അദാനി കോട്ടുകാൽ തണ്ണീർത്തടത്തിൽ സ്ഫോടകവസ്തു മാഗസീൻ സ്ഥാപിക്കുന്നതിനെതിരെ കളക്ടർക്ക് ഹർജി




അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് കോട്ടുകാൽ തണ്ണീർത്തടത്തിൽ സ്ഫോടകവസ്തു മാഗസീൻ സ്ഥാപിക്കുന്നതിന് എതിരായി തിരുവനന്തപുരം ജില്ലാ കളക്ടർക്ക് സങ്കട ഹർജി നൽകി. എസ്. എസ്. ഷൂജ, ചൊവ്വര അനിൽ, അടിമലത്തുറ ഡി. ക്രിസ്തുദാസ് എന്നിവർ ചേർന്നാണ് കോട്ടുകാൽ പരിസ്ഥിതി സംരക്ഷണ സമിതിക്ക് വേണ്ടി ഹർജി സമർപ്പിച്ചത്.


നെയ്യാറ്റിന്‍കര താലൂക്കിലെ കോട്ടുകാല്‍ വില്ലേജില്‍ പ്പെടുന്ന കോട്ടുകാൽ തണ്ണീർത്തടത്തിലെപുത്തളത്ത് 150 കിലോഗ്രാം സംഭരണശേഷിയുള്ള സ്ഫോടക വസ്തു മാഗസീന്‍ സ്ഥാപിക്കുന്നതിന് രണ്ട് ഹെക്ടർ സ്ഥലം ആവശ്യപ്പെട്ടു കൊണ്ട് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് നൽകിയിട്ടുള്ള അപേക്ഷ പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവും സർവ്വോപരി ജീവനും ജൈവ വൈവിധ്യത്തിനും അപകടം ആയതിനാലും നിരുപാധികം തള്ളിക്കളയണമെന്നും കോട്ടുകാൽ തണ്ണീർത്തടമായി നിലനിർത്തി ആയിരക്കണക്കിന്  മനുഷ്യരെ ശുദ്ധജലം കുടിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും കോട്ടുകാൽ പരിസ്ഥിതി സംരക്ഷണ സമിതി ഹർജിയിൽ ആവശ്യപ്പെട്ടു.


ചുറ്റിലുമുള്ള ഏഴ് പഞ്ചായത്തുകൾക്ക് നൂറ്റാണ്ടുകളായി ശുദ്ധജലവും ശുദ്ധവായുവും ശുദ്ധ ഭക്ഷണവും നൽകിയിരുന്ന കോട്ടുകാൽ പ്രദേശത്തെ 90 ഏക്കർ തണ്ണീർത്തട ഭൂമി നികത്താനുള്ള അദാനി കമ്പനിയുടെ അപേക്ഷ, കേരളാ നെൽവയൽ - തണ്ണീർ ത്തട സംരക്ഷണ നിയമം 2008 പ്രകാരം രൂപീകരിച്ചിട്ടുള്ള സംസ്ഥാന തല വിദഗ്ധ സമിതി പരിസ്ഥിതി കാരണങ്ങളാൽ വളരെ മുൻപു തന്നെ നിഷേധിച്ചിട്ടുള്ളതാണ്. ഈ ഭൂമി നികത്തിയാൽ ജലസംഭരണശേഷി 36 കോടി ലിറ്റർ കുറയുമെന്നും അത് കോട്ടുകാലിന്റെ കുടിവെള്ള ലഭ്യതയിൽ കുറവ് വരുത്തുമെന്നും വേനൽ കാലത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടാമെന്നും മറ്റ് ജലശേഖരണി കൾക്കും ജല സ്രോത സുകൾക്കും മലിനീകരണവും ജലശോഷണവും സംഭവിക്കാമെന്നും തുടങ്ങി വളരെ യധികം പ്രത്യാഘാതങ്ങൾ വിദഗ്ധ സമിതി റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.


കഴിഞ്ഞ നാല് വർഷമായി പല സംഘടനകളും പരിസ്ഥിതി പ്രവർത്തകരും കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് അധികൃതരെ ഇക്കാര്യം രേഖാമൂലവും നേരിട്ടും ബോദ്ധ്യ പ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പഞ്ചായത്ത് ബയോഡൈ വേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി (BMC) വിളിച്ചു കൂട്ടി വിഷയം ചർച്ച ചെയ്യുകയോ വിദഗ്ധരുടെ നേതൃത്വത്തിൽ പരിസ്ഥിതി ആഘാത പഠനം(EIA)നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ആയതിന് ആവശ്യമായ നടപടികളും കൈക്കൊള്ളണമെന്നും കോട്ടുകാൽ പരിസ്ഥിതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment