കൊല്ലം ജില്ലയില്‍ ക്വാറി ഖനനം നിരോധിച്ചു




കൊല്ലം: സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാല്‍ ക്വാറി ഖനനം നിരോധിച്ചു. കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ പ്രവര്‍ത്തനമാണ് മഴയെ തുടര്‍ന്ന് നിരോധിച്ചത്. ജില്ല കളക്ടറാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയത്.


എന്നാൽ, ഈ നിരോധനം മഴ മാറിയതായി പ്രഖ്യാപിക്കുന്ന വരെയാണ്. കനത്ത മഴയുള്ള സാഹചര്യങ്ങളിലെല്ലാം താല്‍കാലികമായി ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിക്കാന്‍ അതത് വില്ലേജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്‌തെന്ന് അധികൃതര്‍ വ്യക്താമാക്കി.


അതേസമയം, അപകടങ്ങളും പാരിസ്ഥിതിക ആഘാതങ്ങളും  ഉണ്ടാക്കുന്ന ക്വാറികൾ താത്കാലികമായല്ല നിർത്തിവെക്കേണ്ടത് എന്ന ആരോപണം ഉണ്ട്. ക്വാറികൾ കേവലം മഴ വരുമ്പോൾ മാത്രമാണ് അപകടം ഉണ്ടാക്കുന്നത് എന്ന ധാരണ മാറേണ്ടതുണ്ട്. ഇവ ഉൾപ്പെടെ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന നാശങ്ങളുടെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്ന പ്രകൃതി ക്ഷോഭങ്ങൾ എന്ന രീതിയിൽ വേണം കാര്യങ്ങളെ കാണാൻ.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment