പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയിട്ടും പ്ലാസ്റ്റിക് സംസ്ഥാനത്ത് സുലഭം




തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയിട്ടും പ്ലാസ്റ്റിക് ഉപയോഗം ഇപ്പോഴും തുടരുന്നു. പ്ലാസ്റ്റിക് ഉത്‌പന്നങ്ങളുടെ വിപണനം സംസ്ഥാനത്ത് തകൃതിയായി നടക്കുകയാണ്. പ്ലാസ്റ്റിക് കവറുകളുടെ വിൽപ്പനയാണ് ഇപ്പോഴും കൂടുതലായി ഉപയോഗിക്കുന്നത്.


കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് റെയ്ഡില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടിയിരുന്നു. ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡിലാണ് 500 കിലോ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടിയത്. ഇത്രയധികം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടിയത് ഒരു മുൻസിപ്പാലിറ്റി പരിധിയിൽ നിന്നാണെന്നത് ഞെട്ടിക്കുന്നതാണ്. അപ്പോൾ കേരളത്തിൽ മുഴുവൻ റെയ്ഡ് നടത്തിയാൽ കിട്ടുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എത്രയാകും.


ജനുവരി ഒന്നുമുതൽ നിലവിൽ വന്ന പ്ലാസ്റ്റിക് നിരോധനം ഇപ്പോഴും നടപ്പിലാക്കാൻ സാധിച്ചില്ല എന്നത് തെളിയിക്കുന്നത് വരും നാളുകളിലും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സംസ്ഥാനത്ത് ലഭിക്കും എന്നാണ്. ഇതിനെ സർക്കാരിന്റെ വീഴ്ചയായി കണക്കാക്കാം. നിയമലംഘനത്തിന് കടുത്ത പിഴ ഈടാക്കാം എന്ന് വ്യവസ്ഥ തന്നെ ഇരിക്കെയാണ് പ്ലാസ്റ്റിക് വിപണനം എന്നത് സർക്കാർ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്.


ആദ്യ നിയമലംഘനത്തിനു 10,000 രൂപയും ആവർത്തിച്ചാൽ 25000 രൂപയും മൂന്നാം തവണയും ലംഘിച്ചാൽ 50000 രൂപയുമാണ് പിഴ. ഒപ്പം സ്ഥാപനത്തിന്റെ നിർമാണ– പ്രവർത്തനാനുമതി റദ്ദാക്കും എന്നതാണ് നിയമം. ഇത് കർശനമായി നടപ്പിലാക്കി പ്ലാസ്റ്റിക് നിരോധനം പൂർണമാക്കാൻ സർക്കാർ സജീവമായി ഇടപെടൽ നടത്തണം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment