അറുപത് ക്വാറികൾ ;മിനി ഊട്ടിയിൽ ക്വാറികളുടെ സംസ്ഥാന സമ്മേളനം




ദുരന്തമെത്ര കണ്ടാലും ഞങ്ങൾക്ക് വേണം പണം ഈ മുദ്രാവാക്യ മാണ് എങ്ങും ഉയർന്ന് കേൾക്കുന്നത്. ഹരിത കേരളം പദ്ധതി നട പ്പിലാക്കുന്ന ഒരു സംസ്ഥാനത്ത് കേരളത്തെ ഹരിത ഭൂമിയാക്കാൻ ഹരിതസേന രൂപീകരിച്ച മുസ്ലീം ലീഗിന്റെ നെടുംതൂണും എം പി യുമായ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തിൽ തന്നെ അതും ജില്ലയിലെ ഏറ്റവും പ്രകൃതി രമണീയമായ മിനി ഊട്ടി എന്നറിയപ്പെടുന്ന വേങ്ങരയിലെ ഊരകം മലയിൽ 60 ൽ അധികം ക്വാറികളുണ്ട് എന്നത് യാദൃശ്ചികമല്ല. ക്വാറി മുതലാളിമാരുടെ നോട്ടിൻ കെട്ടുകൾക്ക് ക്യൂ നിൽക്കുന്ന രാഷ്ട്രിയ പാർട്ടി നേതാക്കളും മാസപ്പടി മുറതെറ്റാതെ വാങ്ങുന്ന ഉദ്യോഗസ്ഥരും വികസനത്തിന്റേയും തൊഴിലാളികളുടേയും പേര് പറഞ്ഞ് അനധികൃതമായി പ്രവർത്തിക്കുന്ന ഇത്തരം ക്വാറികൾക്കെതിരെ പ്രതിഷേധിക്കുന്നതിൽ നിന്ന് പൊതുജ നത്തെ നിശബ്ദരാക്കുന്നു.

 

യഥാർഥത്തിൽ കേരളത്തിൽ നിന്ന് പൊട്ടിച്ചെടുക്കുന്ന മലകൾ കേര ളത്തിന്റെ വികസനത്തിന് മാത്രമല്ല സംസ്ഥാനത്തിന്റെ അതിർത്തി കടന്ന് രാത്രിയുടെ മറവിൽ ടിപ്പറുകൾ പോകുന്നതിനെ കുറിച്ച് പഠിച്ചാൽ  അത് ബോധ്യപ്പെടും. ഇന്ന് കേരളത്തിലെ ഏറ്റവും കൂടുതൽ വൻകിട ക്രഷർ- ക്വാറികളുള്ള ജില്ലയായി മലപ്പുറം മാറി. കൊണ്ടോട്ടി, പുളിക്കൽ, അരൂർ , വാഴയൂർ, വാഴക്കാട്, എടവണ്ണ മേഖലകളിലെ കുന്നും മലകളുമെല്ലാം ക്വാറികളുടെ സംസ്ഥാന സമ്മേളനങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലേക്ക് എത്തിപ്പെട്ടിരിക്കുന്നു.

 

പെരിന്തൽമണ്ണ മങ്കട അടക്കം പല പ്രദേശത്തെ കുന്നും മലകളും എല്ലാം വൻകിട ക്വാറി മുതലാളിമാരുടെ കൈകളിലാണ് ഇത്തരത്തിൽ മലപ്പുറം ജില്ലയിലെ കുന്നായ കുന്നുകളും മല കളായ മലകളും എല്ലാം പറിച്ച് കൊണ്ട് പോകുന്നത് മലപ്പുറം ജി ല്ലയിലെ വികസനത്തിനാണോ എന്ന്.പരിസ്ഥിതി പ്രവർത്തകരെ വികസനവിരോധികളെന്നും മാവോവാദികളെന്നും തീവ്രവാദിക ളെന്നും മുദ്രകുത്തുന്ന ഭരണകൂടങ്ങളും രാഷ്ട്രീയ നേതാക്കളും തൊ ഴിലാളി സംഘടനകളും ഉത്തരം പറയേണ്ടതുണ്ട്.

 

മലപ്പുറം ജില്ലയിൽ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും മൂലം ഉണ്ടായ നാശ നഷ്ടത്തിന്റെ കണക്ക് കോടികളുടേതാണ് കൃഷിഭൂമി പാടെ ഇല്ലാതായി ആയിരക്കണക്കിന് കർഷക തൊഴിലാളികളുടെ ഉപ ജീവന മാർഗ്ഗം നഷ്ടപ്പെട്ടു.വീടുകളും കന്നുകാലികളുമെല്ലാം നഷ്ട പ്പെട്ട് പാവപ്പെട്ട ജനം ഒരായുസ് കാലം കൊണ്ട് സമ്പാദിച്ചതെല്ലാം ഇല്ലാതായി.

 

ഇത്തരത്തിലൊരു മഹാദുരന്തമുണ്ടായതിന് പിന്നിൽ കരിങ്കൽ ക്വാറിക്ക് പങ്കില്ല എന്ന് പറയാൻ ഉളുപ്പില്ലാത്ത ഭരണാധികാരി കളും ജനപ്രതിനിധികളുമാണ് ഇവിടെയുള്ളത്. കരിങ്കല്ല് പൊട്ടി ച്ചെടുക്കുമ്പോൾ അതിന്റെ പ്രകമ്പനം അഞ്ച് കിലോമീറ്റർ ദുര ത്തുള്ള വീടുകൾക്ക് വരെ തരിപ്പ് അനുഭവപ്പെടുന്നുണ്ട് . അങ്ങനെ വരുമ്പോൾ മണ്ണിനടിയിലെ പാറക്കകത്ത് ഖനനം സൃഷ്ടിക്കുന്ന ആഘാതം ഊഹിക്കാവുന്നതേയുള്ളൂ ഈ യാഥാർഥ്യം നിലനിൽക്കെ ഇപ്പോഴുണ്ടായ ദുരന്തത്തിന് മനുഷ്യ കരങ്ങൾക്ക് പങ്കില്ല എന്ന വാദം ദുരന്തത്തിൽ നിന്ന് ഒന്നും പഠിച്ചില്ല എന്ന് നമ്മെ ബോധ്യപ്പെടുത്തിത്തരുന്നു.

 

ജില്ലയിലെ പുഴകളേയും തണ്ണീർതടങ്ങളേയും ജലസമൃദ്ധമാക്കിയിരുന്ന നീർച്ചോലകളിൽ മിക്കതും ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും നഷ്ടമായി. ഇത്തരത്തിൽ വലിയ തോതിൽ പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന ഖനനങ്ങളെ കുറച്ച് കൊണ്ട് വരാൻ വീട് നിർമാണത്തിനും കടൽഭിത്തി നിർമാണത്തിനും എല്ലാം പ്രകൃതി വിഭവങ്ങളെ മാത്രം പൂർണ്ണമായും ആശ്രയിക്കാതെ നിലവിലുള്ള മറ്റു സംവിധാനം ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചി ക്കണം . നിലവിലെ നിർമാണ രീതിയിൽ മുന്നോട്ട് പോയാൽ ഈ മേഖലയിലെ തൊഴിലാളികളുടെ തൊഴിൽ അധികകാലം നീണ്ട് നിൽക്കില്ല . ആർക്കും ജീവിക്കാൻ പറ്റാത്ത നാടായി നമ്മുടെ നാട് മാറും. ഇത്തരത്തിൽ ദീർഘ വീക്ഷണത്തോടെ കാര്യങ്ങളെ വിലയിരുത്തി പരിഹാരം കണ്ടെത്തുന്നതിന് പകരം ലാഭക്കൊതി മൂത്ത കോർപറേറ്റ് മൂലധനശക്തികൾ നീട്ടുന്ന നാണയ തുട്ടിന് വേണ്ടി പരിസ്ഥിതിയെ നശിപ്പിച്ച് നടത്തുന്ന ഭ്രാന്തമായ വികസന നയം നടപ്പിലാക്കാനാണ് വീണ്ടും ഭരണകൂടം തയ്യാറാകുന്നത് എങ്കിൽ ഇനിയൊരു ദുരന്തത്തെ മറികടക്കാൻ കഴിഞ്ഞെന്ന് വരില്ല.

 

അത് കൊണ്ട് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട്നടപ്പിലാക്കാൻ സർ ക്കാർ തയ്യാറാകണം. കാർഷിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതികൾ ആവിഷ്ക്കരിക്കണം. അത് വഴി കേരളത്തിന് നഷ്ടപ്പെട്ട കാർഷിക സംസ്കാരം തിരിച്ച് പിടിക്കാൻ കഴിയും. വികസനത്തിന്റെ പേരിൽ നടക്കുന്ന പാരിസ്ഥിതിക അതിക്രമങ്ങളിൽനിന്ന് പ്രകൃതിയെ രക്ഷിക്കാതെ നമുക്ക് കേരള ത്തെ പുനർനിർമിക്കാൻ സാധിക്കില്ല .

Green Reporter

Musthafa Pallikkuth, Environmental Activist

Visit our Facebook page...

Responses

0 Comments

Leave your comment