വികസനത്തിന്റെ ഉത്സവങ്ങൾ കൊടിയേറുമ്പോൾ കേരള ത്തിന്റെ ഏറ്റവും വലിയ നഗരം ദുരന്തമായി മാറുകയാണ്


മനുഷ്യ മാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ വർഷങ്ങളായി കൊച്ചി നഗരം പരാജയപ്പെടുന്നത് ഭരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഇല്ലാത്തതിനാലാണ്.33 ലക്ഷം ആളുകൾ താമസിക്കുന്ന നഗരത്തിൽ 380 ടണ്ണിൽ കുറയാത്ത മാലിന്യങ്ങൾ ദിനംപ്രതി ഉണ്ടാകുന്നു.അതിൽ ഉറ വിട മാലിന്യ സംസ്കരണം9.5 ടൺ മാത്രമാണ്.3% പോലും നട ക്കുന്നില്ല.ഈ നിലപാടു തന്നെ വികേന്ദ്രീകൃത മാലിന്യസംസ് കരണമെന്ന സർക്കാർ സമീപനത്തിനെതിരാണ് .ബ്രഹ്മ പുരത്തെത്തുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ 1% പാേലും വേർതിരിച്ചെടുക്കാൻ കഴിയാത്ത അവസ്ഥ.ഉപകരണങ്ങളു ടെ അപര്യാപ്തത,ദിനം പ്രതി എത്തുന്ന 350 ടൺ മാലിന്യങ്ങളി ൽ നിന്നും ഊറി വരുന്ന ദ്രാവകം(Leachate,ലിച്ചെറ്റ്)ചിത്ര പുഴ യെയും കടമ്പ്രയാറിനെയും മലിനമാക്കുന്നു.അത് 6 ഗ്രാമങ്ങ ളെ വീർപ്പു മുട്ടിക്കുന്നു.Bio mining,മാലിന്യത്തെ ഊർജ്ജമാക്കി മാറ്റാനുള്ള(Waste to Energy)പദ്ധതികളുടെ പരാജയം പല തവണ ചൂണ്ടികാട്ടി സം സ്ഥാന മലിനീകരണ വകുപ്പ് .ദേശീയ ഹരിത ട്രൈബ്യൂണൽ താക്കീതു ചെയ്തു കൊച്ചിയെ.ഏറ്റവും അവസാനം കേരള മലിനീകരണ വകുപ്പ് 14.8കോടി രൂപയുടെ ശിക്ഷ ലഭിച്ചു.  കോടതിയുടെ കനവിൽ പണം നൽകാതെ മാറി നിൽക്കുന്നു കോർപ്പറേഷൻ .വമ്പൻ വികസന പദ്ധതികൾ പ്രഖ്യാപിക്കുന്ന കേരള സർ ക്കാർ,സ്വന്തം നാട്ടിലെ മാലിന്യ സംസ്കരണ വിഷയത്തിൽ പരാജയം ഏറ്റുവാങ്ങുമ്പോൾ ,വിവിധ രാജ്യങ്ങൾ തങ്ങളുടെ മാലിന്യങ്ങൾ വിജയകരമായി സംസ്ക്കരിക്കുന്നു.അതിനെ വരുമാന മാർഗ്ഗമാക്കി മാറ്റുന്നു.ബാംഗ്ലൂർ,ഡൽഹി നഗരം മാലി ന്യ സംസ്കരണത്തിൽ ഒരു പരിധി വരെ വിജയിക്കുമ്പോൾ ഇന്ത്യയുടെ വളരുന്ന നഗരമായി അറിയപ്പെടുന്ന കൊച്ചി കുടി വെള്ള കുറവിനാലും കൊതുകിനാലും വെള്ളപ്പൊക്കത്തി നാലും മാലിന്യ കൂമ്പാരത്താലും വീർപ്പു മുട്ടുന്നു.ഈ ഗതികേടി ന്റെ ഉത്തരവാദിത്തം ഇന്നത്തെ കേരളത്തിന്റെ വികസന പ്രയോക്താക്കൾ ഏറ്റെടുക്കണം .

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment