മഹാരാജാസ് കോളേജിന്റെ 'ആദരായനം'




മഹാരാജാസ് കോളേജിലെ ചരിത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 2021 ജനവരി 7 ന് സംഘടിപ്പിക്കുന്ന "ആദരായനം" എന്ന പരിപാടി നിരവധി കാരണങ്ങളാൽ ശ്രദ്ധേയമാകുകയാണ്. "കാലാവസ്ഥാ വ്യതിയാനം: ചരിത്രവും പ്രതിരോധവും" എന്ന വിഷയം അനുബന്ധ ഭാഷണമെന്ന നിലയിൽ അവതരിപ്പിക്കുന്നത് മൂഴിക്കുളം ശാല ജൈവ കാമ്പസ് ഡയറക്ടറായ ടി ആർ പ്രേംകുമാറാണ്. 

 


കാർബൺ ന്യൂട്രൽ അടുക്കളയിലൂടെയും, നാട്ടറിവു പഠനത്തിലൂടെയും പ്രതിരോധത്തിൻ്റെ സാധ്യതകളെ പ്രയോഗവൽക്കരിച്ചു എന്നതാണ് അദ്ദേഹത്തിൻ്റെ സംഭാവന. ഇതിലൂടെ അക്കാദമിക് പ്രാധാന്യവും പരിസ്ഥിതി പരമായ പ്രാധാന്യവുമുള്ള പരിപാടിയായി ഇത് മാറുകയാണ്.
        

NET പാസായ വിദ്യാർത്ഥികളെയും അക്കാദമിക മികവു പുലർത്തുന്ന വിദ്യാർത്ഥികളെയും അനുമോദിക്കുന്ന ചടങ്ങ് എന്നതാണിതിൻ്റെ അക്കാദമിക് പ്രാധാന്യം.
         

 

പരിസ്ഥിതി പരമായ ഇതിൻ്റെ പ്രാധാന്യം ഈ ചടങ്ങിനെ കൂടുതൽ പ്രസക്തമാക്കിത്തീർക്കുകയും ചെയ്യുന്നു. ആഗോള താപനവും കാലാവസ്ഥാമാറ്റവുമൊക്കെ ക്ലാസ് റൂമിൻ്റെ നാലതിർത്തിയിൽ ചർച്ച ചെയ്യാനും, പരീക്ഷാ പേപ്പറിൽ ഒതുക്കാനുമുള്ള വിഷയങ്ങളാണെന്ന പൊതു ധാരണയെ തിരുത്തുകയുമാണിതിൽക്കൂടി ചെയ്യുന്നത്. നാട്ടറിവിലൂടെയും കാർബൺ ന്യൂട്രൽ അടുക്കളയിലൂടെയും ഇത്തരം പ്രശ്നങ്ങളെ നേരിടാനും പ്രതിരോധം സാധ്യമാക്കാനും കഴിയുമെന്ന സന്ദേശം സമൂഹത്തിനു പകർന്നു നൽകിയ മൂഴിക്കുളം ശാല മുന്നോട്ട് വക്കുന്ന ആശയങ്ങളെ പ0നപദ്ധതിയുടെ ഭാഗമാക്കാനും, ഇങ്ങനെ സിദ്ധാന്തത്തെയും പ്രയോഗത്തെയും സമന്വയിപ്പിക്കാനും ഉള്ള ശ്രമത്തിലാണ് മഹാരാജാസ് കോളേജിലെ ചരിത്ര വിഭാഗം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment