മിനി ഊട്ടി ഊരകം മലയിൽ വൻ തീപ്പിടിത്തം




മലപ്പുറം: മിനി ഊട്ടിയെന്നറിയപ്പെടുന്ന ഊരകംമലയിൽ വൻ തീപ്പിടിത്തം. ഞായറാഴ്ച വൈകീട്ടാണ് തീ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ മലപ്പുറത്തെ അഗ്നിശമനസേനയെ അറിയിച്ചു. അഞ്ചരയോടെ സ്ഥലത്തെത്തിയ സേന രണ്ടുതവണ വെള്ളം പമ്പുചെയ്താണ് തീയണച്ചത്. 


മലയുടെ മുകളിലെ ഉണങ്ങിയ പുല്ലും ചെടികളും ഒരുമിച്ച് കത്തുകയായിരുന്നു. വലിയപ്രദേശം മുഴുവൻ തീപടർന്നു. തീപിടുത്തത്തിൽ ഏതാനും മരങ്ങളും കത്തി നശിച്ചു. അഗ്നിശമനസേന കൊണ്ടുവന്ന വെള്ളത്തിനുപുറമേ പ്രദേശത്തുനിന്നുകൂടി വെള്ളം സംഭരിച്ച് ഉപയോഗിഗിച്ചാണ് തീ അണക്കാനായത്. സ്റ്റേഷൻ ഓഫീസർ അജിത് കുമാർ, അസി. സ്റ്റേഷൻ ഓഫീസർ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. മറ്റ് നാശനഷ്ടങ്ങളൊന്നുമില്ല.


മലപ്പുറം ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് മികച്ച കാലാവസ്ഥയുമുള്ള ഊരകം മല. നിരവധി മലകളും മരങ്ങളും കുന്നിൻ ചെരിവുമുള്ള ഇവിടം പ്രകൃതി രമണീയമാണ്. അതേസമയം, മലയെ കാർന്ന് തിന്നുന്ന തരത്തിൽ മലയിൽ ക്വറിയും ക്രഷർ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. ഇതിനെതിരെ നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും രംഗത്തുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment