പുതിയ കേരളം ഉണ്ടാകുന്നത്




ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, എർത്ത് ഓവർ ഷൂട്ട് ഡേ (ഭൗമ പരിധി ദിനം) എന്നിവയെ അഡ്രസ്സ് ചെയ്യാൻ കഴിയുന്ന പുതിയ പഞ്ചായത്തുകളാണ് നിലവിൽ വരേണ്ടത്. തുടർച്ചയായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ നമ്മുടെ കാഴ്ചപ്പാടുകൾ മാറണം. എല്ലാത്തിന്റെയും മുഖ്യ അജണ്ട പ്രകൃതിയുടെ രാഷ്ട്രീയമാകണം. പീപ്പിൾസ് ബയോഡൈവേഴ്സിറ്റി രജിസ്റ്റർ പുരോഗതിയുടെ അളവ് കോലാകണം. 


ബയോ ഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി (BMC ) യുടെ അംഗീകാരത്തോടെ മാത്രം പദ്ധതികൾ നടപ്പാക്കാൻ കഴിയണം. ഗ്രാമസഭകളെ ജൈവികമാക്കണം. ചലനാത്മകമാക്കണം. സർഗ്ഗാത്മകമാക്കണം. ഓരോ പഞ്ചായത്തിനേയും കാർബൺ ന്യൂട്രൽ പഞ്ചായത്തുകളാക്കി മാറ്റണം. ഓരോരുത്തരും വ്യക്തിപരമായി കാർബൺ ന്യൂട്രലാകണം. ജൈവ കൃഷി വ്യാപകമാക്കണം. നാട്ടുകൈ വേലകളേയും നാട്ടറിവുകളേയും ഉപയോഗപ്പെടുത്തണം.പ്രാദേശിക സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തണം. നാട്ടു ചന്തകൾ പുന:സ്ഥാപിക്കണം. 


ഓരോ പഞ്ചായത്തിലും പ്രാദേശിക ചരിത്ര - ഫോക്ക് ലോർ മ്യൂസിയങ്ങൾ ഉണ്ടാകണം. കായികക്ഷമതയും പരിശീലനവും ഉറപ്പു വരുത്തണം. കലാ-സാംസ്ക്കാരിക പ്രവർത്തനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണം. നിർമ്മിതി കൾ പ്രകൃതി സൗഹൃദമാകണം. കാർബൺ ന്യൂട്രൽ നിർമ്മിതികൾ ശീലമാക്കണം. അലോപ്പതിയ്ക്കൊപ്പം പാരമ്പര്യ വൈദ്യശാഖകളെ നന്നായി ഉപയോഗിക്കാൻ കഴിയണം. 


അടുക്കള വൈദ്യവും അമ്മൂമ്മ വൈദ്യവും വ്യാപകമാക്കണം. ഭക്ഷണം മരുന്നാണെന്നുള്ള ബോധവല്ക്കരണം ശക്തമാക്കണം. രോഗരഹിത ജീവിതം പ്രോത്സാഹിക്കപ്പട്ടണം. പറമ്പുകൃഷിയും സൗരോർജ്ജ കൊയ്ത്തും ശാസ്ത്രീയ മായി സംഘടിപ്പിക്കണം. മഴവെള്ളക്കൊയ്ത്തും കാരക്ഷമ മാക്കണം. പഞ്ചഭൂത സംരക്ഷണം ഉറപ്പു വരുത്തണം. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കാൻ കഴിയണം. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശാസ്ത്രീയമായി പുന:രുപയോഗം ചെയ്യാൻ കഴിയണം.


മൂന്ന് പൂവ് കൃഷിയിലേയ്ക്കു മടങ്ങണം പച്ചക്കറി കൃഷി, പുഷ്പകൃഷി, ഔഷധ സസ്യ കൃഷി എന്നിവയിൽ സ്വയം പര്യാപ്ത നേടാൻ സാധിക്കണം.. അങ്ങനെ പോകുന്നു പുതിയ കാലത്തെ പഞ്ചായത്തുകളുടെ ജനകീയ ഇടപെടലുകൾ. ജനകീയ രാഷ്ട്രീയ നിലപാടുകൾ .ജനകീയ ബോദ്ധ്യങ്ങൾ.

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment