പരിസ്‌ഥിതി ദുര്‍ബല പ്രദേശങ്ങളിലെ പാറമടകള്‍ക്കെതിരെ പ്രതികൾ ഉന്നയിച്ചിട്ടും നടപടി ഇല്ല





പരിസ്‌ഥിതി ദുര്‍ബല പ്രദേശങ്ങളിലെ പാറമടകള്‍ക്കെതിരെ പരാതി പ്രളയം ഉണ്ടാകുമ്പോഴും നടപടി എടുക്കാതെ ഉദ്യോഗസ്‌ഥര്‍. മലമടക്കുകളില്‍ വ്യാപകമായി നടക്കുന്ന പാറ ഖനനത്തിന്റെ ഫലമായി അഗാധ ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും ഇവിടങ്ങളില്‍ ലക്ഷക്കണക്കിന്‌ ലിറ്റര്‍ മലിനമായതും അല്ലാത്തതുമായ വെള്ളം കെട്ടിക്കിടക്കുകയാണ്‌. എന്നാൽ ഇവ ശരിയാക്കാനോ അനധികൃതമായി ക്വാറികൾ സൃഷ്ടിക്കുന്ന ആളുകൾക്കെതിരെ നടപടിയെടുക്കാനോ അധികൃതർ തയ്യാറാകുന്നില്ല.


കാലവര്‍ഷം കാലത്തും ഈ പരിസ്‌ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പാറമടകളുടെ പരിസരങ്ങളില്‍ വന്‍തോതില്‍ മല ഇടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാറുണ്ട്‌. ഈ കൂട്ടത്തില്‍ പാറമടയിലെ ഗര്‍ത്തങ്ങളില്‍ കെട്ടികിടക്കുന്ന ജലവും ജനവാസ കേന്ദ്രങ്ങളിലേക്ക്‌ കുത്തി ഒഴുകി വരുന്നുണ്ട്‌. രണ്ട്‌ മാസങ്ങൾക്കപ്പുറം കാലവർഷം എത്തുമെന്നിരിക്കെ ഈ സമയം ഏറെ ഉപയോഗപ്രദമാക്കേണ്ടതാണ്.


പാറമട ലോബിക്ക്‌ സഹായകരമാകുന്ന രീതിയിലാണ്‌ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. ജീവനില്‍ കൊതിയുള്ള നാട്ടുകാര്‍ പിറന്ന മണ്ണും വീടും പറമടലോബിയ്‌ക്ക്‌ മുന്നില്‍ വിൽക്കുകയും‌ കിട്ടുന്ന രൂപ വാങ്ങി മറ്റെവിടെയെങ്കിലും പോയി ജീവിക്കുന്നു. ഇത്തരക്കാരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചു വരികയാണ്‌. കാലവര്‍ഷം കനക്കുമ്ബോള്‍ ഇവിടെ വസിക്കുന്നവര്‍ ബന്ധുവീടുകളിലേക്കും മറ്റ്‌ സ്‌ഥലങ്ങളിലേക്കും മാറി താമസിക്കുന്നതു കൊണ്ടാണ്‌ ജീവഹാനി സംഭവിക്കാതിരിക്കുന്നത്‌. 


കാലവര്‍ഷം തുടങ്ങുമ്ബോള്‍ തന്നെ റവന്യൂ അധികൃതര്‍ ഇവരോട്‌ മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കുന്നതും ഗുണകരമാകുന്നത്‌ പാറമടലോബികള്‍ക്കാണ്‌. റവന്യൂ, ജിയോളജി വകുപ്പ്‌ അധികൃതര്‍ക്ക്‌ പാറമടലോബികള്‍ കൃത്യമായി പടികള്‍ എത്തിക്കുന്നതുമൂലം പരാതികളിന്മേലുള്ള അന്വേഷണങ്ങളും, നടപടികളും പ്രഹസനമായി മാറുകയാണ്‌.


കേരളത്തിലെ 123പരിസ്‌ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ഉള്‍പ്പെട്ട വില്ലേജുകളില്‍ ഒന്നായ അരുവാപ്പുലത്തെ ഊട്ടുപാറയില്‍ 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പാറമടയില്‍ ഖനനം നടത്തിയ കുഴികളില്‍ ലക്ഷക്കണക്കിന്‌ ലിറ്റര്‍ വെളളം കെട്ടി നിര്‍ത്തിയിരിക്കുന്നതിനെതിരെ കലക്‌ടര്‍ക്ക്‌ പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നു.
മുന്‍കാലങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുള്ള ഊട്ടുപാറ മലയുടെ മുകളില്‍ വെള്ളം കെട്ടി നിര്‍ത്തിയിരിക്കുന്നത്‌ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിരുന്നു. പാറ ഖനനം ചെയ്യുന്ന പ്രദേശങ്ങള്‍ മണ്ണിട്ട്‌ നികത്തി കൃഷി ഉള്‍പ്പെടെ പുനരുദ്ധാരണ പ്രവര്‍ത്തനം നടത്തണമെന്നും ഖനനം ചെയ്‌ത്‌ വില്‌പന നടത്തുന്ന പാറയുടെ തൂക്കം പരിശോധിക്കുന്നതിനെ വേ ബ്രിഡ്‌ജ്‌ സ്‌ഥാപിക്കണമെന്നുമാണ്‌ നിയമം.


ഈ നിയമങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെട്ടിരുന്നില്ല. കേവലം 30 ലോഡ്‌ പാറഖനനം ചെയ്യാനുള്ള അനുമതിയുടെ മറവില്‍ 300 ല്‍ പരം ലോഡ്‌ പാറ ദിനംപ്രതി വില്‌ക്കുന്നതിനെതിരെയും പരാതിയില്‍ പറഞ്ഞിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment