കേരളത്തിൽ ശൈത്യം അകന്നു നിൽക്കുവാൻ ജറ്റ് സ്ട്രീം കാരണമാകുകയാണ്




കേരളത്തിലെ ശിശിരത്തിൽ (വൃശ്ചിക - ധനു മാസം) തണുപ്പ് അകന്നു നിൽക്കുവാ നുള്ള കാരണങ്ങളിൽ പ്രധാനം ജറ്റ് സ്ട്രീമിൻ്റെ സ്വാധീനമാണ്.ആയിരക്കണക്കിന് കിലോ മീറ്റർ നീളവും വീതിയുമുള്ള ദ്രുത ഗതിയിലുള്ള ചലിക്കുന്ന കാറ്റാണ് ജെറ്റ് സ്ട്രീം. അവ താരതമ്യേന നേർത്തതാണ്.ഭൂമിയിലെ അന്തരീക്ഷത്തിന്റെ ഉപരി തലത്തിൽ tropo pause (സ്ട്രാറ്റോസ്ഫിയറിനും തൊട്ടു മുകളിലുള്ള മണ്ഡലമായ ട്രൊപ്പോസ്ഫിയറിനും ഇടയ്ക്കുള്ള ഭാഗം) ഭൂ മധ്യ രേഖക്ക് 17 Km ഉയരത്തിലും ധ്രുവത്തിൽ 9 Km ഉയരത്തിലും സ്ഥിതി ചെയ്യുന്നു.ഇവിടെയാണ് കാലാവസ്ഥാ വ്യതിയാനങ്ങളെ സ്വാധീനിക്കുന്ന ജെറ്റ് സ്ട്രീമുകൾ കാണുന്നത്. ജെറ്റ് സ്ട്രീമുകൾ വീശുമ്പോൾ അതിൻ്റെ താഴെയും മുകളിലുമുള്ള വായു മണ്ഡലം ചൂടാകും. അങ്ങനെ അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്നു.ജറ്റ് വിമാനങ്ങളുടെ സഞ്ചാരത്തിന് പൈലറ്റു മാർ സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ന്ന വിതാനങ്ങളാണ് ഉപയോഗിക്കാറുള്ളത്. ഈ മേഖലയിലെ വായുവിന്റെ തിരശ്ചീന ചലനമാണ് കാരണം. ഭൂമിയ്ക്കു മുകളിൽ രണ്ടു സ്ട്രീമുകൾ എപ്പോഴും നില നിൽക്കുന്നു. 1.30 ഡിഗ്രി അക്ഷാംശത്തിൽ ഉള്ള സബ് ട്രോപ്പിക്കൽ ജറ്റ് സ്ട്രീം. 2. ധ്രുവങ്ങൾക്കു ചുറ്റുമുള്ള പോളാർ ഫ്രണ്ട് ജറ്റ് സ്ട്രീം. 


ജെറ്റ് സ്ട്രീക്കുകൾ മഴയുടെ രൂപീകരണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വായു പ്രവാഹത്തിൽ ഇടതു ഭാഗവും വലതു ഭാഗവും  മഴക്കും തണുപ്പിനുമുള്ള ഏറ്റവും അനുകൂല ഘടകങ്ങളാണ്. ദുർബലമായ താഴ്ന്ന മർദ്ദം ഈ രണ്ട് സ്ഥലങ്ങളിലൂടെ കടന്നു പോയാൽ, അപകടകരമായ കൊടുങ്കാറ്റ് രൂപപ്പെടും. ഇന്ത്യയിലെ ശൈത്യകാലത്ത് വടക്കന്‍ സംസ്ഥാനങ്ങളില്‍ മഴയെത്തിക്കുന്നത് ഈ ജെറ്റ് സ്ട്രീമുകളാണ്. 


ഉത്തര ധ്രുവത്തില്‍ നിന്നുള്ള കാറ്റിന്റെ പ്രവാഹം (ജെറ്റ് സട്രീം) ഭൂമധ്യരേഖ കടന്നതിനേത്തുടര്‍ന്ന് ലോക കാലാവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍ വരുമെന്നു  ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രതിഭാസം അനിതര സാധാരണമായ കാലാവസ്ഥാ മാറ്റത്തിനു കാരണമാകുന്നു. മനുഷ്യന്റെ പ്രവൃത്തികള്‍ മൂലം കാലാ വസ്ഥയിലുണ്ടായിരിക്കുന്ന മാറ്റം ജെറ്റ് സ്ട്രീം നീക്കത്തെ മന്ദഗതിയിലാക്കുമെന്നും ഇത് കടലില്‍ വന്‍ തിരകളുണ്ടാകാന്‍ കാരണമാകുമെന്നുമായിരുന്നു മറ്റൊരു  മുന്നറിയിപ്പ്.


കാലാവസ്ഥാ വ്യതിയാനം ഋതു ഭേദത്തില്‍ വ്യത്യാസമുണ്ടാക്കും. ഉത്തര ദക്ഷിണ ധ്രൂവങ്ങളിലെ വായു സഞ്ചാരം തുല്യരീതിയിലാവുമ്പോഴാണ് ഋതുക്കൾ കൃത്യമാകുന്നത്. വേനലും മഞ്ഞും തമ്മില്‍ കൃത്യമായ വേര്‍ തിരിവ് ഉണ്ടായിരുന്നത് ഇതു മൂലമാണ്. ശീതകാലത്തിലേക്ക് ഉഷ്ണകാലം അതിക്രമിക്കുന്നത് മഞ്ഞു കാലത്തെ അവസാനിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.


ധ്രുവക്കാറ്റിലുണ്ടാകുന്ന മാറ്റങ്ങള്‍ ലോക ഭക്ഷ്യ ശൃംഖലയെ അപായപ്പെടുത്തും. ഭൂമിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സംഭവങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും ശാസ്ത്രജ്ഞര്‍ നേരത്തെ വ്യക്തമാക്കി.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment