പൊന്തൻപുഴ സമരം മുന്നൂറ് ദിവസങ്ങൾ പിന്നിടുന്നു; ഇന്ന് പ്രതിഷേധ സമരം




പൊന്തൻപുഴ സമര സമിതി പത്തനംതിട്ട ജില്ലയിൽ പെരുമ്പെട്ടി വില്ലേജ് ഓഫീസിനു മുന്നിൽ  അനിശ്ചിത കാല സമരം ആരംഭിച്ചിട്ട് ഇന്ന് (2019 മാർച്ച് 6) 300 ദിവസം ആകുകകയാണ്. സമരം 300 ദിവസം പിന്നിട്ടിട്ടും ഇതുവരെയും പൊന്തൻപുഴ നിവാസികൾക്ക് പട്ടയം ലഭിക്കുകയോ കാട് വേർതിരിച്ച് മാറ്റുകയോ ചെയ്‌തിട്ടില്ല. പട്ടയമില്ലെങ്കിൽ വോട്ടില്ല എന്ന മുദ്രാവാക്യമുയർത്തികൊണ്ട് ഇന്ന് 4 മണിക്ക് റാണി DFO ഓഫീസു പടിക്കലുള്ള രാപകൽ സമരപ്പന്തലിൽനിന്ന് പ്രകടനം ഇട്ടിയപ്പാറയിലേക്കു നടത്തുന്നുണ്ട്. ഇട്ടിയപ്പാറയിൽ പൊതുയോഗവും സംഘടിപ്പിക്കും.


2018 ജനുവരി 10 നു വന്ന ഹൈക്കോടതി വിധി പ്രകാരം  റാന്നി വലിയകാവ്‌(പത്തനംതിട്ട ജില്ലയിൽ )- ആലപ്ര ഫോറെസ്റ് (കോട്ടയം ജില്ലയിൽ ) എന്നീ ഫോറെസ്റ് ഡിവിഷനുകളിൽ പടർന്നു കിടക്കുന്ന  7000 ഏക്കറോളം വരുന്ന കുട്ടിവനം കേരളം ഗവെർന്മേന്റിനു  റിസേർവ് വനമായി പ്രഖ്യാപിക്കാൻ അധികാരമില്ലെന്നും ഏഴുമറ്റൂർ കോവിലകത്തിനും 283 സ്വകാര്യ വ്യക്തികൾക്കുമാണ് അവകാശമെന്നുമായിരുന്നു വിധി .


അതായത് ഈ 7000 ഏക്കർ വനം മാർത്താണ്ഡ വർമ്മ മഹാരാജാവിന്റെ കാലത്തു എഴുമറ്റൂർ കോവിലകത്തിന് ദാനമായി നൽകിയെന്നും പിൽക്കാലത്തു നീട്ടു പട്ടയങ്ങളുടെ അടിസ്ഥാനത്തിൽ  അവർ 283 സ്വകാര്യ വ്യക്തികൾക്ക് ഈ വനത്തിന്റെ നല്ലൊരു ഭാഗം മുറിച്ചു വിട്ടു എന്നും ആണ് അവകാശ വാദം.കേസ് വിധി പ്രകാരം ഈ വനത്തിന്റെ നാളിൽ ഒന്ന് ഭാഗം കോവിലകത്തിനും ബാക്കി 283 പേർക്കും അവകാശപ്പെട്ടതാണ്. 


ഈ കോവിലകത്തിന്റെ ഇപ്പോഴത്തെ അധികാരി ജയവർമ്മ എന്ന പ്രാദേശിക കോൺഗ്രസ് നേതാവും 283 പേരിൽ പ്രമുഖർ കെ എം മാണിയുടെയും രമേശ് ചെന്നിത്തലയുടെയും ഒക്കെ അടുപ്പക്കാരും ബന്ധുക്കളും ഒക്കെയാണ്. ഈ കോടതി വിധിക്കെതിരെ സർക്കാർ വീണ്ടും കോടതിയിൽ പുനഃ പരിശോധനാ ഹർജി നൽകിയെങ്കിലും കോടതി ഹർജി അടിസ്ഥാന രഹിതമാണെന്നുപറഞ്ഞുകൊണ്ട് തള്ളി . ആദ്യം കേസ്സു തോറ്റ അഡ്വ എം പി പ്രക്ഷ എന്ന അഡ്വക്കേറ്റ് തന്നെയാണ് റിവ്യൂ ഹര്ജിയില് കോടതിയിൽ ഹാജരായത്. വളരെ രസകരമായ കാര്യം ഈ കേസുമായി ബന്ധപ്പെട്ടു സമര സമിതി നേതാക്കൾ റെക്കോർഡ്‌സ് തപ്പാനായി ചെന്നപ്പോൾ റെക്കോർഡ്‌സ് റൂമിലെ ഗുമസ്ഥർ ആദ്യം ചോദിച്ചത് ആ രേഖകളൊക്കെ മോഷണം പോയ കേസ്സല്ലേ ഇത് എന്നാണ്. ചുരുക്കത്തിൽ കോടതിയും വാദികളും പ്രതികളും അതായത് 283 പേരും സർക്കാരും എല്ലാം കൂടി നാടകം കളിക്കുന്ന ഒരു കേസ്സു എങ്ങനെ ജയിക്കും 


ഇവിടെ വനം സംരക്ഷിക്കണമെങ്കിൽ നിയമ നിർമ്മാണമല്ലാതെ മറ്റൊരു വഴിയും ഇല്ല എന്നാണ് സമരസമിതിയുടെ നിലപാട് .ഇനി യാണ് പട്ടയമില്ലാത്ത 1200 കുടുംബങ്ങളുടെ പ്രശ്നം ഈ രണ്ടു വന മേഖലക്ക് പുറത്തു ഏതാണ്ട് 1200 കുടുംബങ്ങൾ നൂറു വര്ഷത്തിനുമേൽ താമസക്കാരായുണ്ട് ഇവർക്ക് ഇന്നുവരെ പട്ടയം ലഭിച്ചിട്ടില്ല.അതിന്റെ കാരണം വനം വകുപ്പ് ഇപ്പോഴും ഈ താമസക്കാരുടെ ഭൂമി വാനപ്രദേശത്തിനകത്താണെന്നാണ് വാദിക്കുന്നത്. അതുകൊണ്ടുതന്നെ ഇവർക്ക് പട്ടയം ലഭിക്കണമെങ്കിൽ ഈ വനം സർക്കാർ ഉടമസ്ഥതയിലാവണം ഇപ്പോഴത്തെ കണ്ടിഷനിൽ വനം സർക്കാർ ഉടമസ്ഥതയിൽ ആവണമെങ്കിൽ ഈ കേസ്സു സർക്കാർ വിജയിക്കണം. അതിനുള്ള സാദ്ധ്യതകൾ ഒന്നുമില്ല ഇപ്പോൾ സർക്കാർ പുതിയ വക്കീലിനെ വച്ചുകൊണ്ട് സുപ്രീം കോടതിയിലേക്ക് പോകുകയാണ്. അവിടെ മാന്യമായി തൊട്ടു ഈ സ്വകാര്യ വയക്തികൾക്ക് ഉടമസ്ഥാവകാശം പരിപൂർണ്ണമായി നൽകാനുള്ള പുറപ്പാടാണ് സുപ്രീം കോടതി. 


എന്നാൽ സമര സമിതിയുടെ വിശദമായ അന്വേഷണത്തിൽ കണ്ടെത്തിയത് 1958 വനം വകുപ്പിറക്കിയിരിക്കുന്ന നോട്ടിഫിക്കേഷനിൽ ഈ സ്ഥലം  വനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ പിന്നീട് നടന്ന സർവേ സ്കെച്ച് പ്രകാരം ഈ വനഭൂമിയിൽനിന്നു പരിപൂർണ്ണമായി ഒഴിവാക്കപ്പെട്ടതായാണ് ഈ രേഖകളെല്ലാം പിനീട് കണ്ടെടുത്തു. ഇതുമായി കഴിഞ്ഞ 250 ഇത് പരം ദിവസങ്ങളായി റെവന്യൂ വനം വകുപ്പുകളുടെ ഓഫീസിലും മന്ത്രിമാരുടെ ഓഫീസിലുമായി സമര സമിതി നേതാക്കൾ നടത്തിയ നിരന്തര സന്ദർശനഫലമായി ഒടുവിൽ റെവന്യൂ വകുപ്പിന് ഇത് പൂർണ്ണമായി ബോധ്യപ്പെട്ടു. അങ്ങനെ റെവന്യൂ വകുപ്പിന്റെ സമ്മർദ്ദ ഫലമായി റെവന്യൂ വനം വകുപ്പുകളും സമരസമിതിയുടെ സംയുക്ത യോഗം കൂടി ഒരു ജോയിന്റ് വെരിഫിക്കേഷൻ ടീമിനെ നിയോഗിച്ചു. ഈ വിഷയം പഠിച്ചു റിപ്പോർട്ട് 2019 ജനുവരി 31 നകം സമർപ്പിക്കാനായി. 


എന്നാൽ ഈ സർവേ പ്രാദേശിക സിപിഐ കോൺഗ്രസ് നേതാക്കളും വനം വകുപ്പിലെ ചില ഉദ്യോഗസ്ഥരും ഒക്കെ കൂടി താമസിപ്പിക്കുകയാണുണ്ടായത് അങ്ങനെവന്നപ്പോൾ സമരസമിതിയുടെ ശക്തമായ സമര പ്രചാരണ ബലമായി ഏതായാലും ഇപ്പോൾ സർവേ കാര്യമായി നടക്കുന്നു താഴെ തട്ടിലെ വനം ഉദ്യോഗസ്ഥർ പ്രത്യേകിച്ച് ഈ ടീമിലുള്ള ഉദ്യോഗസ്ഥർ നന്നായി സർവേ പൂർത്തിയാക്കാൻ ശ്രമിക്കുന്നു. എന്നാൽ എത്രയും വേഗം റിപ്പോർട്ട് വന്നു നടപടി തുടങ്ങുന്നില്ല എങ്കിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ വീണ്ടും കാര്യങ്ങൾ നീളും എന്ന സാഹചര്യത്തിലാണ്  300 സമരത്തിന്റെ മുന്നൂറാം ദിനത്തിൽ പ്രതിഷേധവുമായി സമരം ശക്തമാക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment