കേരള നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ ഇന്ന് കായൽ നടത്തം 




കേരള നദീസംരക്ഷണ സംസ്ഥാന സമിതിയുടെ കായൽ നടത്തം കൊച്ചിയിൽ കുമ്പളത്ത് എസ്.പി.എസ്. ജട്ടിയിൽ നദീദിനത്തിൽ ഞായറാഴ്ച കാലത്ത് 10.30ന് നടക്കും. പരിപാടിയുടെ ഭാഗമായി കായൽ കാവലാളുകളെ ആദരിക്കും.


സംസ്ഥാന ചെയർമാൻ പ്രൊഫസ്സർ സീതാരാമൻ ഉദ്ഘാടനം ചെയ്യും. ഏലൂർ ഗോപിനാഥ് അദ്ധ്യക്ഷത വഹിക്കും. നദീ ദിന സന്ദേശo പ്രൊഫസ്സർ ഗോപാലകൃഷണമൂർത്തി നടത്തും. കൈതപ്പുഴ കായൽ സന്ദേശം ഡോക്ടർ ഗോപിനാഥ് പനങ്ങാട്. കുമ്പളം രവിയുടെ നേതൃത്വത്തിൽ ദേശ രക്ഷാപ്രവർത്തക സംഗമവും സംഘടിപ്പിക്കും. കുമ്പളം രാജപ്പൻ, കുരുവിളാ മാത്യൂസ് തുടങ്ങി പ്രമുഖർ ചർച്ചയിൽ പങ്കെടുക്കുന്നു.


വഴി: കുമ്പളം - അരുർ റൂട്ടിൽ ടോൾ പ്ളാസ്സാ കടന്ന് 100 മീറ്റർ മുന്നോട്ട് പോയാൽ കുമ്പളം കവല. അവിടുന്ന് വലത്തോട്ട് തിരിഞ്ഞ് 150 മീറ്റർ ചെന്നാൽ ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രം.അതാണ് സ്ഥലം. പടിഞ്ഞാട്ട് നോക്കിയാൽ കടവ് കാണാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment