കേരളത്തില്‍ ആദ്യമായി സര്‍ക്കാര്‍ ഭൂമിയില്‍ മിയവാക്കി വനം 




ലോകത്തെ പകുതി വനഭൂമികളും നഷ്ടപെട്ട് കഴിഞ്ഞു. മണിക്കൂറില്‍ 50 ഏക്കര്‍ വനമാണ് നശിച്ചു കൊണ്ടിരിക്കുന്നത്.(പ്രതി വര്‍ഷം 1.87 കോടി ഏക്കര്‍ വനം) ഹരിത വാതകത്തിന്‍റെ പ്രധാന സൂക്ഷിപ്പുക്കാരായ കാടുകളില്‍ 30000 കോടി ടന്‍ കാര്‍ബണ്‍ അടങ്ങിയിരിക്കുന്നു. പ്രതി വര്‍ഷം 100 കോടി ടന്‍ കാര്‍ബണ്‍ ,വന നശീകരണത്തിനാല്‍ അന്തരീക്ഷത്തില്‍ എത്തുന്നു എന്ന അവസ്ഥ കാലവസ്ഥയില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്..

 

ലോകത്ത് അവശേഷിക്കുന്ന ഉഷ്ണമേഖലാ കാടുകളില്‍ പ്രധാനപെട്ട ആമസോണ്‍, ഇന്തോനേഷ്യന്‍ കാടുകള്‍ ഒക്കെ നമ്മുടെ പശ്ചിമഘട്ടത്തെ ഓര്‍മ്മിപ്പിക്കും വിധം ചുരുങ്ങുകയാണ്. നമ്മുടെ നാടിന്‍റെ ആവസ വ്യവസ്ഥകള്‍ സംരക്ഷിക്കണമെങ്കില്‍ നാടിന്‍റെ 33.33% എങ്കിലും കാടിയിരിക്കണം എന്നാണ് വ്യവസ്ഥ.

 

കേരളത്തിലെ വനങ്ങളെ പറ്റി സര്‍ക്കാര്‍  കണക്കുകള്‍ ഇങ്ങനെ പോകുന്നു...

 

മൊത്തം സംസ്ഥാനത്തെ വന ഭൂമി  11309.47 sq.km. അതില്‍ സംരക്ഷിത വനം9107.21 sq.km നിര്‍ദേശിത വനം 364.47 sq.km. സര്‍ക്കാര്‍ സംരക്ഷിക്കുന്ന സ്വകാര്യ വനം (vested forest)1837.79 sq.km . കണക്കുകളില്‍ സംസ്ഥാനത്തെ 29% വിസ്തൃതിയും വന നിബിഡമാണ്.അതില്‍ തോട്ടങ്ങളെ ഉള്‍പെടുത്തിയിട്ടുണ്ട്. (ദേശിയ ശരാശരി 21% മാത്രം.) യഥാര്‍ത്ഥത്തില്‍  മഴക്കാടുകൾ കേരളത്തിന്റെ വിസ്തൃതിയുടെ 11% മാത്രമേ വരുന്നുള്ളൂ. . ഈ അവസ്ഥയില്‍ കേരളത്തിന്‍റെ പരിസ്ഥിതിയെ  സംരക്ഷിക്കുവാന്‍ കാടുകള്‍ നിലനിർത്തുക മാത്രമല്ല പുതിയ കാടുകള്‍ എങ്ങനെ വളര്‍ത്തി എടുക്കാം എന്നുകൂടി ആലോചിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 

 

ഇവിടെയാണ് മിയവാക്കി കാടുകള്‍ നമ്മുടെ ശ്രദ്ധയില്‍ എത്തുന്നത്.  

 

പ്രകൃതി അനുകൂലമാണെങ്കില്‍   സാധാരണ മഴക്കാടുകള്‍ രൂപപെടുവാന്‍ 500 വര്‍ഷങ്ങള്‍എടുക്കും. മിയവാക്കി കാടുകള്‍ വളര്‍ത്തിയെടുക്കുവാന്‍ പരമാവധി 20 വര്‍ഷങ്ങള്‍ മതി. ജപ്പാന്‍കാരനായ അകിനോ മയവാക്കി  potential natural vegetation (PNV) എന്ന രീതി (മനുഷ്യ സഹായമില്ലാതെ വനം ഉണ്ടായി വരല്‍) പിന്തുടരുകയും  തന്‍റെ രീതിയിലൂടെ 200 ലധികം കാട്ടുമരങ്ങള്‍ വെച്ച്, ജപ്പാനിലെ 1400 ഇടങ്ങളില്‍ പുതിയ വനങ്ങള്‍ ഉണ്ടാക്കി എടുത്തു. ഇറ്റലി,ഫ്രാന്‍സ്സ് മുതല്‍ ഇന്ത്യയിലെ വടക്കു കിഴക്കന്‍ പ്രദേശങ്ങളിലും ബംഗ്ലൂരിലും അദ്ധേഹത്തിന്‍റെ രീതി അവലംബിച്ചിടുണ്ട്.

 

അശോകം, മല വേപ്പ്,പുന്ന, കടുക്ക,വാഗ,ശീലാന്തി, മരോട്ടി വെപ്പ് തുടങ്ങി 800 മുതല്‍ 1000 മരങ്ങളെ വളര്‍ത്തി ഒരു ച.മീറ്ററില്‍ 50 മുതല്‍ 1000 വരെ ചെടികള്‍ നാട്ടുകൊണ്ട് വനങ്ങള്‍ ഉണ്ടാക്കിയെടുക്കാം. പ്രതി വര്‍ഷം ഒരു മീറ്റര്‍ ശരാശരി ഉയരത്തില്‍ വളരുന്ന ചെടികള്‍ 20 വര്‍ഷങ്ങള്‍ കൊണ്ട് 20 മീറ്റര്‍ വരെ ഉയരം നേടി വരണ്ട  ഭൂമിയെ പച്ച പുതപ്പിക്കും.

 

കേരളത്തില്‍ ആദ്യമായി സാര്‍ക്കാര്‍ ഭൂമിയില്‍ മിയവാക്കി വനം തിരുവനന്തപുരം നഗരത്തിലുള്ള കനകക്കുന്നിലെ സൂര്യ കാന്തി ഓഡിട്ടോറിയതിനടുത്തുള്ള 5 സെന്‍റ്റ്റില്‍ രൂപപെടുന്നു. ചില സ്വകാര്യ വ്യക്തികള്‍ മയവാക്കി കാടുകള്‍ വെച്ച് പിടിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നേരത്തേതന്നെ ആരംഭിച്ചിട്ടുണ്ട്.

 

കേരളത്തിന്‍റെ പ്രകൃതിയില്‍ ഉണ്ടായ വലിയ തകര്‍ച്ചയെ പ്രതിരോധിക്കുവാന്‍ പശ്ചിമഘട്ടം മുതല്‍ കടല്‍ തീരങ്ങള്‍ വരെ ഉത്തരവാദിത്തത്തോടെ സംരക്ഷിക്കുവാന്‍ സര്‍ക്കാരും ജനങ്ങളും  ബാധ്യതപെട്ടിരിക്കുന്നു. അതിന് സഹായകരമാകുന്ന മാതൃകളില്‍ ഒന്നായി മിയവാക്കി കാടുകളെ പരിപോഷിപ്പിക്കുവാന്‍ കേരളത്തിന് കഴിയുമോ ? 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment