മൂന്നാര്‍: എസ്.രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത എസ്‌ഐയ്ക്ക് സ്ഥലംമാറ്റം .




മൂന്നാര്‍: എസ്.രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത എസ്‌ഐയ്ക്ക്  സ്ഥലംമാറ്റം . മൂന്നാർ ട്രൈബ്യൂണലി ൽ ഉണ്ടായ സംഘർഷത്തെത്തുടർന്നു എംഎല്‍എയ്‌ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്തിരുന്നു.

 

 

.ചൊവ്വാഴ്ച ഉച്ചയ്ക്കാണ് എസ്.രാജേന്ദ്രന്‍ എംഎല്‍എ ദേവികുളം തഹസില്‍ദാര്‍ പി.കെ.ഷാജി, ഗവണ്‍മെന്റ് കോളേജിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ഗവണ്‍മെന്റ് കോളേജ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാധ്യത തേടി എത്തിയത് ,തുടർന്ന്  കോടതി മുറിയില്‍ അതിക്രമിച്ച് കയറി ക്ലാസെടുക്കാന്‍ ആരംഭിക്കുകയായിരുന്നു. 

 


ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ കോടതി ജീവനക്കാരനെ സംഘാംഗങ്ങള്‍ മര്‍ദിക്കുകയും ദൃശ്യങ്ങള്‍ കളയുകയും ചെയ്തിരുന്നു.തുടര്‍ന്നാണ് പോലീസ് രാജേന്ദ്രനെ ഒന്നാം പ്രതിയും പി.വി ഷാജിയെ രണ്ടാം പ്രതിയുമാക്കി കേസെടുത്തത്.

 


കട്ടപ്പന നിവാസിയായ എസ ഐ ആവശ്യപ്പെട്ടതനുസരിച്ചാണ് എസ്‌.ഐ കെ.ജെ. വര്‍ഗീസിനെ കട്ടപ്പനയിലേക്ക് സ്ഥലംമാറ്റിയതെന്ന് ഉന്നത ഉദ്യോസ്തരുടെ വിശദീകരണം 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment