പട്ടാഴി പുലിക്കുന്നി മലയിലെ പാറകൾ പൊട്ടിക്കാൻ നീക്കം




കൊല്ലം ജില്ലയിലെ പട്ടാഴി പുലിക്കുന്നി മലനട പാറകൾ പൊട്ടിക്കാൻ നീക്കം. പ്രകൃതി പരമായ പ്രാധാന്യങ്ങൾ ഏറെയുള്ള പട്ടാഴി ഇന്ന് ക്വാറി  മാഫിയകളുടെയും പ്രകൃതി വിരുദ്ധരുടെയും കൈവശം പിടിമുറുക്കുകയാണ്. കുന്നുകളും മലകളും ഏറെയുണ്ടായിരുന്ന ഒരു നാട് ഇന്ന് അവശേഷിക്കുന്ന കുന്നുകൾ കൂടി നഷ്ടമാകുമോ എന്ന ആശങ്കയിലാണ്.


പട്ടാഴിയുടെ അതിരു കാത്തിരുന്ന വടക്ക് - പടിഞ്ഞാറായി ഒഴുകുന്ന കല്ലടയാറും തെക്ക് - കിഴക്കായി നിരന്ന് കിടക്കുന്ന മലനിരകളിലും പ്രകൃതി വിരുദ്ധ മാഫിയകളുടെ പിടിമുറുക്കുകയാണ്. പഞ്ചായത്തിന്റെയും മറ്റും അനുമതിയോടെ തന്നെ പാറപൊട്ടിക്കൽ നടക്കുമ്പോൾ ഈ കുന്നുകളുടെ ചുറ്റുമായി നിരവധി കുടുംബങ്ങൾ ഭീതിയോടെ കഴിയുകയാണ്. 


ഈ പാറപൊട്ടിക്കൽ നിർത്തിവെച്ച് ഈ കുന്നുകളും ജീവനുകളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഇറങ്ങാൻ ഒരുങ്ങുകയാണ് നാട്ടുകാർ. സേവ് പുലിക്കുന്നി മല എന്ന പേരിൽ ക്യാമ്പയിൻ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. യുവാക്കളെയും കൂടെ നിർത്തി നാളത്തെ തലമുറക്കായി പോരാട്ടത്തിനിറങ്ങുകയാണ് ഇവർ. അതേസമയം തന്നെ കുന്നുകളിൽ അടിക്കാടുകൾ വെട്ടിത്തെളിച്ച് മാഫിയ ഖനനത്തിനായി കോപ്പ് കൂട്ടുകയാണ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment