ശക്തി പ്രാപിച്ച് കാലവർഷം; കനത്ത മഴയും ഇടിയും മിന്നലും




തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം പിൻവാങ്ങി തുലാവർഷം തുടങ്ങി. ശനിയാഴ്ച വരെ കേരളത്തില്‍ വ്യാപകമായ മഴയുണ്ടാകും. തുലാവര്‍ഷം ശക്തമായതോടെ കനത്തമഴയാണ് സംസ്ഥാനത്തൊട്ടാകെ ലഭിയ്ക്കുന്നത്. മഴയുടെ സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയോടൊപ്പം അതിതീവ്ര മിന്നലിനും ഇടിക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 


ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറബിക്കടലിൽ നേരിയ തോതിൽ ചുഴലിക്കാറ്റിന് സാധ്യതയുണ്ട്. തുലാവർഷത്തിൽ മഴയ്ക്കൊപ്പം ഇടിമിന്നലിനെതിരെയും ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. സാധാരണ സെപ്റ്റംബര്‍ അവസാനത്തോടെ ഇടവപ്പാതി അവസാനിക്കേണ്ടതാണ്. എന്നാൽ, ചരിത്രത്തിൽ ഏറ്റവും വൈകിയാണ് ഇത്തവണ കാലവര്‍ഷം പിന്‍വാങ്ങിയത്.


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി, പാലക്കാട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. തമിഴ്‌നാട് തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നതിനു വിലക്കുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment