ചുട്ട് പൊള്ളുന്ന ചൂടിലും കൊച്ചി സെസിൽ വ്യാപക മരം മുറിക്കൽ 




എറണാകുളം കാക്കനാട് സെസ് (CSEZ - Cochin Special Economic Zone) ൽ വ്യാപക മരം മുറി. സംസ്ഥാനം മുഴുവൻ ചൂട് കൊണ്ട് പൊരുതി മുട്ടുമ്പോഴാണ് തണൽ തരുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള സെസിലാണ് ഈ മരം മുറിക്കൽ നടക്കുന്നത്. ഇന്നലെ തുടങ്ങിയ മരം മുറിക്കൽ ഇന്നും തുടരുന്നതായാണ് വിവരം. ഇതിനെതിരെ ഇതുവരെ ആരും രംഗത്ത് വന്നിട്ടില്ല. പത്തിൽ കൂടുതൽ മരങ്ങളാണ് ഇന്നലെ ഉച്ചവരെ മുറിച്ച് മാറ്റിയത്. എന്നാൽ എന്തിന് വേണ്ടിയാണ് ഈ ചൂട് കാലത്ത് ഇത്രയധികം മരങ്ങൾ മുറിക്കുന്നതെന്ന് വ്യക്തമല്ല. കെട്ടിടങ്ങൾ നിർമിക്കാനെന്നാണ് സൂചന. സെസ് അധികൃതരുടെ അനുമതിയോട് കൂടിയാവും മരം മുറിനടക്കുന്നതെന്നാണ് വിവരം. ഈ മരം മുറിക്കെതിരെ പ്രദേശത്തെ പാരിസ്ഥിതി പ്രവർത്തകരും അധികൃതരും രംഗത്ത് വരണം.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment