ബഹുജന മാര്‍ച്ചും ധര്‍ണയും




2011 ൽസംസ്ഥാന നിയമസഭ ഏകകണ്ഠ മായി പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബിൽ 2015ൽ രാഷ്ട്രപതി ഒപ്പിടാതെ മടക്കി. ഗ്രീൻ ട്രൈബ്യൂണലിനെ സമീപിക്കാൻ പറഞ്ഞാണ് മടക്കിയത്.. എന്നാൽ 2004നു മുമ്പെയുള്ള മലിനീകരണമായതിനാൽ ഗ്രീൻ ട്രൈബ്യൂണലിനെ സമീപിക്കാനാവില്ലെന്നും വീണ്ടും നിയമസഭ നിയമം പാസാക്കി ഗവർണറുടെ  അംഗീകാരത്തോടെ സംസ്ഥാന ഗവർമെൻ്റിൻ്റെ ഉന്നതാധികാര സമിതി നിശ്ചയിച്ച 216.26 കോടിയുടെ നഷ്ടപരിഹാരം ഈടാക്കാനാകുമെന്നും നിയമവകുപ്പും അഡ്വ..ജനറലും സംസ്ഥാന സർക്കാറിന് നിയമോപദേശം നൽകി.2016ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടനപത്രികയിലെ ഒരു വാഗ്ദാനവുമായിരുന്നു പ്ലാച്ചിമട നഷ്ടപരിഹാര പ്രശ്നം പരിഹരിക്കുമെന്നത് .വർഷം 7 കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ പ്രശ്നപരിഹാരത്തിന് ഒന്നും ചെയ്യുന്നില്ല. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഫെബ്രു 16 നു വിളിച്ചു ചേർത്ത വിവിധ വകുപ്പുതലവന്മാരുടെ യോഗം ദുരൂഹമായ കാരണങ്ങളാൽ നടന്നതുമില്ല. ഈ സാഹചര്യത്തിലാണ് ഊരുമൂപ്പൻമാരുടെ നേതൃത്വത്തിൽ പ്ലാച്ചിമടയിലെ ആദിവാസി ജനത വീണ്ടും നിയമസഭക്കും സെക്രട്ടറിയേറ്റിനും മുന്നിലെത്തുന്നത്. മാർച്ച് 21 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സുഹൃത്തുക്കൾ നിയമസഭക്കു മുന്നിലെത്തുക.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment