വടകര ആയഞ്ചേരി ബാവുപ്പാറ ഖനനത്തിനെതിരെ ജനകീയ പ്രക്ഷോഭം




കോഴിക്കോട്: വടകര ആയഞ്ചേരി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ബാവുപാറയിൽ പരിസ്ഥിതിലോല മേഖലയിൽ നടന്നുവരുന്ന കരിങ്കൽ ക്വാറി പ്രവർത്തനം ജനജീവിതം ദുസഹമാക്കുന്നതായി പരാതി. പേരുപോലെതന്നെ പാറക്കെട്ടുകൾകൊണ്ട് നിറഞ്ഞ ബാവുപാറക്ക് മുകളിൽ പുരാതനമായ മഹാശിവക്ഷേത്രം സമീപത്തായി ജുമാമസ്ജിദും സ്ഥിതിചെയ്യുന്നത് ഈ ക്വാറിയോടു ചേർന്നാണ്.


യാതൊരുവിധ ഖനന പരിസ്ഥിതി നിയമങ്ങളും പാലിക്കാതെ മരങ്ങൾ വെട്ടി മുറിച്ച് കുന്നുകൾ ഇടിച്ചുനിരത്തി കൊണ്ടുള്ള ക്വാറി പ്രവർത്തനം സമീപവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുകയാണ് .


ബാവുപാറയിലെ ഖനന പ്രവർത്തികൾ തടയണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗം കുമുള്ളി  ഇബ്രാഹിംകുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു.ബാവുപ്പാറ ഖനനത്തിനെതിരെ തൊട്ടടുത്ത തിരുവള്ളൂർ പഞ്ചായത്ത് നിവാസികളും റവന്യൂ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും ക്വാറി മാഫിയയുടെ സ്വാധീനത്തിൽ വഴങ്ങി നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ബാവുപാറഖനനം ഉടൻ നിർത്തിവെപ്പിച്ചില്ലങ്കിൽ ശക്തമായ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്ന് സമരസമിതി ചെയർമാൻ ബാബുവും കൺവീനർ അബ്ദുൽറഹ്മാൻ, നിതിൻ, ഷിജുകുമാർ, അൻവർ എന്നിവർ യോഗത്തിൽ പറഞ്ഞു.

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment