കളക്ടറുടെ ഫേസ്ബുക്ക് പേജിൽ അശ്ലീല പരാമർശം; നടപടിയെടുക്കാതെ ജില്ലാ ഭരണകൂടം




പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടർ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തിര സഹായമെത്തിക്കാൻ കാണിച്ച് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ ടിപ്പർ ലോറി ഉടമയുടെ അസഭ്യ സന്ദേശം. അഞ്ച് ട്രക്കുകൾ ആവശ്യപ്പെടായിരുന്നു കളക്ടറുടെ പോസ്റ്റ്. എന്നാൽ, സഹായത്തിനായി പാറമട മുതലാളിമാരുടെ വണ്ടി തിരഞ്ഞെടുക്കരുതെന്ന് ഏതാനും ആളുകൾ അഭിപ്രായപ്പെട്ടു. ഇതിൽ പ്രകോപിതനായാണ് ഇയാൾ അസഭയാ ഭാഷയിൽ സംസാരിച്ചത്. അതേസമയം, കളക്ടറുടെ ഔദ്യോഗിക പേജിൽ ഒരാൾ മോശമായി സംസാരിച്ചിട്ടും കല്കട്ടറുടെ ഭാഗത്ത് നിന്നും യാതൊരു വിധ നടപടിയും ഉണ്ടായില്ല.

 


ആഗസ്റ്റ് 15 നായിരുന്നു സംഭവം. പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തിര സഹായമെത്തിക്കാൻ അഞ്ച് ട്രക്കുകൾ ആവശ്യമുണ്ടെന്നുകാട്ടിയിട്ട പോസ്റ്റിൽ നിരവധി ടിപ്പർ ഡ്രൈവർമാരും വാഹന ഉടമകളും സഹായം വഗ്ദാനം ചെയ്തു. ഇതിൽ ചില പാറമട മുതലാളിമാരും ഉണ്ടായിരുന്നു. ഇത് കണ്ട പലരും പാറമട മുതലാളിമാരുടെ വണ്ടി തിരഞ്ഞെടുക്കരുതെന്ന് കമന്റ് ചെയ്തു. ഇതിൽ പ്രകോപിതനായ പത്തനംതിട്ട സിംല ട്രാൻസ്പോർട്ടിംഗ് ഉടമയായ സിംലസാം പ്രവാസിയായ മോൻസി ചെറിയാൻ തുണ്ടിയിൽ, സ്വാതി സന്തോഷ്, ജോജൻ വർഗീസ്, പരിസ്ഥിതി പ്രവർത്തകനായ അവിനാഷ് പള്ളീനഴികത്ത് എന്നിവർക്കെതിരെ സഭ്യമല്ലാത്ത രീതിയിൽ  പ്രതികരിച്ചത്. 

 


അതേസമയം, നടപടി എടുക്കാത്ത കളക്ടർക്കെതിരെ നിരവധിപേർ രംഗത്തെത്തി. സംഭവം വിവാദമായതോടെ കളക്ടർ സഭ്യമായ ഭാഷയിൽ സംസാരിക്കണം എന്ന അപേക്ഷയുടെ മറ്റൊരു പോസ്റ്റുമായി എത്തി. എങ്കിലും ആർക്കെതിരെയും നടപടി എടുക്കാൻ തയ്യാറായിട്ടില്ല. സംഭവത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി സംസ്ഥാന കൺവീനർ ഇ പി അനിൽ പറഞ്ഞു.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment