കേരളത്തിൽ ഖനനം 150 മീറ്റർ അകലത്തെക്ക്




കിഴക്കൻചേരി ഗ്രാമത്തിലെ കൃഷിക്കാരനും പരിസ്ഥിതി പ്രവർ ത്തകനുമായ ശ്രീ.എം.ഹരിദാസനും നാട്ടുകാരും 2019 ൽ ദേശിയ ഹരിത ട്രൈബ്യൂണലിന്,ഡൽഹി,നൽകിയ പരാതി യിൽ പാറ ഖനനം മൂലം തങ്ങളുടെ ഗ്രാമത്തിലെ പരിസ്ഥിതി ക്കു സംഭവിച്ച വലിയ തിരിച്ചടിയെ പറ്റി സൂചിപ്പിച്ചു.പരാതിയു മായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്ത, കേരളത്തിലെ മൈനർ മിനറൽ ഖനനത്തിന് വാസസ്ഥലം,പൊതു ഇടം, റോഡുകൾ,അരുവികൾ എന്നിവയിൽ നിന്നും കുറഞ്ഞത് 150 മീറ്റർ അകലം ഉണ്ടാകണമെന്നാണ്(2/3/2023).

ഒന്നാം പിണറായി സർക്കാർ കാലത്ത് ജനവാസ കേന്ദ്രത്തിൽ നിന്നും 50 മീറ്റർ അകലം വിട്ട് ഖനനം ആകാം എന്ന തീരുമാന ത്തെയാണ് ശ്രീ ഹരിദാസനും കൂട്ടരും ചോദ്യം ചെയ്തത് . ജനവാസ ഇടങ്ങളിൽ നിന്നും ഖനനത്തിന് 500 മീറ്റർ അകലം വേണം എന്ന ദേശീയ ധാരണയെയാണ് ഇരട്ടിയിലധികം ജന സാന്ദ്രതയുള്ള കേരളത്തിൽ 50 മീറ്റർ ദൂരം മതി എന്നു തിരു ത്തിയത്.

ദേശീയ മലനീകരണബോർഡിന്റെ 2020 ജൂലൈ 21ലെ പുതിയ നിർദ്ദേശത്തിൽ കേരളത്തിൽ സ്ഫോടനം ഉപയോഗിച്ച ഖനന ത്തിന് 200 മീറ്റർ എങ്കിലും വേണമെന്നു പറഞ്ഞു.ഇത് ദേശീയ ഹരിത ട്രൈബ്യൂണൽ അംഗീകരിച്ചു.അതിനെ ക്വാറി നടത്തി പ്പുകാർ സുപ്രീം കോടതിയിൽചോദ്യം ചെയ്തു.

ദേശീയ ഹരിത ട്രൈബ്യൂണലിന് പരാതി സ്വീകരിച്ച് കേസ്സ് എടുക്കാൻ അവകാശമില്ല(Suo motto അവകാശങ്ങൾ ഭരണഘടന ബഞ്ചുകൾക്കെ ഉള്ളു എന്ന ന്യായം)എന്ന് ക്വാറി മുതലാളിമാർ കോടതിയിൽ  വാദിച്ചു.അവർക്കൊപ്പം നിൽ ക്കാൻ കേരള സർക്കാരും ഉണ്ടായി.ദൂരപരിധി നിശ്ചയിക്കൽ സംസ്ഥാന വിഷയമായതിനാൽ അതിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ഇടപെടരുത് എന്നും ഖനനക്കാർക്കു വേണ്ടി കോടതിയോടാവശ്യപ്പെട്ടു.സുപ്രീം കോടതി ഈ വിഷയത്തെ കേൾക്കുകയും ദേശീയ ഹരിത ട്രൈബ്യൂണൽ അവകാശ ങ്ങളെ ചോദ്യം ചെയ്യാൻ കഴിയില്ല എന്നു വിധിക്കുകയും ചെയ്തു.

ഖനനത്തിലെ ദൂരപരിധി വിഷയത്തിൽ പുതിയ തീരുമാനം ഉണ്ടാകുന്നതിനു മുമ്പ് 8 പേർ അടങ്ങുന്ന വിദഗ്ധ സമിതി കേരളം സന്ദർശിച്ച്,ഖനന യൂണിറ്റുകളിൽ നേരിട്ടെത്തി പഠനം നടത്തിയ ശേഷം ദൂരത്തെ പറ്റി തീരുമാനിക്കാം എന്ന ധാരണ ഉണ്ടാക്കി സുപ്രീംകോടതി.സമിതിയെ ദേശീയ ഹരിത ട്രൈബ്യൂ ണൽ തെരഞ്ഞെടുത്തു.(Indian Institute of Mines/ Indian Institute of Technology (IIT), Dhanbad. ● CSIR- Central Institute of Mining & Fuel Research (CIMFR), Dhanbad. ● CSIR- Central Building Research Institute (CBRI), Roorkee. ● Indian Institute of Technology (IIT), Roorkee. ● Wadia Institute of Himalayan Geology, Dehradun. ● Directorate General of Mine Safety. ● Central Pollution Control Board (CPCB) ).

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സാനിധ്യ ത്തിൽ ആഗസ്റ്റ് 23, 24, 25 തീയതികളിൽ കോഴിക്കോട് , എറണാകുളം,തിരുവനന്തപുരം നഗരങ്ങളിൽ വെച്ച് 9 ശാസ് ത്രജ്ഞർ തെളിവെടുപ്പ് നടത്തി.പരിസ്ഥിതി പ്രവർത്തകർക്കു പങ്കെടുക്കാൻ കഴിഞ്ഞു.സംഘം വിവിധ ജില്ലകളിലെ10 ഖനന യൂണിറ്റുകൾ സന്ദർശിച്ചു.162 വ്യക്തികൾ  അഭിപ്രായങ്ങൾ പങ്കുവെച്ചു.6734 പ്രതികരണങ്ങൾ ഓൺ ലൈനിൽ വന്നു. അതിൽ 65.3% പേർ ഖനന യുണിറ്റുകൾ ക്കടുത്ത് താമസിക്കു ന്നു.13% പേരാണ് ഖനന രംഗത്തു നിന്നും പ്രതികരിച്ചത്.

അഭിപ്രായങ്ങൾ പങ്കു വെച്ചവരിൽ 58% പേർ ഖനനം പ്രകൃതി യിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല എന്ന അഭിപ്രായം ഉള്ളവ രാണ്.പൊടി പടലം,പ്രകമ്പനം,ട്രക്കുകളുടെ ബാഹുല്യം മുതലായ വിഷയങ്ങൾ ചൂണ്ടികാട്ടിയവർ 32% വരും.നിലവിലെ 50 മീറ്റർ ദൂരം മതിയാകും എന്നു പറഞ്ഞവർ 30.പ്രശ്നമുണ്ടെന്നു സൂചിപ്പിച്ചവർ 126.പങ്കെടുത്തവർ 220.

9 സ്ഥലങ്ങളിൽ ശബ്ദം,പ്രകമ്പനം ,പാെടി പടലം,ജല മലിനീ കരണം മുതലായവയുടെ തോത് കണ്ടെത്തി.Peak particle Velocity(PPV),Peak Particle displacement(PPD)ഘടകങ്ങൾ പരിശോധിച്ചതായി റിപ്പോർട്ട് പറയുന്നു.അതിനായി കേന്ദ്ര സംഘങ്ങളെ ഉപയോഗിച്ചു(CSIR & CIMFR).സ്ഫോടന സമയ ത്ത് സാധാരണ ശബ്ദത്തിനേക്കാൾ10 dB അധികമായി പ്രകമ്പനം ഉണ്ടാകരുത് എന്നാണ് നിയമം.10 പരീക്ഷണ പൊട്ടിക്കൽ തെരഞ്ഞെടുത്ത ക്വാറികളിൽ നടത്തിയിരുന്നു. പല ദൂരങ്ങളിൽ ഉപകരണങ്ങൾ ഘടിപ്പിച്ച് മാറ്റങ്ങൾ രേഖപ്പെടുത്തി.

വായു മർദ്ധനത്തിലെ(Air over pressure,AOP)മാറ്റങ്ങൾ 91.48 dB(കുറവ്)പരമാവധി128.6 dB വരെയാകാം.50 മീറ്ററി ൽ110 to120 dB ശബ്ദം ഉണ്ടാക്കുന്നു.100 മീറ്റർ അകലത്തിൽ 122.2dB.150 മീറ്ററിനു മുകളിൽ ഉണ്ടാകുന്ന ശബ്ദം120 dB യിൽ കുറവാണ്.AOP വഴി ഉണ്ടാകാവുന്ന തിരിച്ചടി പരിധിക്കു ള്ളിൽ എന്നാണ് റിപ്പോർട്ട്.(134 dB വരെ പ്രശ്നകാരിയല്ല എന്ന് വിദഗ്ധർ).150 മീറ്ററിനു മുകളിൽ ശബ്ദം പ്രധാന പ്രശ്നങ്ങ ളായി മാറുന്നില്ല.

പൊടിപടലങ്ങളെ പറ്റി :

 2.5, 10 മൈക്രോ ഗ്രാം വലിപ്പമുള്ള പൊടി പടലങ്ങളുടെ സാനിധ്യമാണ് പൊതുവെ പരിശോധിക്കുന്നത്.PM 2.5 &10 - 100 µg/m3 and 60 µg/m3(24 മണിക്കൂറിലെ ശരാശരി)വരെ അപകടകാരിയല്ല.PM വർധന 100 മീറ്ററിനുള്ളിൽ നല്ല മാറ്റം കാണിച്ചു.Air over pressure 50 മുതൽ 100 മീറ്റർ വരെ പ്രകട മാണ്.പാറ കഷണങ്ങൾ(Fly rock)പുറം തള്ളൽ 25 മീറ്ററി നുള്ളിൽ സംഭവിക്കുന്നു.ശബ്ദ സ്വാധീനം 200 മീറ്ററർ വരെ പ്രകടമാണ്.150 മീറ്റർ വരെ ശബ്ദ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.  ആയതിനാൽ 150 മീറ്ററിനുള്ളിൽ വീടുകൾ പാടില്ല.300 മീറ്റർ ദൂരം വരെ Dangerous Zone(as Regulation164 (1A, b)of Metalliferous Mines Regulation (MMR)1961 പ്രകാരം)ആവർത്തിച്ചുള്ള പരിശോധനകൾ ബന്ധപ്പെട്ട വകുപ്പുകൾ നടത്തണം.

9 വിധക്തർ അടങ്ങിയ സംഘത്തിന്റെ  പരാതി സ്വീകരിക്കലും സ്ഥല സന്ദർശനവും റിപ്പോർട്ട് തയ്യാറാക്കലും ഹരിത ട്രൈ ബ്യൂണലിന് കൈമാറലും മാർച്ച് 2 ന് പൂർത്തീകരിച്ചു.ഇതിൽ ശാസ്ത്രീയമായി കണ്ടെത്തി എന്നു വിശദമാക്കുന്ന പല വസ്തുതകളും യഥാർത്ഥ പ്രശ്നങ്ങളെ അതെ പടി അംഗീക രിക്കുന്നില്ല.കുടിവെള്ള ക്ഷാമവും ഉരുൾ പൊട്ടലും ഖനനവും തമ്മിലുള്ള ബന്ധം ഈ സമിതി പരിശോധിച്ചിട്ടില്ല.പൊടി പടല ങ്ങൾ കാർഷിക രംഗത്തും മൃഗങ്ങ ളിലും മനുഷ്യരിലും പ്രശ്ന ങ്ങൾ ഉണ്ടാക്കുന്നു.അത് പരിഗണിച്ചില്ല.നിയമസഭാ സമിതി കണ്ടെത്തിയ രണ്ടു ഡസനി ലധികം നിയമ ലംഘനങ്ങൾ പഠിക്കുവാൻ സമിതി മടിച്ചു.ജനങ്ങളുടെ പ്രതികരണത്തിന്റെ ഭാഗമായി MP, MLA മാർ തുടങ്ങിയവർ ആരും തന്നെ വിഷയത്തിൽ പ്രതികരിക്കു കയൊ സമിതിക്കു മുമ്പിൽ വിശദീകരണം നൽകുവാനാെ തയ്യാറായിട്ടില്ല.A.M യൂസഫ്(CPI m),ആലുവ മുൻ MLA ഖനനം ഇതെ രീതിയിൽ തുടരണമെന്നാണ് അഭിപ്രായം രേഖപ്പെടു ത്തിയത്.വനം പരിസ്ഥിതി വകുപ്പ്,നിയമസഭാ പരിസ്ഥിതി സമിതി,സർവ്വകലാശാലകൾ,വന ഗവേഷണ കേന്ദ്രം എന്നിവ രുമായി കൂടിയിരുപ്പു നടത്തിയതായി രേഖകളിൽ പറയുന്നില്ല.

ദേശീയ ഹരിത ട്രൈബ്യൂണൽ 21/7/2020 ൽ കേരള സംസ്ഥാ നത്തെ സ്ഫോടന വസ്തുക്കൾ ഉപയോഗിച്ച് ദൂരം200 മീറ്റർ എങ്കിലും വേണമെന്ന് തീരുമാനിച്ചു.അപകട സോൺ 500 മീറ്റർ എന്നായിരുന്നു കേന്ദ്ര മലിനീകരണ ബോർഡ് തീരുമാനി ച്ചറിയിച്ചത്.പുതിയ കണ്ടെത്തലുകൾ 2020 ലെ നിർദ്ദേശ ങ്ങളിൽ നിന്നുള്ള പിറകോട്ടു പോക്കായി കാണാം.

ഖനന യൂണിറ്റിലെ150 മീറ്റർ ദൂരപരിധി ഖനന മുതലാളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾക്കു ബാധകമല്ല എന്ന കണ്ടെ ത്തൽ വിചിത്രമാണ്.ഖനനം നടത്തുമ്പോൾ മൈനിംഗ് വിദഗ് ധർ,ബ്ലാസ്റ്റ് മാൻ വേണമെന്ന പഴയ നിലപാട് ആവർത്തിക്കു മ്പോൾ ഇന്നു നടന്നു വരുന്ന വിദഗ്ധരുടെ അസാനിധ്യത്തെ പറ്റി ഒന്നും പറയുന്നില്ല 9 അംഗ സമിതി .

കേരളം കാലാവസ്ഥ ദുരന്തത്തിൽ പെട്ട് ഉലയുമ്പോൾ ഖനന രംഗത്തെ നിയമ ലംഘനങ്ങൾക്കു സർക്കാരും രാഷ്ട്രീയ-മത നേതൃത്വവും നൽകുന്ന പിന്തുണ പശ്ചിമഘട്ടത്തിലും ഇട നാട്ടിലും പ്രശ്നങ്ങൾ രൂക്ഷമാക്കി കഴിഞ്ഞു.നിയമസഭാ പരിസ്ഥിതി സമിതി തന്നെ 10 വർഷമായി കേരളത്തിലെ മൈനർ മിനറൽ ഖനന യൂണിറ്റുകൾ 200 മീറ്റർ എങ്കിലും ജനവാസ കേന്ദ്രങ്ങളിൽ നിന്ന് അകലെയാകണം എന്ന നിർദ്ദേശത്തോളം മാത്രമെ ദേശീയ ഹരിത ട്രൈ ബ്യൂണൽ നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുള്ളു. ഈ പോരായ്മകൾ പരിഹരിക്കുവാൻ സുപ്രീം കോടതിയുടെ പിൻതുണയോടെ പ്രത്യേക അവകാശങ്ങൾ പ്രയോഗിക്കു വാൻ മടിക്കരുത്.

സർക്കാർ അറിവിൽ അറുന്നൂറിൽ താഴെ ഖനന യൂണിറ്റുകൾ, പ്ലാനിംഗ് ബോർഡ് പറയുന്നത് 400 ലക്ഷം ടൺ പാറയാണ് കഴിഞ്ഞ വർഷം കേരളത്തിൽ  പൊട്ടിച്ചെടുത്തത്. സർക്കാരിന് ലഭിച്ചതാകട്ടെ ഇരുനൂറു കോടിയിൽ കുറഞ്ഞ വരുമാനം.എന്നാൽ പ്രതിദിനം അര കോടി ടൺ പാറകൾ വിവിധ രൂപത്തിലാക്കി 70000 കോടി മുതൽ ഒരു ലക്ഷം കോടി രൂപയുടെ വിഭവങ്ങൾ കച്ചവടം ചെയ്യുന്ന ആയിരം മുതലാളി മാർക്കു വേണ്ടി കേരളത്തിന്റെ മലകളും താഴ് വാരങ്ങളും തകർക്കപ്പെടുന്നു എന്ന വസ്തുത വേണ്ട വണ്ണം മനസ്സിലാക്കു വാൻ ദേശീയ ഹരിത ട്രൈബ്യൂണൽ വിജയി ച്ചില്ല.എങ്കിലും 50 മീറ്ററു കഴിഞ്ഞാൽ പാറമടകൾ നടത്താം എന്ന നിയമത്തെ150 മീറ്റർ എന്ന ദൂരത്തെക്ക് നീട്ടുവാൻ ശ്രീ.എം ഹരിദാസനും കൂട്ടരും നടത്തിയ ശ്രമങ്ങൾക്ക് എല്ലാ അഭിവാദനങ്ങളും അർപ്പിക്കുന്നു.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഏറ്റവും അടുത്ത യോഗ ത്തിൽ തന്നെ ശാസ്ത്രജ്ഞരുടെ നിർദ്ദേശം കൂടുതൽ ഉത്തര വാദിത്തത്തോടെ കേരളത്തിൽ നടപ്പിലാക്കാൻ വേണ്ട നിർദ്ദേശം കൊടുക്കും എന്നു പ്രതീക്ഷിക്കാം.നിയമം നടപ്പിലാ ക്കാൻ പരിസ്ഥിതി പ്രവർത്തകരുടെ ഇടപെടൽ അനിവാര്യമാ യിരിക്കും; ഇല്ല എങ്കിൽ 150 മീറ്റർ നിയന്ത്രണവും പേപ്പർ പുലിയായി മാറും എന്നു  മറക്കരുത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment