മുട്ടിൽ മരംമുറിക്കേസിൽ ആരോപണ വിധേയനായ ഐഎഫ്എസ് ഉദ്യോഗസ്ഥന് ഉന്നത തസ്തികയിൽ നിയമനം ലഭിച്ചതു മുഖ്യമന്തിയുടെയും വനമന്ത്രിയുടെയും അറിവോടെ?
മുട്ടിൽ മരംമുറിക്കേസിൽ ആരോപണ വിധേയനായ ഐഎഫ്എസ് ഉദ്യോഗസ്ഥന് ഉന്നത തസ്തികയിൽ നിയമനം ലഭിച്ചതു മുഖ്യമന്തിയുടെയും വനമന്ത്രിയുടെയും അറിവോടെ എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്.മുട്ടിൽ മരം മുറി‍ക്കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണ്.മുട്ടി‍ൽ കേസ് അന്വേഷണ റിപ്പോർട്ടിൽ ആരോപണം നേരിടുന്ന എൻ.ടി.സാജ‍നെതിരെ ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ കെ.വിനോദ് കുമാർ വനം മേധാവിക്കു റിപ്പോ‍ർട്ട് നൽകിയിരുന്നു. 

ദക്ഷിണമേഖല സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർ‍വേറ്ററുടെ ചുമതലയോടു കൂടി ശ്രീ.സാജനെ കൊല്ലത്തു തന്നെ നിയമിക്കുമ്പോൾ സാമൂഹിക വനവൽ‍ക്കരണ വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർ‍വേറ്ററായി കൊല്ലത്തേക്ക് എത്തുന്ന വിനോദ് കുമാർ,മുട്ടിൽ മരം മുറി വിഷയത്തിലെ ആരോപി തന്റെ കീഴിൽ പ്രവർത്തിക്കുവാൻ നിർബന്ധിതനാകുകയാണ്.

പതിനെട്ടാം നൂറ്റാണ്ടിൽ 75 % കേരള നാടും കാടായിരുന്നു.ജനസംഖ്യയുടെ സ്വാഭാവിക വളർച്ചയും സ്വാഭാവിക വികസനവും വൻ പാരിസ്ഥിതിക ആഘാതം എങ്ങും ഉണ്ടാക്കില്ല.അനിയന്ത്രിതമായ വികസന ആർത്തികൾ വൻ തിരിച്ചടികളാണ് ഉണ്ടാക്കുന്നത്. കേരളത്തിലെ കാടുകളുടെയും അരുവികളുടെയും കായലിന്റെയും സ്ഥിതി പരമ ദയനീയമാണ്. കടൽ ക്ഷോഭം വർധിച്ചു. മലകൾ അടർന്നു വീഴുന്നതിനു മടിക്കുന്നില്ല.എങ്കിലും വന വിസൃതിയിൽ വൻ തിരിച്ചടി നേരിടുന്നു.സർക്കാർ കണക്കുകളിൽ കാടുകൾ പടരുകയാണ്.

തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിൽ 2001 നവംബർ 9 ന് ഉരുൾ പൊട്ടലിൽ മരണപ്പെട്ടവർ 39 ആളുകളായിരുന്നു.അതിനു ശേഷം ഉരുൾ പൊട്ടലും മണ്ണിടിച്ചിലും വർധിച്ചു.മലപ്പുറവും വയനാടും കോഴിക്കോടും ഇടുക്കിയും ദുരന്തങ്ങൾക്കു സാക്ഷികളായി.ഒരു വശത്ത് കാർബൺ ന്യൂട്രൽ കേരളം /സീറോ കാർബൺ ലോകം എന്നാൽ കാടിറങ്ങി വന്യജീവികൾ നാട്ടിലിറങ്ങുന്നതിനു പിന്നിൽ കാടിന്റെ അനാരോഗ്യം തെളിവാണ്. സംസ്ഥാനത്ത് പകർച്ച വ്യാധി വർധിക്കുന്നു. കാർഷിക രംഗത്ത് തിരിച്ചടി കൂടുകയാണ്. ഈ സാഹചര്യത്തിൽ പോലും നിയമങ്ങളെ കാറ്റിൽ പറത്തി തടി വ്യാപാരികൾക്കായി കോടികൾ വിലമതിക്കുന്ന മരങ്ങൾ മുറിക്കാൻ കൂട്ടുനിന്നവരെ ഉയർന്ന പദവിയിൽ ഇരുത്തുവാൻ സർക്കാർ മടിക്കുന്നില്ല. കേരളത്തിന്റെ ഭൂപ്രകൃതിയെ ഓർമ്മിപ്പിക്കുന്ന മഡഗാസ്ക്കറിലെ പ്രകൃതി ദുരന്തങ്ങൾ അതിരൂക്ഷമാകുന്നതും കേരളം ദുരന്തങ്ങളുടെ നാടാകുന്ന തും നമ്മെ പലതും പഠിപ്പിക്കുവാൻ സഹായിക്കേണ്ടതാണ്.പക്ഷെ ഉത്തരവാദിത്തമില്ലാത്തവരായി ഭരണകർത്താക്കൾ മാറുമ്പോൾ കേരളം അഴിമതിക്കാരുടെയും കാട്ടു കള്ളന്മാരുടെയും ഉത്സവ കൂടാരമായി മാറുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment