പത്തനംതിട്ടയില്‍ കാട്ടുതീ പടരുന്നു; ഏക്കറ് കണക്കിന് വനം കത്തി നശിച്ചതായി റിപ്പോര്‍ട്ട്




പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ വ്യാപകമായി കാട്ടുതീ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. കോന്നിക്കടുത്ത് അതുംമ്പുംകുളം ആവോലിക്കുഴിയിലാണ് കാട്ടുതീ വ്യാപകമായി പടരുന്നത്. ഏക്കറു കണക്കിന് വനഭൂമി കാട്ടുതീയില്‍ കത്തി നശിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.


ഏക്കർ കണക്കിന് സ്ഥലത്തെ കാട് നശിക്കുന്നെന്നാണ് വിവരം. ഏറെ മരങ്ങളും ജീവികളുമുള്ള പ്രദേശം കത്തിനശിച്ചാൽ കേരളത്തിന്റെ പരിസ്ഥിതി വ്യവസ്ഥയെ തന്നെ അത് ബാധിക്കും. 


കാടുകൾ കത്തുന്ന സംഭവം ലോകത്ത് തന്നെ വർധിച്ച് വരികയാണ്. ലോകത്തിന്റെ തന്നെ ശ്വാസകോശമായ ആമസോൺ കാടുകളും, ഓസ്‌ട്രേലിയയിലെ കാടുകളും നേരത്തെ കത്തി നശിച്ചിരുന്നു. മാസങ്ങളോളമാണ് ഈ പ്രദേശത്തെ കാടുകൾ വലിയ തോതിൽ കത്തിനശിച്ചത്. കോടികണക്കിന് ജീവികളാണ് ഈ കാട് കത്തിയതിലൂടെ നശിച്ചത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment