പത്തനംതിട്ടയിൽ മഴയിലും കാറ്റിലും കനത്ത നാശനഷ്ടം




പത്തനംതിട്ട: കഴിഞ്ഞ ദിവസമുണ്ടായ അതി ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടം അടൂർ താലൂക്കിൽ എട്ടു വീടുകൾ പൂർണ്ണമായും 102 വീടുകൾഭാഗികമായുംനശിച്ചു. കനത്ത മഴയിലും കാറ്റിലും മരങ്ങൾ കടപുഴകിവീണാണ് ഇത്രയധികം നാശനഷ്ടമുണ്ടായത്. 1.25 കോടിയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.


ഏനാദിമംഗലം പഞ്ചായത്തിൽ കടമാൻകുഴി, ചാപ്പാലിൽ, പൂതങ്കര, ഇളമണ്ണൂർ, അടപ്പുപാറ, കുന്നിട, മാരൂർ, പുതുവൽ, മേഖലകളിലാണ് ആണ് ഏറ്റവും കൂടുതൽ നാശംവിതച്ചത്. ഏനാദി മംഗലത്ത് 75 വീടുകൾ ഭാഗികമായും 7വീടുകൾ പൂർണ്ണമായും തകർന്നു.

 


പൂതങ്കര ചരുവിളയിൽ സിന്ധു, ശശീന്ദ്രഭവനം സിദ്ധാർഥൻ, മധുവിലാസത്തിൽ മോഹനൻ, അടപ്പുപാറയിൽ ഇടശ്ശേരികോണത്ത് ബാലകൃഷ്ണൻ, സൂരജ് ഭവനത്തിൽ സുഭദ്ര, എന്നിവരുടെ വീടുകളാണ് പൂർണ്ണമായുംനശിച്ചത്. കൂടാതെ ഏഴംകുളം വില്ലേണ്ടിൽ നെടുമൺ ഈട്ടിവിളയിൽ ഷിബു ചാക്കോ, തൊടുവക്കാട് ചരുവിളയിൽ നാണി, പുഷ്പമംഗലത്ത് തെക്കേതിൽ കുഞ്ഞുമോൻ, ഒറ്റക്കാഞ്ഞിര വിളയിൽ ഭവാനി, എന്നിവരുടെ വീടുകളും കൊടുമൺ ഭാഗത്തെ ഭൂരിഭാഗംവീടുകളും മരങ്ങൾ വീണു തകർന്നു.


കൊടുമൺ പ്ലാന്റേഷനിലെ നൂറ് കണക്കിന് റബർ മരങ്ങൾ കാറ്റിൻ കടപുഴകി.68 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. വൈദ്യുതി ബന്ധംതാറുമാറായി. കൊടുമൺ സ്വദേശികളായ കുഞ്ഞുമോൾ, ഉദയൻ ,വിശ്വനാഥനാചാരി, വിജയരാഘവൻ, ബിജി, വിജയമ്മ എന്നിവരുടെ വീടിന്റെ മേൽക്കൂര തകർന്നു. വീശിയടിച്ച കാറ്റിൽ പൂതങ്കര എം.ജി.എൽ പി സ്കൂളിലെ 3 കെട്ടിടങ്ങൾ മരംവീണു മേൽക്കൂര തകർന്നു 10 ലക്ഷത്തിൽപ്പരംരൂപയുടെ നഷ്ടം സംഭവിച്ചു.

ഏനാത്ത് 1, ഏഴംകുളത്ത് 4 ഉം ഏറത്തും പള്ളിക്കൽ പഞ്ചായത്തുകളിൽ 2ഉം വീടുകൾ ഭാഗികമായി നാശം നേരിട്ടുണ്ട്. പ്രദേശത്ത് 10 ലക്ഷത്തോളം രൂപയുടെ കൃഷിനാശവും സംഭവിച്ചിട്ടുണ്ടന്നാണ് കൃഷിവകുപ്പ് കണക്കാക്കിയിരിക്കുന്നത്.


കോന്നി താലൂക്കിലെ മലയാലപ്പുഴ പഞ്ചായത്തിൽ 30 വീടുകൾ ഭാഗികമായി തകർന്നു വികോട്ടയം വില്ലേജിൽ അമ്പതോളംവീടുകൾ ഭാഗികമായും നാല് വീടുകൾ പൂർണ്ണമായും തകർന്നിട്ടുണ്ട്. മരങ്ങൾ കടപുഴകി വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട് വകയാർ ശിവവിലാസം രത്നമ്മ ,തേക്കുംമുട്ടിൽ ലക്ഷ്മിക്കുട്ടി എന്നിവരുടെ വീടുകൾ തകർന്നു. വി കോട്ടയം ഊരാളിവേലിൽ വിജയന്റെ വീടിനു മുകളിൽ മരംവീണു മേൽക്കൂര ഭാഗികമായി തകർന്നു. മുരിക്കനാട്ടു ശ്ശേരിൽ സജീവ്, കൊല്ലംപറമ്പിൽ കൃഷ്ണൻകുട്ടി, കുളിക്കുന്നപാറ അശ്വതി ഭവനിൽ രാജൻപിള്ള, നെടുമ്പാറചരുവിൽ സന്തോഷ് ,എഴുമൺ കുരണ്ടിപള്ളി മേലേതിൽ പ്രഭാകരൻ, പുത്തൻപുരയ്ക്കൽ വിജയാനന്ദൻ ,എഴുമണ്ണൂമുരപ്പേൽ ജോണി, എന്നിവരുടെ വീടുകൾക്കു നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വി കോട്ടയം പതാലിൽ പുഷ്പ വിലാസം ബാബു പി ലാലിന്റെ  500 മൂട് ഏത്തവാഴയും പുതുവേലിൽ മനോജിന്റെ 20സെന്റ് ഭൂമിയിലെ വാഴകൃഷിക്കും പൂർണ്ണമായും നശിച്ചു.


പ്രമാടം പഞ്ചായത്തിലെ10,11, 12,16 വാർഡുകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത് വില്ലേജ് അധികൃതരുടെ കണക്കു പ്രകാരം 4 ലക്ഷത്തിലധികം രൂപയുടെ കൃഷി നശിച്ചിട്ടുണ്ട്. മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ കോഴിക്കുന്നം കോളനി, ഇലക്കുളംകോളനി, വളളിയാനി, പൊതീപ്പാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ശക്തമായ കാറ്റും മഴയുംഏറെനാശം വിതച്ചത്.


ഏനാദിമംഗലം പഞ്ചായത്തിൽ നാശം നേരിട്ടസ്ഥലങ്ങൾ ജില്ലാകളക്ടർ പി.ബി.നൂഹ് സന്ദർശിച്ചു.വീടുകൾ പൂർണ്ണമായും ഭാഗികമായും നശിച്ചവർക്ക് അർഹമായനഷ്ട പരിഹാരം നൽകുമെന്ന് കളക്ടർ പറഞ്ഞു.

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment