മലപ്പുറത്ത് ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.5 തീവ്രത 




മലപ്പുറം: മലപ്പുറം എടപ്പാളിലും പരിസരപ്രദേശങ്ങളിലും ഭൂചലനം. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ചെറിയ രീതിയിലുള്ള ശബ്ദത്തോടുകൂടി ഭൂചലനം ഉണ്ടായത്. രാത്രി 7.59 ഓടെയാണ് മലപ്പുറത്ത് ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി റിപ്പോർട്ട്. റിക്ടര്‍ സ്കെയിലില്‍ 2.5 തീവ്രത കണക്കാക്കി.


ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിയുടെ പ്രതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു. എടപ്പാള്‍, അണ്ണക്കമ്ബദ് , കണ്ടനകം, വട്ടംകുളം, കാലടി, പടിഞ്ഞാറങ്ങാടി, തവനൂര്‍, മൂവാകര ആനക്കര, ചങ്ങരകുളം, എന്നീ പ്രദേശങ്ങളിലാണ് ഭൂമികുലുക്കം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നത്. പ്രഭവ കേന്ദ്രം മഞ്ചേരിയില്‍ നിന്ന് 17 കിലോ മീറ്ററും പൊന്നാനിയില്‍ നിന്ന് 30 കിലോമീറ്ററും ദൂരെയാണെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.


ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഭൂചലനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment