പടക്കങ്ങള്‍ക്ക്‌ നിരോധനമേര്‍പ്പെടുത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍




ന്യൂഡൽഹിയിലും  പരിസര പ്രദേശങ്ങളിലും നവംബർ 9 അര്‍ധരാത്രി മുതല്‍ പടക്കങ്ങള്‍ക്ക്‌ നിരോധനമേര്‍പ്പെടുത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍. നിരോധനം നവംബര്‍ 30 വരെ നീണ്ടു നില്‍ക്കും. നിലവില്‍ വായൂ മലിനീകരണം അപകടകരമായി നില നില്‍ക്കുന്ന സാഹചര്യത്തില്‍ ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട്‌ വായൂ മലിനീകരണം തടയാനാണ്‌ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്‌. തലസ്ഥാന മേഖല യിലെ വിവിധ സംസ്ഥാനങ്ങളിലായി 24 ജില്ലകളില്‍ നിരോധനം ബാധകമാകും.


ആവശ്യമില്ലാത്ത ശബ്ദം എന്നതാണ് ഒച്ച കൊണ്ട് ഉദ്ദേശിക്കുക. വായു മലിനീകരണത്തിന്‍റെ സുപ്രധാന ഘടകം ശബ്ദത്തില്‍ നിന്നുള്ള മലിനീകരണമാണ്. ശബ്ദം വായു വിലൂടെ സഞ്ചരിക്കുന്നു. ചുറ്റും വ്യാപിച്ചിരിക്കുന്ന വായുവിന്‍റെ ഗുണ തലങ്ങളെ ആസ്പദമാക്കിയാണ് അളക്കുന്നത്. ശബ്ദത്തിന്‍റെ തോത് ഡെസിബലിൽ രേഖപ്പെടുത്തുന്നു. 90 ഡെസിബലില്‍ കൂടുതലുള്ള തുടര്‍ച്ചയായ ശബ്ദം കേള്‍വി നാശത്തിനും നാഢീ വ്യൂഹത്തില്‍ സ്ഥിരമായ മാറ്റങ്ങള്‍ക്കും കാരണമാകും. പട്ടണങ്ങളില്‍ 45 ഡെസിബല്‍ ആണ് സുരക്ഷിതമായ ശബ്ദ നിലയെന്ന് ലോകാരോഗ്യ സംഘടന (WHO). ഇന്ത്യയിലെ മെട്രോ പൊളിറ്റന്‍ പ്രദേശങ്ങളില്‍ സാധാരണയായി 90 ഡെസിബലിലും അധികം ശബ്ദമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും ശബ്ദയാനമായ പട്ടണങ്ങളില്‍ മൂന്നാം സ്ഥാനം മുംബൈക്കാണ്. ന്യൂഡല്‍ഹി തൊട്ടു പിന്നിലായുണ്ട്.


ശബ്ദം അസ്വസ്ഥതകളും സ്വൈര്യക്കേടും മാത്രമല്ല സൃഷ്ടിക്കുന്നത്. അത് ധമനികള്‍ക്കു പിരിമുറുക്കവും സൃഷ്ടിക്കും. ഇതു മുലം അഡ്രിനാലിന്‍റെ (ഹോർമോൺ) ഒഴുക്ക് വേഗത്തിലാവുകയും ഹൃദയത്തെ വളരെ വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സമ്മര്‍ദ്ധം ചെലുത്തുകയും ചെയ്യുന്നു. തുടര്‍ച്ചയായ ശബ്ദം കൊളസ്‍‌‌ട്രോള്‍ നില ഉയര്‍ത്തും. രക്ത വാഹിനിക്കുഴലുകളുടെ സ്ഥിരമായ മുറുക്കത്തിനും ഹൃദയാഘാ തത്തിനും പക്ഷാഘാതത്തിനും കാരണമാകും ഉയര്‍ന്ന ശബ്ദം ഞരമ്പുരോഗത്തിനും ഞരമ്പുകള്‍ പൊട്ടുന്നതിനും കാരണമാകുന്നുവെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ .


Noise Pollution (Regulation and Control)Rule അനുസരിച്ച് നാലു മേഖലകളായി പ്രദേശത്തെ തിരിക്കാം.1.വ്യാവസായിക മേഖല(75-70 Decibel)2.കച്ചവട മേഖല (60-65 Decibel) 3.താമസ മേഖല(55-45 Decibel ).4 നിശബ്ദ മേഖല. നിശബ്ദ മേഖലയിൽ വാഹനങ്ങൾ ഹോണ്‍ മുഴക്കാൻ പാടില്ല. ലൗഡ് സ്പീക്കറിന്റെ ഉപയോഗം രാവിലെ 6 മുതൽ വൈകുന്നേരം10 വരെയെന്നും ഈ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മത ചടങ്ങുകൾക്ക് ലൗഡ് സ്പീക്കർ അത്യാവശ്യം അല്ലെന്നു ചർച് ഓഫ് ഗോഡ് ഫുൾ ഗൊസ്പെൽ മിഷൻ V മേജസ്റിക് കോളനി വെൽഫൈർ അസോസിയേഷൻ എന്ന കേസിൽ കോടതി വ്യക്തം ആക്കിയിട്ടുണ്ട് .


ഹരിത ട്രൈബ്യൂണലിന്റെ വിധിക്കു മുന്‍പ്‌ തന്നെ സിക്കിം, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ പടക്ക വ്യപാരത്തിനും പടക്കം പൊട്ടിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനങ്ങളിലെ മലിനീകരണ വകുപ്പ്‌ നിരോധനം കൃത്യമായി നടപ്പാകുന്നുണ്ടോ എന്ന്‌ ഉറപ്പുവരുത്തണമെന്നും ഇത്‌ സബന്ധിച്ച റിപ്പോര്‍ട്ട്‌ ഹരിത ട്രൈബ്യൂണലിന്‌ കൈമാറമമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.


ബേരിയം നൈട്രേറ്റ് ഇല്ലാതെ നിര്‍മിക്കുന്ന പടക്കങ്ങളുടെ വായു മലിനീകരണതോത് സാധാരണ പടക്കങ്ങളേക്കാള്‍ 30% കുറവാണ്.എന്നാൽ വായു മലിനീകരണത്തിൽ വലിയ പങ്കുവഹിക്കുന്ന പഴയ കാല രീതിയിൽ തന്നെ പടക്കങ്ങൾ ഉണ്ടാക്കി വരുന്നു. അനിയന്ത്രിതമായി ആഘോഷത്തിൻ്റെ ഭാഗമായി പടക്കങ്ങൾ ഉപയോഗിക്കുമ്പോൾ അതിൻ്റെ ഭാഗമായി 10 ലക്ഷം ആളുകൾ പണി എടുക്കുന്നു എന്ന വാദം ഉയർത്തി ചിലർ രംഗത്ത് വരുവാൻ ഇന്നും തയ്യാറാണ്.  


ഹരിത ട്രൈബ്യൂണലിൻ്റെ ഇടപെടൽ , ഒരു പരിധി വരെ ദീപവലി ഉത്സവകാലത്തെ വായു,ശബ്ദ മലിനീകരണം നിയന്ത്രിക്കുവാൻ സഹായകരമാകുമെന്ന് പ്രതീക്ഷിക്കാം

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment