അത്യുഷ്ണത്തിന്റെയും വരൾച്ചയുടെയും പിടിയിലെക്ക് കേരളം




ഭാഗം 1

 

കേരളത്തിൽ ഈ വർഷത്തെ വേനൽ ചൂട് 38 ഡിഗ്രി വരെ എത്തും എന്ന മുന്നറിയിപ്പിനൊപ്പമാണ് ജലക്ഷാമം രൂക്ഷ മാകുന്ന വാർത്തയും മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. പേമാരിയുടെ നാട്ടിൽ അത്യുഷ്ണവും കുടി വെള്ളക്ഷാമവും ഒറ്റപ്പെട്ട സംഭമല്ല.കാലിഫോർണിയയിൽ അത് വരൾച്ച, കാട്ടുതീ,പിന്നെ കൊടുംകാറ്റും പേമാരിയും.ആഫ്രിക്കൻ രാജ്യങ്ങളിൽ(നൈജീരിയ,സുഡാൻ,റുവാണ്ട മുതലായ)25-50 മാസത്തോളം മഴ മാറി നിൽക്കൽ,അതുണ്ടാക്കുന്ന അഭ്യന്തര കലാപങ്ങൾ ആവർത്തിക്കുകയാണ്.

 

2022ൽ സംസ്ഥാനത്ത് ആകെ ലഭിച്ചത് 2,896.1മില്ലിമീറ്റർ (mm) മഴയായിരുന്നു.വടക്കുകിഴക്കൻ മൺസൂൺ ഡിസംബർ 31ന് അവസാനിച്ചു.മഴയിൽ അത്ര വലിയ കുറവുണ്ടായില്ല.2021ലാ കട്ടെ നാട്ടിൽ രേഖപ്പെടുത്തിയ മഴ ചരിത്രത്തിലെ ഏറ്റവും ശക്തമായതായിരുന്നു.അന്നാകട്ടെ 3,610.2 mm വാർഷിക മഴ രേഖപ്പെടുത്തി.122 വർഷത്തിനുള്ളിലെ ആറാമത്തെ ഉയർന്ന മഴയാണിത്.ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന വടക്കുകിഴക്കൻ മൺസൂൺ മഴയായ 1,012.3 മില്ലീ മീറ്ററും ആറാമത്തെ ഉയർന്ന മൺസൂണിന് മുമ്പുള്ള മഴയായ 750.7 മില്ലീമീറ്ററും, ഏറ്റവും ഉയർന്ന ശീതകാല മഴയായ 114.1 മില്ലീമീറ്ററും 2021ൽ സംഭവിച്ചു.

 

2022-ൽ ശീതകാല -തെക്കുപടിഞ്ഞാറൻ -വടക്കുകിഴക്കൻ മൺസൂൺ മഴകൾ ശരാശരിയേക്കാൾ കുറവായിരുന്നു. വേനൽക്കാലത്ത് രേഖപ്പെടുത്തിയ 85% അധിക മഴ(മൺസൂ ണിന് മുമ്പുള്ള ),(ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റിന്റെ സഹായത്തോടെ),വാർഷിക സഞ്ചിത മഴയുടെ കുറവ് നിക ത്തി.മഴയിൽ വലിയ കുറവുണ്ടാകാതിരുന്നിട്ടും2023 ഫെബ്രുവ രിയിൽ തന്നെ 2016/17 വർഷങ്ങൾക്കു സമാനമായ വരൾച്ച യിലെക്ക് കേരളം മാറുകയാണ്.

 

കാലാവസ്ഥാ വകുപ്പ് പറയുന്നു കേരളത്തിൽ ജനുവരി ഒന്നിനും ഫെബ്രുവരി 22 നു മിടക്ക് ലഭിച്ച മഴ15.1mm.കിട്ടേണ്ടി യിരുന്നത് 17.2 mm മഴയും.മഴ ഒട്ടും ലഭിക്കാതിരുന്ന ജില്ലയാണ് കാസർകോഡ്.മലപ്പുറത്തും കണ്ണൂരും വലിയ കുറവിലാണ് മഴ കിട്ടിയത്(-99 to -60%). -59 to -20% കുറവ് പാലക്കാട്,ആലപ്പുഴ,  കൊല്ലം ജില്ലകളിൽ.സാധാരണ മഴ തൃശൂർ,എറണാകുളം, ഇടുക്കി,കോട്ടയം,പത്തനംതിട്ട ജില്ലയിൽ ഉണ്ടായി(-19 to +19). അധിക മഴ കിട്ടിയത് കോഴിക്കോട് മാത്രം, +60% .

 

ഫെബ്രുവരി 16 മുതൽ ഒരാഴ്ചയിലെ കണക്കിൽ പത്തനം തിട്ട ഒഴിച്ചുള്ള 13 ജില്ലകളിൽ ഒട്ടും മഴ ഇല്ലായിരുന്നു.

 

ലാനിനാ പ്രതിഭാസം പെസഫിക് സമുദ്രത്തിലും ഇൻഡ്യൻ സമുദ്ര ഡൈപോൾ(IOD)തുടരുന്നു.ഈ മാസം കൂടി ലാനിന ഉണ്ടാകും.മാഡൻ ജൂലിയൻ ഓസിലെഷൻ(MJO)ഇൻഡക്സ് ആറാം ഘട്ടത്തിലും കരുത്ത്(Amplitude)1 നു താഴെയാണ്. അടുത്ത ആഴ്ചയിലും MJO മഴ ഉണ്ടാകാൻ സഹായിക്കില്ല എന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.

 

ഡാമുകളിൽ കഴിഞ്ഞ വർഷത്തിലും കുറവാണ് ജലശേഖരം എന്ന് വൈദ്യുതി വകുപ്പ് പറയുന്നു.പഞ്ചായത്തുകൾക്ക് 5 ലക്ഷം രൂപ വീതം കുടി വെള്ള വിതരണത്തിന് സർക്കാർ പച്ച കൊടി കാട്ടിയിട്ടുണ്ട്. മുൻസിപാലിറ്റികളും കോർപ്പറേഷനു കളും ടാങ്കർ ലോറികളുടെ എണ്ണം എടുക്കുന്നു.കുടിവെളള വിതരണത്തിന് എത്ര കോടി രൂപയാകും സർക്കാരും ത്രിതല പഞ്ചായത്തും ജനങ്ങളും ചെലവഴിക്കേണ്ടി വരിക ?

 

മഴയിൽ നേരിയ വ്യത്യാസം മാത്രമാണ് കേരളത്തിൽ സംഭവി ച്ചത്.എന്നാൽ അത്യുഷ്ണവും വരൾച്ചയും മനുഷ്യരെയും മൃഗങ്ങളെയും സസ്യങ്ങളെയും പ്രതികൂലമായി ബാധിക്കുക യാണ്.അത് ആരോഗ്യ-കാർഷിക-സാമ്പത്തിക രംഗത്ത് തിരിച്ചടി ഉണ്ടാക്കും എന്ന് ആർക്കാണ് മനസ്സിലാക്കാൻ ബുദ്ധി മുട്ട് ?

 

തുടരും ..

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment