടും രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തുകയായിരുന്നു. 34.95 ആണ് ഡാമിന്റെ സംഭരണ ശേഷി. മലങ്കര, കല്ലാര്‍കുട്ടി ഡാമുകളുടെ ഷട്ടറുകളും ഉയര്‍ത്തി.


ഇടുക്കിയില്‍ വ്യാപക മണ്ണിടിച്ചില്‍. ചെറുതോണി ചുരുളിയിളും നേര്യമംഗലം റൂട്ടിലും മണ്ണിടിഞ്ഞു. പന്നിയാര്‍ക്കുട്ടി, രാജാക്കാട്, വെള്ളത്തൂവല്‍ മേഖലകളിലും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കനഗറില്‍ വീടുകളിലേയ്ക്ക് വെള്ളം കയറുകയാണ്.


ഇടുക്കി-എറണാകുളം റൂട്ടില്‍ വാഹനഗതാഗതം തടസപ്പെട്ടു. മൂന്നാറില്‍ വെള്ളപ്പൊക്കമാണെന്നാണ് റിപ്പോര്‍ട്ട് വരുന്നത്. വീടുകളില്‍ വെള്ളം കയറി. റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. ഇരവികുളം റോഡിലെ പെരിയവര പാലം തകര്‍ന്ന് മറയൂര്‍ മേഖല ഒറ്റപ്പെട്ടു. അഴുത ചെക്ക് ഡാം നിറഞ്ഞൊഴുകി. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.


കനത്ത മഴയെ തുടര്‍ന്ന് മൂന്നാറില്‍ പെരിയവര പാലം ഒലിച്ചു പോയി. മറയൂരുമായുള്ള ഫോണ്‍ ഉള്‍പ്പെടെയുള്ള ബന്ധങ്ങള്‍ നിലച്ചു. ചിന്നക്കനാലില്‍ ദേശീയപാത ഇടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു. പൂപ്പാറ തോണ്ടിമലയില്‍ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞു. വീട് അപകടാവസ്ഥയില്‍. ഉടുമ്ബന്‍ചോല നെടുംകണ്ട സംസ്ഥാന പാതയില്‍ മരവും മണ്ണും വീണ് ഗതാഗതം തടസ്സം. വണ്ടിപ്പെരിയാര്‍ 55ാം മൈല്‍, 57 ാം മൈല്‍ എന്നിവിടങ്ങളില്‍ റോഡില്‍ മണ്ണ് ഇടിഞ്ഞു വാഹനഗതാഗതം തടസ്സപ്പെട്ടു.


രാജാക്കാട്-വെള്ളത്തൂവല്‍ റോഡില്‍ പന്നിയാര്‍ കുട്ടി ഭാഗത്ത് റോഡിലേക്ക് മണ്ണ് ഒലിച്ചിറങ്ങിയതിനാല്‍ രാവിലെ മുതല്‍ ഗതാഗതം തടസപ്പെട്ടിരിക്കുന്നു. മാങ്കുളം മേഖലയില്‍ വഴികളെല്ലാം ബ്ലോക്കാണ്. ഒരുപാലം ഒലിച്ച്‌പോയി. 4 വീടുകള്‍ തകര്‍ന്നു.


ചെറുതോണി നേരിമംഗലം റൂട്ടില്‍ കീരിത്തോട്ടില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്. പല ഇടങ്ങളില്‍ റോഡ് തടസ്സം. പീരുമേട് കല്ലാര്‍ ഭാഗത്ത് കെ കെറോഡില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. ചുരുളിയില്‍ റോഡ് ഇടിഞ്ഞു പോയി വാഹനം പോകില്ല. കട്ടപ്പന ബ്ലോക്ക് ഓഫിസിന് സമീപം വന്‍ മണ്ണിടിച്ചില്‍. വി ടി പടി, തവളപ്പാറ,കുന്തളംപ്പാറ,ചെമ്ബകപ്പാറ,എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍. പുളിയന്‍മല റോഡില്‍ മരം വീണു. മൂന്നാര്‍ ,വണ്ടിപ്പെരിയാര്‍ ടൗണുകള്‍ വെള്ളത്തിലായിട്ടുണ്ട്. കല്ലാര്‍കുട്ടി ഡാമിലെ എല്ലാ ഷട്ടറുകളും തുറന്നു. മലങ്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി. പാടശേഖരങ്ങളെല്ലാം വെള്ളത്തിനടിയിലായി.


കനത്തമഴയെ തുടര്‍ന്നുണ്ടായ ചുഴലിക്കാറ്റില്‍ കണ്ണൂരിൽ വ്യാപക നാശനഷ്ടം. ബഹുനില കെട്ടിടങ്ങളുടെ ഷീറ്റിട്ട മേല്‍ക്കൂരകള്‍ കാറ്റില്‍ തകര്‍ന്നു. ടൗണിലെ ബില്‍ഡക്സ്, യൂനിറ്റി സ്റ്റോര്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളുടെ മേല്‍ക്കൂര കാറ്റെടുത്ത് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി.ചുഴലിക്കാറ്റില്‍ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പാല്‍ച്ചുരം ചുരത്തില്‍ കനത്ത മണ്ണിടിച്ചില്‍ തുടരുന്നു. ഇതുവഴിയുള്ളവാഹന ഗതാഗതം പൂര്‍ണ്ണമായി തടസ്സപെട്ടു. ചെകുത്താന്‍ തോടിന് സമീപമാണ് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത് . കല്ലും, മണ്ണും മരങ്ങളും വീണ് ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. 


കനത്ത മഴയെ തുടര്‍ന്ന് നിലമ്ബൂര്‍ പൂര്‍ണ്ണമായും വെളളത്തില്‍ മുങ്ങി.
നിലമ്ബൂര്‍ ടൗണും പരിസരപ്രദേശങ്ങളുമാണ് വെള്ളത്തില്‍ മുങ്ങിയത്. പലയിടത്തും വെള്ളപ്പൊക്കമുണ്ടായതോടെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിതുടങ്ങി. നിലമ്ബൂര്‍ ടൗണിലെ പ്രധാന റോഡില്‍ രണ്ടാള്‍പ്പൊക്കത്തിലാണ് വെള്ളമുയര്‍ന്നിരിക്കുന്നത്. പ്രദേശത്തെ വ്യാപാരസ്ഥാനങ്ങളുടെയും കെട്ടിടങ്ങളുടെയും ഒന്നാംനില പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പ്രദേശത്തെ പല വീടുകളും വെള്ളത്തില്‍ പൂര്‍ണ്ണമായും മുങ്ങിയനിലയിലാണ്.കൂടാതെ വനമേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടലുമുണ്ടായി. ഇതിനെതുടര്‍ന്നാണ് പെട്ടെന്ന് നിലമ്ബൂരില്‍ വെള്ളമുയര്‍ന്നത്.


ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് ജില്ലാ ഭരണകൂടം താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ഓഗസ്റ്റ് 15 വരെ മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതരുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു . വ്യാപക മഴയില്‍ മലയോര മേഖകളിലെ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായതും ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്


നിലമ്ബൂര്‍ വനമേഖലയിലെ നെടുങ്കയത്ത് ഉരുള്‍പ്പൊട്ടലുണ്ടായതിനാല്‍ ചാലിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വയനാട് തോണിച്ചാല്‍ മക്കിയാട് പ്രദേശങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്.


താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കിയിലും വ്യാപകനാശനഷ്ടം ഉണ്ടായി. വണ്ടിപ്പെരിയാറില്‍ റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.. കോട്ടയം ജില്ലയിലെ മലയോര മേഖലയിലും മഴക്കെടുതി രൂക്ഷമാണ്. എരുമേലി ഏയ്ഞ്ചല്‍ വാലി, അരയാഞ്ഞിലി മണ്ണ്‌എന്നീ സ്ഥലങ്ങള്‍ ഒറ്റപ്പെട്ടു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment