കൊല്ലം ഓയൂരിനു സമീപം ക്വാറിയിൽ പൊലീസ് റെയ്ഡ്




കൊല്ലം ഓയൂരിനു സമീപം പരുത്തിയറയിൽ പാറ ക്വാറിയിൽ പൊലീസ് റെയ്ഡ്.18 ടിപ്പർ ലോറികൾ പിടിച്ചെടുത്തു.5 എണ്ണം പൊലീസിനെ വെട്ടിച്ചു രക്ഷപെട്ടു.പാസ് ഇല്ലാതെ വൻതോതിൽ പാറ കടത്തുന്നു വെന്ന രഹസ്യ വിവരത്തെ തുടർന്ന് റൂറൽ എസ്പിയുടെ നിർദ്ദേശ പ്രകാരമാണു സ്പെഷൽ സ്ക്വാഡ് പുലർച്ചെ റെയ്ഡ് നടത്തിയത്. 


ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റുറ്റ്യൂട്ട് പഠനം 5950 ലധികം ഖനന യുണിറ്റുകൾ സംസ്ഥാനത്തു പ്രവർത്തിക്കുന്നു എന്നു പറയുന്നുണ്ട്.അനൗദ്യോഗിക കണക്കുകൾ പ്രകാരം അവയുടെ എണ്ണം12000 ത്തിലധികം ആയാലും അത്ഭുതപ്പെടേണ്ടതില്ല. ഖനനത്തിലൂടെ സർക്കാർ ഖജനാവിലേക്കെത്തുന്നത് 200 കോടി രൂപയ്ക്കു താഴെ മാത്രമാണ്.ഓരോ പഞ്ചായത്തുകൾക്കും പരമാവധി ഒരു വർഷം10000 രൂപയാണ് കിട്ടുന്നത്.തൊഴിൽ കരമായി 2500 രൂപയും വാങ്ങി എടുക്കാം.8 മീറ്റർ വരെ വീതിയുള്ള റോഡിൽ 10 ടണ്ണിൽ കൂടുതൽ ഭാരമുള്ള ലോറികളെ ഓടിക്കുവാൻ അനുവദിക്കരുത് എന്ന നിയമത്തെ അട്ടിമറിക്കുവാൻ സർക്കാർ സംവിധാനങ്ങൾ കൂട്ടുനിൽക്കുകയാണ്.പ്രതി വർഷം 60000 കോടി മുതൽ 1 ലക്ഷം കോടി രൂപയുടെ കച്ചവടം നടത്തുന്ന സ്വകാര്യ മേഖല, 200 കോടി രൂപയുടെ കൈക്കൂലി ഉദ്യോഗസ്ഥർക്ക് നൽകുന്നുണ്ട് എന്ന് മൂക്കുന്നിമല ഖനനത്തെ പറ്റി പഠിച്ച വിജിലൻസ്സ് അന്യേഷണം പറയുകയുണ്ടായി.അനധികൃതമായി സ്ഫോടനങ്ങൾ നടത്തി പശ്ചിമ ഘട്ടത്തെ ഉലക്കുന്ന പ്രവർത്തനത്തെ തടയുവാൻ വകുപ്പുകൾ മടിച്ചു നിൽക്കുന്നു.മലയിടിച്ചിലും ഉരുൾപൊട്ടലും ജലക്ഷാമവും ഒന്നിച്ചു വരുത്തുന്ന അനധികൃത ഖനനത്തെ നിയന്ത്രിക്കുവാൻ സർക്കാർ ആവർത്തിച്ചു പരാജയപ്പെടുകയാണ്.


സംസ്ഥാനത്ത് അനധികൃത ഖനനം തകൃതിയായി നടക്കുന്നു, പ്രകൃതിക്കും കേരള സർക്കാരിൻ്റെ സാമ്പത്തിക ലോകത്തിനും അഭ്യന്തര നിയമങ്ങൾക്കും  ഭീഷണിയാകുന്നതിനെ പരമാവധി കണ്ടില്ല എന്നു നടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നിയമ ലംഘകരെ കണ്ടെത്തി ശിക്ഷിക്കുവാൻ പോലീസ്സും മറ്റു വകുപ്പുകളും മുന്നോട്ടു വരികയാണ് പരിഹാരമാർഗ്ഗം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment