ഗിര്‍ സിംഹങ്ങളെ വരവേൽക്കാനൊരുങ്ങി നെയ്യാർ ഡാം




ഗിര്‍ സിംഹങ്ങളെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് നെയ്യാര്‍ഡാം. ഗിര്‍ വനത്തില്‍ നിന്ന് രണ്ട് സിംഹങ്ങളെ ഉടന്‍ ഇവിടേക്ക് എത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ സിംഹങ്ങളെ എത്തിക്കുന്നതിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷ. 


നിലവില്‍ ഏഷ്യന്‍ ഇനത്തില്‍പ്പെട്ട സിംഹങ്ങളെ എത്തിച്ച്‌ പ്രത്യത്പ്പാദനം നടത്താനാണ് തീരുമാനം. സിംഹങ്ങള്‍ക്ക് പകരമായി സിംഹവാലന്‍ കുരങ്ങുകളെയോ ആനയെയോ ഗുജറാത്തിന് നല്‍കും. നിലവില്‍ നാഗരാജന്‍, ബിന്ദു എന്നീ രണ്ട് സിംഹങ്ങളാണ് നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലുള്ളത്. 


ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment